Dec 31, 2008

അങ്ങനെ ഞാനും കമ്പ്യൂട്ടര്‍ എഞ്ചിനീയറായി


സാഹചര്യങ്ങാളാണ് മനുഷ്യനെ
സോഫ്റ്റ്വെയര്‍ എഞ്ചിനീയറും
ഹാര്‍ഡ് വെയര്‍ എഞ്ചിനീയറുമൊക്കെ ആക്കുന്നത്.! സംശയമുണ്ടോ?
.
.
.




5-6 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ +2 വിന് പഠിക്കുന്ന സമയം. എന്‍റെ ഒരു ബന്ധു ഞങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ തന്നു. ഞാനൊഴികെയുള്ള എന്‍റെ സഹോദരന്മാര്‍ക്കെല്ലാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയാം.

കമ്പ്യൂട്ടറുപയോഗിച്ച് സിനിമ കാണാം, ഗെയിം കളിക്കാം എന്ന് പത്താം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടായിരുന്നത് കാരണം വീട്ടിലെ ആരും പഠിപ്പിക്കാതെ തന്നെ ഞാനും കമ്പ്യൂട്ടറുപയോഗിക്കാന്‍ പഠിച്ചു.
അനിയന്‍റെ കഴിവ് പുതിയ സോഫ്റ്റ്വെയറുകള്‍ ഇറങ്ങുന്നത് ഉപയോഗിക്കുന്നത് ആണെങ്കില്‍, ചേട്ടന്‍റേത് ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നതില്‍ ആയിരുന്നു. ഞാന്‍ കമ്പ്യൂട്ടറില്‍ എക്സ്പര്‍ട്ട് ആയിരുന്നത് ആരെങ്കിലും എന്തെങ്കിലും ഫോള്‍ഡറുകളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് കണ്ടുപിടിക്കുന്നതിലായിരുന്നു.

അങ്ങനെ ഞാന്‍ +2 പഠിച്ച് തീരാറായ സമയം. എല്ലാവരും ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ പറയുന്ന സമയം. അതായത് നിനക്ക് സില്‍മാ നടനാകണോ അതോ ഓട്ടോ റിക്ഷ ഡ്രൈവറാകണോ വേഗം തീരുമാനമെടുത്തോ എന്നൊക്കെ. ഞാനപ്പോ അതൊന്നും ശ്രദ്ധിച്ചില്ല.


ഈ ദിവസങ്ങളിലൊരു ദിവസമാണ് അത് സംഭവിച്ചത്.
ഞാന്‍ കമ്പ്യൂട്ടറില്‍ ടെട്രിക്സ് ഗെയിം കളിക്കുന്ന സമയം.


(ടെട്രിക്സ് കളിയുടെ ഒരു ഫോട്ടം)


മന്ദബുദ്ധികള്‍ക്ക് വരെ പോയിന്‍റെടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത ഒരു കളി. ഞാന്‍ കഷ്ടപ്പെട്ടിരുന്ന് ആ ഗെയിം കളിക്കുകയാണ്. അപ്പോള്‍ ആണ് എന്‍റെ ചേട്ടന്‍ മുറിയിലേക്ക് വേഗത്തില്‍ കയറി വന്നത്.


ആ വേഗത്തിലുള്ള വരവ് കണ്ടാലറിയാം അങ്ങേര്‍ക്ക് കമ്പ്യൂട്ടറില്‍ എന്തെങ്കിലും ചെയ്യാനാണെന്ന്. ഞാന്‍ 500 പോയിന്‍റുമായി തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് ഗെയിം കളിക്കുകയാണ്. ചേട്ടന്‍ പെട്ടെന്ന് ടെലിബ്രാന്‍ഡ് ഷോയിലൊക്കെ പറയുന്ന പോലെ ഒരു ഒച്ച പെട്ടെന്ന് പുറപ്പെടുവിച്ചു
“ വ്വൌ!!!!!!!!!!! ”
എന്നിട്ട് പറഞ്ഞു : “നീ പുലിയാണല്ലോ .നീയൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകേണ്ടവനാണ്...”

