ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച സന്ദര്‍ഭം
ഒരു ദിവസം രാവിലെ ഒരു കിലോ പഴം അച്ഛന് വാങ്ങിക്കൊണ്ടു വന്നു. അതില്‍ മൊത്തം 9 പഴങ്ങളുണ്ടായിരുന്നു.അതില്‍ 8 എണ്ണം എന്റെ സഹോദരന് തിന്നു. 9-മത്തെയും അവന് തിന്നാന്‍ തുടങ്ങിയപ്പോള്‍ അവനൊരു ഫോണ്‍വന്നു. അത് കൊണ്ട് ആ പഴം അവിടെ വെച്ച് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോയി.
ഈ സമയത്താണ് ഞാന്‍ വീട്ടിലേക്ക് വരുന്നത്. ഉച്ചയ്ക്ക് ചോറ് പോലും തിന്നാതെ വിശന്ന് വന്ന ഞാന്‍ മേശപ്പുറത്തിരുന്ന ആ ഒരു പഴം എടുത്തു തിന്നു. രാത്രി കറന്റ് പോയപ്പോള്‍ കുടുംബത്തിലെല്ലാവരും ഒന്നിച്ചിരിക്കുന്ന സമയത്ത് അച്ചന് ചോദിച്ചു.
“ഞാനിന്ന് രാവിലെ ഒരു കിലോ പഴം വാങ്ങിക്കൊണ്ട് വന്നിരുന്നല്ലോ അത് തീര്‍ന്നോ?“
അപ്പോള്‍ സഹോദരന്റെ മറുപടി : ആ !! അത് തീര്‍ന്നു. തീര്‍ത്തത് ഇവനാണ്. എന്നെ ചൂണ്ടി കൊണ്ട് അവന് പറഞ്ഞു
എന്റെ സഹോദരന് പറഞ്ഞത് ശരിയാണ് അവസാനത്തെ പഴം തിന്നത് ഞാനാണ്.
അന്നെനിക്കുണ്ടായ ദു:ഖം .ആത്മഹത്യയെ പറ്റി പോലും ആലോചിച്ചു !!
ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച സന്ദര്‍ഭം
എന്റെ അച്ചന് ഒരു വര്‍ഷമായി കഷ്ടപ്പെട്ട് വീടുപണി നടത്തി വരികയാണ്. അങ്ങനെയിരിക്കെ വീടുപണിയുടെ അവസാനത്തെ സ്റ്റേജില്‍ അച്ചന് ചെറിയ ഒരു പനി പിടിപ്പെട്ടു.
ഒരു വര്‍ഷമായി വീടുപണിയില്‍ അതുവരെ ഒരു സഹായവുമില്ലാതിരുന്ന ഞാന്‍ അവസാനം പെയിന്റ് അടിക്കുന്നത് നോക്കി നിന്നു കുറച്ച് ദിവസം.
HOUSEWARMING-ന്റെ ദിവസം ഒരു അയല്‍വാസി പറയുകയാണ്. ഈ വീടുപണി തീര്‍ത്തത് ഞാനാണ് എന്ന രീതിയില്‍. ഭാഗ്യത്തിനത് എന്റെ ഡാഡ് കേട്ടില്ല . കേട്ടെങ്കില്‍ പറഞ്ഞ ആളെ കൊന്നേനേ. എന്തായാലും ഈ വീടുപണി തീര്‍ത്തത് ഞാനാണ് എന്ന രീതിയിലുള്ള
ആ അയല്‍വാസിയുടെ ഡയലോഗ്....ഓ.....പൂട്ടും പഴവും തിന്നുമ്പോള്‍ പോലും ഇത്രയും സന്തോഷം കിട്ടില്ല
മുകളില്‍ എഴുതിയിരിക്കുന്നതും ഈ ഡയലോഗും തമ്മില്‍ ഒരു ബന്ധവുമില്ല
ബന്ധമില്ലാത്തതിനെ വെറുതെ ബന്ധിപ്പിച്ചു അത്രയേയുള്ളൂ.
എന്നാല്ലല്ലേ അസംബന്ധമായ എന്തെങ്കിലുമുണ്ടാകൂ.
6 comments:
ചെറിയ വലിയ ചിന്തകള്‍....
ഒരു ചിന്ത തന്നിട്ടുപോയി ഈ പോസ്റ്റ് :)
ഈ കഥ വായിച്ചപ്പോള്‍ എന്തോ പോലെ... ഇതിനു എന്തെ ഗുണ പാഠമില്ല്ലെ.. നന്നായി
:)
പഴമ്പുരാണംസ്
Choru Malayalikal Unnarey ollu UpaBuddha ..aarum thinnarilla :)
ഇതു ഒരു നടയ്ക്കു പോകുന്ന ലക്ഷണമില്ലല്ലോ ബുദ്ധാ :)
Post a Comment