Mar 16, 2011

അപ്പോളോ പന്ത്രണ്ടോ?

moon-upabuddhan

എങ്ങനെയെങ്കിലും കാണണം അപ്പോളോ 12


ഇന്നലെ ഒരു ഫ്രണ്ട് ആണ് അപ്പോളോ12 എന്ന ഫിലിമിനെ പറ്റി പറഞ്ഞത്. 12 ആണോ 13 ആണോ എന്ന് കൃത്യം ആയി അറിയില്ല. എന്തായാലും സിനിമ സൂപ്പര്‍ ആണ്.


ചന്ദ്രനിലേക്ക് യാത്ര പോകുന്ന Apollo 12 എന്ന വണ്ടിക്ക് പാതിയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെടുന്നു. liquid oxygen ഉള്ള ടാങ്ക് സ്കൈ ആയുള്ള അപ്രതീക്ഷിതമായ കൊളീഷന്‍ മൂലം ലീക്ക് ആകുന്നു. (ഇതൊന്നും പറഞ്ഞാ മനസിലാകില്ല. സില്‍മ കാണണം)


ചന്ദ്രനില്‍ പോകുക എന്ന് പറയുമ്പോ പലരും കരുതും എന്തോ ഗള്‍ഫില്‍ പോകുന്ന പോലെ സുഖം ഉള്ള കാര്യം ആണെന്ന്. എന്നാല്‍ പക്ഷെ ,ബട്ട് ഗള്‍ഫിലേക്ക് പോകുന്നത് പോലെ തന്നെ കഠിനമാണ് ചന്ദ്രനിലേക്ക് പോകുന്നതും. ഒരു പ്രവാസിയുടേ ദുഖം ഒരു പ്രചന്ദ്രന്‍റേത് പോലെ തന്നെ ആണ്.


സിനിമയുടേ കഥ എനിക്ക് വ്യക്തമായി പറയാന്‍ പറ്റാത്തവണ്ണം വലിയ സംഭവങ്ങളാണ് സ്ക്രീനില്‍ തെളിയുന്നത്. നമ്മുടെ എല്ലാം കൈയില്‍ എന്തോരം പൈസ ഉണ്ടായിട്ടും കാര്യം ഇല്ല. ചന്ദ്രനിലൊക്കെ പോയി തിരിച്ച് വരുമ്പോ ഇന്ധനം തീര്‍ന്നാ ഒന്നും ചെയ്യാന്‍ പറ്റില്ല. പൈസ അല്ല ലോകത്ത് ഏറ്റവും വലുത് എന്ന കാര്യം മനസിലാക്കി തരും ഈ ചിത്രം. റോക്കറ്റില്‍ നിറയ്ക്കാനുള്ള ഇന്ധനത്തിനും ജീവിതത്തില്‍ അതിന്‍റേതായ പ്രാധാന്യം ഉണ്ട്.


മാതാപിതാക്കള്‍ ഉള്ള എല്ലാ പെണ്‍ മക്കളും,അമ്മമ്മാരും രണ്ട് തവണ എങ്കിലും കണ്ടിരിക്കേണ്ട ചിത്രം ആണിത്. ഇത് നാളെ നമ്മള്‍ക്കും സംഭവിക്കാം. ഇത്തരം അനുഭവങ്ങള്‍ നമ്മുടേ എല്ലാവരുടേയും ജീവിതത്തില്‍ സംഭവിക്കാറുള്ളതാണ്. അതിനെ എങ്ങനെ നേരിടണം എന്ന് ഈ ചിത്രം കാണിച്ച് തരുന്നു. ചന്ദ്രനിലൊക്കെ പെട്ട് പോയാല്‍ നാം എങ്ങനെ രക്ഷപ്പെട്ട് പോരും ?


അതിനെ പറ്റി ചിന്തിക്കാത്ത ഒരൊറ്റ മാതാപിതാക്കളും ഉണ്ടാകില്ല. അത് കൊണ്ട് തന്നെ എല്ലാ മാതാപിതാക്കന്മാരും കണ്ടെണീക്കേണ്ട ഒരു ചിത്രം തന്നെ ആണ് അപ്പോളോ പന്ത്രണ്ടോ? കാരണം നാളെ ഇത് നമ്മുടെ മക്കള്‍ക്കും സംഭവിക്കാം.


ഉമാ പാറങ്കലിന്‍റെ ഒരു യാത്ര വിവരണത്തില്‍ പാലക്കാട് വെച്ച് ചന്ദ്രന്‍ ചേട്ടന്‍റെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചിട്ട് പൈസ ഇല്ലാതെ രക്ഷപ്പെട്ട് വന്ന ഒരു കഥ പറയുന്നുണ്ട്. ഏകദേശം അതുമായി ചെറിയ ഒരു സാമ്യം ഉണ്ട് ഈ ചിത്രത്തിനും. പക്ഷേ അത് അങ്ങനെ തന്നെ ഉള്ള പിക്ചറൈസേഷന്‍ അല്ല.


appolo12-upabuddhan

അവന്‍റെ റേറ്റിംഗ് 4.99 ഔട്ട് ഓഫ് 5

8 comments:

Pony Boy said...

