Feb 12, 2010

എന്‍റെ ആദ്യ ലവ് ലെറ്റര്‍ (അവസാനത്തേതും)









2007-ലെ എന്‍റെ ആദ്യ ലവ് ലെറ്റര്‍
(2007ല് എഴുതിയതായത് കൊണ്ട് അത്ര നിലവാരം ഉണ്ടാകില്ല


ലവ് ലെറ്റര്‍ ഇവിടെ തുടങ്ങുന്നു





എനിക്ക് സാഹിത്യം ഒന്നും പറഞ്ഞ് നിന്നെ വളയ്ക്കാനറിയില്ല
എങ്കിലും ഞാന്‍ പരമാവധി ശ്രമിക്കാം.
നിന്നെ ആദ്യമായി കണ്ടപ്പോ ഞാന്‍ മനസില് ഓര്‍ത്തു
നിന്നെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ എന്ന്.
നിന്നെ ഒഴിച്ച് വേറെ ആരെ കുറിച്ചൊന്നും ഞാനങ്ങനെ ഒന്നും ഓര്‍ത്തിട്ടില്ല.

നിന്നെ ഞാന്‍ പരിചയപ്പെട്ടില്ലെങ്കില്‍ ഈ പൂക്കളുടെ ഭംഗിയും
എന്‍റെ പൈസ തീരുന്നതിന്‍റെ വേഗതയുമെല്ലാം ഞാന്‍ അറിയാതെ പോയേനേ.

നീ ആയി പ്രണയത്തിലായതിനു ശേഷം ഞാന്‍ രാത്രി പെട്ടെന്നുറങ്ങുന്നു.
ടോയ് ലറ്റില്‍ മൂത്രം ഒഴിച്ചാല്‍ വെള്ളം ഒഴിക്കാന്‍ മറന്നു പോകുന്നു.കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതില്‍ അടക്കാന്‍ മറന്നു പോകുന്നു.
നീ പറ ഇത് താന്‍ കാതലാ????


ഡെയിലി ഞാന്‍ നല്ല പോലെ ഉറങ്ങി കൊണ്ടിരുന്ന രാജേഷ് സാറിന്‍റെ പിരീഡില്‍
ഇപ്പോ എനിക്ക് പഴയ പോലെ ഉറങ്ങാന്‍ കഴിയുന്നില്ല.
പിച്ചക്കാര്‍ക്ക് പൈസ കൊടുക്കാന്‍ തോന്നുന്നില്ല.
തട്ടുകട കണ്ടാല്‍ അപ്പോ തന്നെ കപ്പേം ബോട്ടിയും തിന്നാന്‍ തോന്നുന്നു.
അത് തിന്ന് കഴിഞ്ഞാല്‍ പിന്നെ കുറേ നേരത്തേക്ക് വിശപ്പില്ല.
ഐ തിങ്ക് ഐ ആം ഇന്‍ ലവ്.യെസ്.


ഞാന്‍ ലൈനടിക്കുന്നതിനെ കുറിച്ച് അമ്മയോട് അഭിപ്രായം ചോദിച്ചപ്പോ
അമ്മ എന്നോട് പറഞ്ഞത് പെണ്ണ് എന്ന വര്‍ഗ്ഗത്തെ വീശ്വസിക്കാന്‍ കൊള്ളില്ല (അമ്മയെ ഒഴിച്ച്)എന്നാണ് ...
അത് ഞാന്‍ ഇത്രയും നാള്‍ വേദവാക്യം ആയി എടുത്തിരുന്നു.
ബട്ട് ഇന്നലെ നീ ഇന്നലെ കാന്‍റീനില്‍ ഇരുന്ന് പറഞ്ഞ ആ കോമഡി ഓ........
അതിന് ശേഷം ഞാന്‍ എന്‍റെ തീരുമാനം മാറ്റി.
ഇന്നലെ ഞാന്‍ അവിടെ വെച്ച് നിന്നെ അഭിനന്ദിക്കണമെന്ന് കരുതിയതാണ്.
അങ്ങനെ പറഞ്ഞാല്‍ അവിടെ ഉള്ളവര് എന്നെ മണ്ടനാണെന്ന് തെറ്റിദ്ധരിച്ചാലോ എന്ന് കരുതി ആണ് ഞാനങ്ങനെ അന്ന് ചെയ്യാഞ്ഞത്.