“ടാ നീ ഒന്ന് എണീറ്റ് പോടാ കമ്പ്യൂട്ടറിന്‍റെ മുമ്പില്‍ നിന്ന് എനിക്കൊരു കാര്യം നോക്കാനുണ്ട് ”എന്ന് ചേട്ടന്‍ പറഞ്ഞാല്‍ ഞാന്‍ മാറില്ല എന്ന് ചേട്ടന് അറിയാം അത് കൊണ്ട് എന്നെ പൊക്കി പറഞ്ഞിട്ട് കമ്പ്യൂട്ടര്‍ കയ്യടുക്കുകയായിരുന്നു ലക്ഷ്യം. ആദ്യം പൊക്കി പറഞ്ഞിട്ട് നീ ഒന്ന് കുറച്ച് നേരത്തേക്ക് എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തരുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ മാറി തരും എന്ന് ചേട്ടനറിയും. അല്ലെങ്കില്‍ പോടെര്‍ക്കാ എന്നേ ഞാന്‍ പറയൂ. പക്ഷേ എന്നെ പുകഴ് ത്തി സംസാരിച്ചത് കൊണ്ട് മാത്രം ഞാന്‍ അപ്പോ തന്നെ ചേട്ടന് ഞാന്‍ കമ്പ്യൂട്ടര്‍ കൈമാറുകയും ചെയ്തു.


കഷ്ടകാലത്തിന് നീ പുലിയാണല്ലോ .നീയൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകേണ്ടവനാണ്...
എന്നത് എന്‍റെ മനസ്സില്‍കിടന്നു.


അങ്ങനെയിരിക്കെ എന്‍റെ +2 റിസല്‍റ്റ് വന്നു. പുറത്ത് പറയാന്‍ നാണം തോന്നുന്ന വിധത്തിലുള്ള നല്ല മാര്‍ക്ക്. +2 സയന്‍സ്സ് പഠിച്ച എനിക്ക് കോളെജില്‍ ബി.എ ക്കോ ബിക്കോമിനോ അഡ്മിഷന്‍ കിട്ടുകയുള്ളൂ എന്ന സ്ഥിതി. എല്ലാ കോളേജുകളിലും ബി.എസ്.സിയുടേ ഫോം ഫില്ല് ചെയ്ത് കൊടുത്തു. മഹാരാജാസ് കോളേജില്‍ വീണ വിദ്വാന്‍ എന്നത് വെറുതെ സെലക്ട് ചെയ്ത് കൊടുത്തു. മഹാരാജാസില്‍ നിന്ന് മാത്രം എന്നെ വിളിച്ചു ഞാന്‍ പോയില്ല. കാരണം എന്‍റെ ജീവിതത്തില്‍ വീഴ്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇനി വീണ വിദ്വാന്‍ എന്ന പേരും കൂടി ആകുമ്പോ... വേണ്ട.
അങ്ങനെ ആകെ വിളിച്ച ആ ഇന്‍റര്‍വ്വ്യൂന് പോയില്ല.


കഷ്ടകാലത്തിന് എനിക്ക് 10-ആം ക്ലാസ്സില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. അത് കൊണ്ട് അവസാനം ഡിപ്ലോമയ്ക്കും അപേക്ഷ കൊടുത്തു. അത് അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം ഞാന്‍ തന്നെ അച്ചന്‍റെ ഒപ്പിട്ട് ഫോം കൊടുത്തു.


അങ്ങനെ ഡിപ്ലോമയ്ക്ക് എന്നെ ഇന്‍റര്‍വ്വ്യൂന് വിളിച്ചു. അവിടെ ചെന്നപ്പോള്‍ ചോദിച്ചു.
“സിവില്‍ വേണോ മെക്കാനിക്കല്‍ വേണോ ഇലക്ട്രോണിക്സ് വേണോ അതോ കമ്പ്യൂട്ടര്‍ വേണോ ?”
ഇന്‍റര്‍വ്യൂന് അച്ചന്‍ കൂടെ ഉണ്ടായിരുന്നു. കഷ്ടകാലത്തിന് എന്‍റെ മനസ്സില്‍ പണ്ടത്തെ ആ സംഭവം ഓര്‍മ്മ വന്നു

കഷ്ടകാലത്തിന് “നീ പുലിയാണല്ലോ .നീയൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകേണ്ടവനാണ്...