സാമം: എടാ ഇതൊന്നും ബ്ലോഗ്ഗാക്കി എഴുതേണ്ട കാര്യമില്ല....ജസ്റ്റ് ഫേസ്ബുക്ക് സ്റ്റാറ്റസ് ആക്കിയാൽ മതി..വായിക്കാൻ കൂടുതൽ സുഖം അതാ...നിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഞാനീ പറയുന്നത്..

ദാനം: എപ്പോഴും ഫേസ് ബുക്കിൽ തന്നെ കഴിയുക ബ്ലോഗ് എഴുതുന്നത് കൊണ്ട് നിന്റെ സർഗ്ഗശേഷി ബ്ലോഗിൽ മാത്രം ഒതുങ്ങിപ്പോകും..നീ ഫേസ്ബുക്കിൽ കഴിയുന്നതിനാവശ്യമായ എന്തും ഞാൻ തരാം..

ഭേദം: ഇതിലും ഭേദപ്പെട്ട എത്ര കഥകൾ നീയെഴുതി...ആ ഡിങ്കോയിസ്റ്റുകളുടെ കഥയായിരുന്നു ..ഇതിലും ഭേദം...

ദണ്ഡം: ഇനി ബ്ലോഗെഴുതിയാൽ നിന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് കോട്ടപ്പുറം സുലൈമാൻ എന്നൊരു ഗുണ്ട ഭീഷണിപ്പെടുത്തിയതായി ഞാൻ കേട്ടു...അത് കൊണ്ട് കൊല്ലത്തിലൊരിക്കൽ ഒരു പോസ്റ്റ് എന്ന നിലയിൽ മതി കേട്ടോ..ഈ പുണ്ണാക്കന്മാരായ വായാനക്കാർക്ക് നീ ഉദ്ദേശിക്കുന്ന ആരാധന നിന്നോട് തോന്നണമെങ്കിൽ നീ വല്ലപ്പോഴുമേ പോസ്റ്റിഡാവൂ..നീന്റെ വില അവരറിയട്ടെ...ഇനി അടുത്ത കൊല്ലം ഡിസംബറിൽ പോസ്റ്റിയാൽ മതി കേട്ടോ....

kambarRm said...

ഹ..ഹ..ഹ
പോസ്റ്റിനേക്കാൾ കലക്കിയത് ആദ്യ കമന്റാ...

Anonymous said...

ഹഹഹാ
പോസ്റ്റിനേക്കാളും ആദ്യ കമന്‍റിനേക്കാളും കലക്കിയത് രണ്ടാമത്തെ കമന്റാ...

Paul said...

ഉപബുദ്ധന്‌

മലയാളം റ്റൈപ്പിങ്ങ് സോഫ്റ്റ്വെയറിൽ ആകെ മൊത്തം റ്റോട്ടൽ പ്രശ്നം. അദോണ്ടാണ്‌ ഇത്രേം നാളും മൗനവാല്മീകത്തിൽ അങ്ങാണ്ടുപോയത്‌.

ഏതായാലും ഉപബുദ്ധി മോശം വന്നൊന്നും പോയിട്ടില്ല.

ഉപ ബുദ്ധന്‍ said...

എന്‍റമ്മേ,പോളേട്ടന്‍ വന്നൂ :-)
Long time no see?

മലയാളം റ്റൈപ്പിങ്ങ് സോഫ്റ്റ്വെയറിൽ ആകെ മൊത്തം റ്റോട്ടൽ പ്രശ്നം.

നൊണ ആണെങ്കിലും വായിക്കാന്‍ നല്ല രസം ഉണ്ട്.മലയാളം സോഫ്റ്റ് വെയര്‍ പ്രശ്നമായത്രേ x-(
(ദേഷ്യത്തോടേ ഉള്ള സ്മൈലി- ദേഷ്യലി)

Paul said...

സോഫ്റ്റ്വെയറും ഹാർഡ് വെയറും തമ്മിൽ കടലും കടലാഴിയും തമ്മിലുള്ള ബന്ധമാണോ എന്നുപോലും സത്യത്തിൽ നിശ്ചയമില്ല.മലയാളം റ്റൈപ്പുചെയ്യുന്നതിൽ എന്തോ ഗുല്മാൽ പിണഞ്ഞു എന്നു മാത്രം അറിയാം.പിന്നെ ഇത്തരം കാര്യങ്ങൾക്കു പിറകേ വിട്ടു വീഴ്ച്ചയില്ലാതെ പാഞ്ഞുനടക്കാറില്ലാത്തതുകൊണ്ടു നൊംടെ പീ. സീ. അടിച്ചാൽ അടിച്ച വഴിക്കു പോണില്ലാന്നു കണ്ടപ്പൊ പോയ വഴിയേ അടിച്ചു എന്നു മാത്രം.

ഉപബുധനും ശിഷ്യന്മാരും ചേർനു് ഒരു ഗെറ്റ് റ്റുഗെതെർ പ്ളാൻ ചെയ്താലോ?

ഉപ ബുദ്ധന്‍ said...

ഗെറ്റ് റ്റുഗതര്‍?
ഞാന്‍ ഇന്ന് മുതല്‍ ഫേഷ്യല് ചെയ്ത് തുടങ്ങുകയായി :-)

Paul said...

ദ്ന്തിനാഡോ കൂഡിക്കാഴ്ചക്ക് ഫേഷിയൽ?