പിന്നെ അത് പോലെ കഴിഞ്ഞതിന്‍റെ മുമ്പത്തെ ബുധനാഴ്ച നീ പറഞ്ഞില്ലേ/?
നിനക്ക് നിന്‍റെ വീട്ടില്‍ നിന്ന് എല്ലാം കിട്ടി
രാവിലെ പുട്ടും പഴവും,ഉച്ചയ്ക്ക് സാമ്പാറും പപ്പടവും ,രാത്രി ചിക്കന്‍ ബിരിയാണി.
പക്ഷേ സ്നേഹവും കിട്ടിയില്ലെന്ന് സത്യം പറഞ്ഞാല്‍
അത് കേട്ടതിനു ശേഷം ഞാന്‍ ആകെ വിഷമിച്ച് പോയി.
അന്ന് വീട്ടില്‍ ചെന്ന് രാത്രി 10.30 മുതല്‍ 10.45 വരെ ഞാന്‍ അതോര്‍ത്ത് ഞാന്‍ കരഞ്ഞു..

ആകെ നിനക്കല്പം സ്നേഹം നല്‍കി എന്ന് പറഞ്ഞ ആ വേലക്കാരനെ
നിന്‍റെ അച്ചന്‍ അമ്മ ആള് ശരിയല്ല
എന്ന് പറഞ്ഞ് പറഞ്ഞയച്ചത് ഒട്ടും ശരിയായില്ല.
നിന്‍റെ അച്ചനെങ്ങനെ ഇത്ര ക്രൂരനാകാന്‍ കഴിയുന്നു?

നിനക്കറിയോ?
എന്‍റെ മരിച്ച് പോയ ലൈന്‍ ഇന്നലെ സ്വപ്നത്തില്‍ വന്ന് പറഞ്ഞു....-
“നീ എന്നെ പണ്ട് സ്നേഹിച്ചതിനേക്കാളും കൂടുതല്‍
ഇന്നലെ കണ്ട ഇവളെ സ്നേഹിക്കുന്നുണ്ട്
എനിക്കതൊന്നും ഇഷ്ടമല്ല എന്ന്.
ഇനിയും നീ ഇവളെ പ്രേമിച്ചാല്‍.
നരകത്തിലേക്ക് വരുമ്പോ നിന്നെ ഞാന്‍ കല്യാണം കഴിക്കില്ല എന്നും”
എന്നിട്ടും ഞാന്‍ നിന്നെ സ്നേഹിക്കുന്നു അതാണ് സ്നേഹം.


ഞാന്‍ സ്വപ്നം കണ്ട് നടന്നിരുന്ന പെണ്‍കുട്ടിക്ക് ഉണ്ടായിരിക്കേണ്ട
എല്ലാ ഗുണങ്ങളും നിനക്കുണ്ട്.
1.കാവ്യമാധവനെ പോലെ പാട്ട് പാടാന്‍ ഉള്ള കഴിവില്ല
2.ത്രിഷയെ പോലെ ഭക്ഷണത്തോട് ആര്‍ത്തി ഇല്ല.
3.നഗ്മയുടെ പോലെ ഫുള്‍ ടൈം പ്രാര്‍ഥന ഇല്ല.
ഇതിലേതെങ്കിലും ഒന്നുണ്ടായാല്‍ തന്നെ നിന്നെ ഞാന്‍ കെട്ട്യാനേ..
ബട്ട് നിനക്ക് മൂന്നും ഉണ്ട് സോ ഞാന്‍ നിന്നെ തന്നെയേ കെട്ടൂ.

സൗരയൂഥവും ഭൂമിയും ഗാലക്സിയും ആകാശ ഗംഗയും ബ്ലാക്ക് ഹോളും മാങ്ങാത്തൊലിയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈവലിയ ലോകവും
അതിന്‍റെ അപ്പുറത്തുള്ള മറ്റേ ലോകവും ഒന്നും ഞാനിന്ന് അറിയുന്നില്ല.
എല്ലാം നീ ആയി തോന്നുന്നു.
അങ്ങനെ തോന്നിയതിന്‍റെ ഫലമായി ഞാന്‍ ഒരു ദിവസംനീ ആണെന്ന് തെറ്റിദ്ധരിച്ച് കൂവപ്പടി മറിയയെ വീട്ടിലേക്ക് കൊണ്ട് വന്നു.അന്ന് വീട്ടുകാരുടെ അടിയും ഇടിയും കിട്ടിയപ്പോഴാണ് അത് നീയല്ല അവള് കൂവപ്പടി മറിയയാണെന്ന് എനിക്ക് മനസിലായത്.