അങ്ങനെ ഞാന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിന് ജോയിന്‍ ചെയ്തു........................

.
.
.
.
.
.
.
ക്ലാസ്സ് തുടങ്ങിയപ്പോഴാണ് ഞാന്‍ അറിഞ്ഞത് ഞാന്‍ കളിക്കുന്ന ഗെയിമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് എടുക്കുന്നവരല്ല കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകുന്നത് എന്ന് . ഞാന്‍ കളിച്ചുകൊണ്ടിരുന്ന ഗെയിമുകളൊക്കെ ഉണ്ടാക്കുന്ന ജോലി. അവിടെ പ്രോഗ്രാമിംഗ് ആണ് പഠിക്കേണ്ടത്
കോഡിംഗ് മാങ്ങത്തൊലി. പെട്ടു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ?
വീട്ടുകാരോട് ഉള്ള ഇഷ്ടം കൊണ്ടും ഡിങ്കന്‍റെ വേദഗ്രന്ഥമായ ബാലമംഗളത്തിലെ 7-മത്തെ അദ്ധ്യായത്തില്‍ പറയുന്നത് പോലെ "മനുഷ്യന്‍ വിചാരിച്ചാലെന്താണ് സാധിക്കാത്തത് " എന്നതെല്ലാം കൊണ്ടും ഞാന്‍ 3 വര്‍ഷം കൊണ്ട് ഡിപ്ലോമ പഠിച്ച് ജയിച്ചു (14 സപ്ലിമെന്‍ററി പരീക്ഷകള്‍ ഉണ്ടായിരുന്നു)

പഠിച്ചത് സോഫ്റ്റ്വെയറാണെങ്കിലും ഹാര്‍ഡ് വെയറിലേക്ക് ചാടി. സോഫ്റ്റ്വെയറില്‍ രക്ഷപ്പെടണമെങ്കില്‍ ലോജിക്ക് വേണം.എനിക്ക് ലോജിക്ക് ഉള്ളത് കൊണ്ട് വേഗം ഞാന്‍ ഹാര്‍ഡ് വെയറിലേക്ക് ചാടി.

ഇന്ന് കേരളത്തില്‍ എല്ലാവരും സ്മാര്‍ട്ട് സിറ്റി വരാന്‍ പോകുകയല്ലേ ഐ.ടി എടുത്താല്‍ മതി എന്നും പറഞ്ഞ് നടക്കുന്ന ചില അച്ചനമ്മമാരുണ്ട്. അവരെ സൂക്ഷിക്കുക ബോളിവുഡിലോ ഹോളിവുഡിലോ
സില്‍മാ നടനാകണ്ട ഞാനിപ്പോള്‍ ഒരു ബാങ്കില്‍ നെറ്റ് വര്‍ക്കിംഗ് ജോലി ചെയ്യുന്നു. വിധിവൈപരീത്യം അല്ലാതെന്താ പറയാ..


പണ്ടത്തെ നമ്മുടെ ചേട്ടന്‍
(നീ പുലിയാണല്ലോ .നീയൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകേണ്ടവനാണ്...)
ഇപ്പോള്‍ എന്‍റെ ബ്ലോഗ് കണ്ടിട്ട് പറഞ്ഞിരിക്കുകയാണ്
നന്നായിട്ടുണ്ട് നീ വല്ല സാഹിത്യകാരനുമാകേണ്ടവനാണെന്ന്.
പക്ഷേ ഇപ്പൊ എനിക്കൽപ്പം ബുദ്ധി വന്നത് കാരണം മൈന്‍ഡ് ചെയ്യാതിരിക്കുകയാണ്...........