എനിക്ക് നിന്നോടുള്ള പ്രണയം തമാശ അല്ല
എന്‍റെ ലാസ്റ്റ് 6 പ്രേമം പോലെ അല്ല ഇത് .
ഇത് ഒടുക്കത്തെ സീരിയസാണ്.സത്യം

ഇന്നത്തെ പ്രണയം എന്ന് പറയുന്നത് -പരിപാടി നടത്തുന്നതിനു മുമ്പ് ആണുങ്ങള്‍ പെണ്ണുങ്ങളോട് ഉണ്ടെന്ന് പറയുന്ന വികാരം മാത്രമെന്നാണ്.എന്‍റെ ഒരിക്കലും അത് പോലാകില്ല.
(പരിപാടി നടന്ന് കഴിഞ്ഞാലും കുറച്ച് നാള് കൂടി ഞാന്‍ നിന്നെ പ്രേമിക്കും)---------------------------------------------------------------------------------------------



ഈ ലവ് ലെറ്റര്‍ അനോണിമസായി ഞാന്‍ 2007-ല് ഒരു പെണ്‍കുട്ടിക്ക് വാലന്‍റൈന്‍സ് ഡേക്ക് കൊടുത്തതാണ്. ഇത് പോലെ ഒരു ലെറ്റര്‍ എഴുതാന്‍ എനിക്കേ പറ്റുകയുള്ളൂ എന്ന് അവള്‍ക്ക് കിട്ടിയ ഉടനേ മനസിലായി. എന്‍റെ ആത്മാര്‍ഥമായ ഈ ലവ് ലെറ്റര്‍ അവള്‍ അന്ന് തമാശ ആയി എടുത്തു. ബട്ട് ഇന്നും അന്നും രാത്രിയും പകലും ഞാന്‍ നിന്‍റെ വീടിന്‍റെ ആ വഴിയിലൂടെ പോകുമ്പോള്‍ അവള്‍ ആ ബസ് സ്റ്റാണ്ടിന്‍റെ അടുത്ത് നീ നില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ നോക്കാറുണ്ട്.(രാത്രി നോക്കാറുണ്ടെന്നതു ആരും വേറെ അര്‍ഥത്തില്‍ എടുക്കരുത് ഇന്നും അന്നത്തെ പോലെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.)

അന്ന് അവള്‍ എന്നെ പ്രണയിച്ച പോലെ കുറേ നാള് എന്‍റെ കൂടെ നടന്നു .
പിന്നെ ആണറിഞ്ഞത് അവളെ ശല്യം ചെയ്യാന്‍ നടന്ന ഒരുത്തനെ ഒഴിവാക്കാന്‍
വേണ്ടി ചെയ്തതാണതെന്ന്.ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുന്ന കാണുമ്പോ അവളെ ശല്യം ചെയ്യാന്‍ നടന്നവന്‍ എന്നെ മനസില്‍ തെറി പറഞ്ഞ് പോകും.(ഞാന്‍ ക്ലാസ്സിലെ പിള്ളേരുടെ പേടിസ്വപ്നമായിരുന്നു).അന്ന് ഞാന്‍ ഇന്നത്തെ പോലെ ഗാന്ധിയന്‍ ആയിരുന്നില്ല.

അവസാനം അവള്‍ ഇങ്ങനെ പറഞ്ഞൊഴിഞ്ഞു നീ എനിക്ക് സഹോദരന്‍ ആയി
പിറക്കാതെ പോയ എന്‍റെ അയല്‍വാസിയുടെ മകനാണെന്ന്.ഇത് എല്ലാ ഗ്ലാമര്‍ ഇല്ലാത്ത
പയ്യന്മാരും കേള്‍ക്കാറുള്ള ഡയലോഗ് ആണ്.ഗ്ലാമറില്ലാത്തവന്മാര്‍ക്ക് അങ്ങനെ തന്നെ വേണം.
------------------------------
------------------------------------------

2008,2009 ആരെ എങ്കിലും അവള്‍ പറ്റിച്ചിട്ടുണ്ടാകും
------------------------------------------------------------------------




2010 അവളുടെ കല്യാണംകഴിഞ്ഞ മാസം നിന്‍റെ കല്യാണത്തിന് ഞാന്‍ വന്നപ്പോ എന്‍റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് നിനക്കറിയാമോ?
നിനക്ക് അതൊന്നും പറഞ്ഞാ മനസിലാകില്ല.പറ്റിക്കല്‍ തൊഴിലായി നടക്കുന്ന നിനക്കതൊന്നും മനസിലാകില്ല വിക്കീപീഡിയയില്‍ പറയുന്നതെന്തെന്നാല്‍
ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക് തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍‍ത്ഥങ്ങള്‍ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി കൊടുക്കുന്ന, അര്‍പ്പിക്കുന്ന
ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്.
അതൊന്നും നിനക്ക് പറഞ്ഞാല്‍ മനസിലാകില്ല

നിന്‍റെ കല്യാണ തലേന്ന് ഞാന്‍ ഉറങ്ങിയിരുന്നില്ല.
അത് നിനക്കറിയോ?
അന്ന് ഒരു പെണ്ണുമായി രാത്രി 3 മണി വരെ മുടിഞ്ഞ ചാറ്റിംഗ് ആയിരുന്നു..
നിന്‍റെ കല്യാണ ദിവസം ഞാന്‍ വരണോ വേണ്ടയോ എന്ന് ഒരു പാട് ആലോചിച്ചതാണ്.
അത് പോലെ ഒരു അവസ്ഥയിലായിരുന്നു ഞാന്‍.

നിന്‍റെ കല്യാണ ദിവസം എന്‍റെ വീട്ടില്‍ സാമ്പാര്‍ ആണുണ്ടാക്കിയിരുന്നത്.
എനിക്കാണെങ്കില്‍ സാമ്പാര്‍ എന്ന് കേള്‍ക്കുന്നത് വെറുപ്പാണ്.അതും പോരാഞ്ഞ് അന്ന് വീട്ടില്‍ പപ്പടം ഉണ്ടായിരുന്നുമില്ല.
പപ്പടമില്ലാതെ സാമ്പാര്‍ അതും പോരാഞ്ഞ് അന്ന് എന്നോട് അമ്മ തേങ്ങ ചിരണ്ടാന്‍ കൂടിപറഞ്ഞപ്പോ ആണ് എനിക്ക് എവിടേക്കെങ്കിലും പോകണമെന്ന് ഓര്‍മ്മ വന്ന്
ഞാന്‍ നിന്‍റെ കല്യാണത്തിന് വന്നത്.
നിന്‍റെ വീടിനടുത്തുള്ള ഒരു പയ്യന്‍ മുമ്പേ പറഞ്ഞിരുന്നു നിന്‍റെ കല്യാണത്തിന് ചിക്കന്‍ ബിരിയാണി ആയിരുന്നു .അതും ഒരു കാരണമായിരുന്നു നിന്‍റെ കല്യാണത്തിന് വരാന്‍
അതൊക്കെ കൊണ്ട് മാത്രം ആണ് ഞാന്‍ നിന്‍റെ കല്യാണത്തിന് വന്നത്.

ഏതായാലും എനിക്ക് ഒരു കാര്യത്തില്‍ സമാധാനമുണ്ട്.
എനിക്ക് നിന്നെ വിവാഹം കഴിക്കാന്‍ സാധിച്ചില്ലെങ്കിലും
നീ പ്രണയിച്ചവനെ നിനക്ക് വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ലല്ലോ?
എനിക്ക് അത് മതി.
നിനക്ക് അങ്ങനെ തന്നെ വേണം.....

(ഈ ബ്ലോഗും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.
എന്‍റെ കൂടെ പഠിച്ച ഏതെങ്കിലും പെണ്ണുമായോ ഞാനുമായോ സാദൃശ്യം തോന്നുകയാണെങ്കില്‍
അത് എന്നെ ചതിച്ച കാരണം അല്ലേ ഞാനെഴുതിയത്?? നിനക്ക് അങ്ങനെ തന്നെ വേണം!!!)


2011-ല് ദൈവം സഹായിച്ചാല്‍ ഇതേ പോലെ വേറെ ലെറ്ററും ആയി വരാം.
പക്ഷേ ഇത് അവസാനത്തേതാണ്

29 comments:

Unknown said...

അവസാനം അവള്‍ ഇങ്ങനെ പറഞ്ഞൊഴിഞ്ഞു നീ എനിക്ക് സഹോദരന്‍ ആയി
പിറക്കാതെ പോയ എന്‍റെ അയല്‍വാസിയുടെ മകനാണെന്ന്.ഇത് എല്ലാ ഗ്ലാമര്‍ ഇല്ലാത്ത
പയ്യന്മാരും കേള്‍ക്കാറുള്ള ഡയലോഗ് ആണ്.ഗ്ലാമറില്ലാത്തവന്മാര്‍ക്ക് അങ്ങനെ തന്നെ വേണം.

Unknown said...

ഗുരോ ഈ 14 ന് എന്താ പരിപാടി?

ഉപ ബുദ്ധന്‍ said...
This comment has been removed by the author.
ഉപ ബുദ്ധന്‍ said...