(ഈ കഥകളൊക്കെ സാങ്കൽപ്പികം മാത്രം. വേറെ ഏതെങ്കിലും സിനിമയിലോ, സീരിയലിലോ, നാടകത്തിലോ ഇത് കണ്ടിട്ടുണ്ടെങ്കിലത് എന്‍റെ കുഴപ്പമല്ല ഇതിലെ ഞാന്‍ -ഞാനാണ്-അത് സത്യമാണ്. എന്‍റെ ചേട്ടന്‍ എന്നൊക്കെ വെറുതെ എഴുതിയതാണ്)

14 comments:

പകല്‍കിനാവന്‍ | daYdreaMer said...

നെറ്റ് വര്‍ക്കര്‍ക്ക്-
ആശംസകള്‍... ഒപ്പം പുതുവത്സരവും...

ദീപക് രാജ്|Deepak Raj said...

ഞാന്‍ ഇവിടെ കമന്റ് ഇട്ടു എന്ന് തോന്നുന്നെങ്കില്‍ അതുവെറും സാങ്കല്പികമല്ല..യാഥാര്‍ത്ഥ്യം തന്നെയാണ്..

അനില്‍@ബ്ലോഗ് // anil said...

എഞ്ചിനീയറെ,
കൊള്ളാം.
ഞാന്‍ ചേട്ടനായതുകൊണ്ട് മേലെ ആരും ഇല്ലായിരുന്നു .
:)

പിന്നെ, വായിക്കാന്‍ വലിയ പാടാണല്ലോ. ഈ ടെമ്പ്ലെറ്റ് അല്പം വ്യത്യാസം വരുത്താമോ?

Rini said...

ee blog upayogichu kurachu pillerde enkilum durantham ozhivakkan pattaneee...

Appu Adyakshari said...

ഓര്‍മ്മക്കുറിപ്പ് നന്നായി.ടെമ്പ്ലേറ്റും കൊള്ളാം.
ലോജിക്ക് നന്നായുണ്ടെന്ന് അത് കണ്ടാലറിയാമല്ലോ. :-)

എം.എസ്. രാജ്‌ | M S Raj said...

14 സപ്ലിയേ...
നമിച്ചളിയാ നമിച്ചു..!!

നിഴലുകളുടെ രാജാവ് said...

palarkkum Idupoley abhadham patti :)

പാറുക്കുട്ടി said...

ആശംസകൾ!

കല|kala said...

mmm puli thanne........

paranjennu karuthi naale kaadu kayarandaaa

Raman said...

" എനിക്ക് ലോജിക് ഇല്ല" എന്ന് മനസില്ലകിയതാണ് ലോജിക്. ഒരു സംശയം. സപ്ല്യി‌ടെ കൊട്ടരതിന്മുന്നില്‍ നിന്നപ്പോള്‍ മാതാപിതാക്കള്‍ ഗുണ്ടകള്‍ ആയോ?

Rahul Pallickal said...

ഈയുള്ളവനും ഒരു കൊച്ചു ഡിപ്ലോമനാ.മൂന്നാം വര്‍ഷം.ഒരു സപ്പ്ലിയെ ഉള്ളു.പക്ഷെ അതു കിട്ടില്ല.ഇന്റെണല്‍ 4 മാര്‍ക്കെ ഉള്ളു.കഷ്ടം തോന്നി ആരെങ്കിലും എനിക്കു പാസ് മാര്‍ക്ക് തന്നാലും പിന്നെം 6 മാര്‍ക്ക് കൂടി വേണം.അനുഭവത്തിന്റെ വെളിച്ചത്തില്‍ എന്തെങ്കിലും മാര്‍ഗ്ഗം ???????????

വേണു venu said...

ഈ ഞാന്‍ ഞാനായ എഴുത്ത്. ആശംസകള്‍.:)

geo g said...

നമ്മള്‍ എവിടെ ചെന്നു പെടുന്നു എന്നുള്ളതല്ല,എന്താകുന്നു എന്നതാനു പ്രധാനം.

കുഞ്ഞായി | kunjai said...

കലക്കന്‍ മച്ചാ...