ഒരു പെണ്ണ് ഒരു കാര്യം ഈ 14 ന്
പറയാം എന്ന് പറഞ്ഞിട്ടൂണ്ട്..
അതും പ്രതീക്ഷിച്ച് സ്വപ്നം കണ്ടിരിക്ക്യാ...

മിക്കവാറും ഫെബ്രുവരി 14നു
അവള്‍ ഇങ്ങനെ പറയാനാ ചാന്‍സ്.

അനീഷ് ഞാന്‍ സുരേഷുമായി പ്രണായത്തിലാണ്.

ഞങ്ങടെ കല്യാണം അച്ചന്‍റെ സ്ഥാനത്ത്
നിന്ന് നടത്തിതരണം.
:)

Thahir said...

അന്ന് ഞാന്‍ ഇന്നത്തെ പോലെ ഗാന്ധിയന്‍ ആയിരുന്നില്ല.

അല്ലേ ?

മോശായിപ്പോയ്ട്ടാ...

അതാ ഈ ലവ് ലെറ്ററൊക്കെ കൊടുക്കാന്‍ കാരണം...,അല്ലേല്‍ ഇങ്ങനൊന്നും തോന്നില്ലാരുന്നു...

എറക്കാടൻ / Erakkadan said...

ee feb14 nu love kittiyillenkilum adi kittathe nokkane

ഏകലവ്യൻ said...

ഇതു വായിച്ചാൽ തോന്നുക

ഇയാൾ 2007നു മുൻപ് ആരെയും പ്രേമിച്ചിട്ടേ ഇല്ലെന്നാ
ജനിച്ചതേ പ്രേമിക്കാൻ എന്ന ചിന്താഗതിയുമായി നടക്കുന്ന ആൾ അല്ലേ....???

$PIRIT$ said...

ആരോ പറഞ്ഞു അരയലിന്‍ കൊമ്പില്‍ പകലാകെ കുയീലുകള്‍ പാടുമെന്ന്... തേങ്ങന്നെ.. ചടുലവികാരങ്ങളെ ആലിംഗനം ചെയ്യാനാഗ്രഹിക്കുന്നത് കുമാരത്തിന്റെ ചാപല്ല്യമാണ്. നാല്പെത്തെട്ടുകാരനായ നിന്നിലത് കാണുന്നതിനെ ഞങ്ങളുടെ നാട്ടില്‍ പറയുക നുലുക്കൊടിയുടെ അസുഖമാണെന്നാ.. നിനക്കിത് തന്നെ വേണം..

തേന്മൊഴി said...

നിനക്കും അങ്ങിനെതന്നെ വേണം....

കൂതറHashimܓ said...

അതോണ്ടാ ഞാനീ മുന്‍കരുതല്‍ എടുത്തത്

Firoz Khan said...

ഈയടുത്ത കാലത്തെങ്ങും മാനസികാപഗ്രധനതിനു ("നിന്നെ ആദ്യമായി കണ്ടപ്പോ ഞാന്‍ മനസില് ഓര്‍ത്തു നിന്നെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ എന്ന്. നിന്നെ ഒഴിച്ച് വേറെ ആരെ കുറിച്ചൊന്നും ഞാനങ്ങനെ ഒന്നും ഓര്‍ത്തിട്ടില്ല") ഇത്രയും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സമഗ്രമായ ലക്ഷണമൊത്ത ഒരു കൃതി വായിച്ചതായി ഓര്‍ക്കുന്നില്ല. കഥാ പാത്ര നിര്‍മ്മിതി, ഘടന, ആശയ മൌലികത, വേറിട്ട ആഖ്യാന രീതി എന്നിവയില്‍ ആദ്യ വായനയില്‍ തന്നെ വായനക്കാരന്റെ മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന രസതന്ത്രം പ്രവര്‍ത്തിക്കുന്നു. എത്രയും പുനര്‍വായനകള്‍ ആവശ്യപ്പെടുന്ന ഈ കഥ, അത്രയൊന്നും പുതിയതല്ലാത്ത ജീവിത സന്ദര്‍ഭങ്ങള്‍ വിവരിച്ചും, കണ്ടു പരിചയിച്ച കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും മുന്നേറുമ്പോഴും, ജീവിത സങ്കല്പങ്ങളുടെ വൈരുദ്ധ്യാത്മക പോളിച്ചടക്കള്‍ കൂടി നടത്തുന്നുണ്ട് ("നിന്നെ ഞാന്‍ പരിചയപ്പെട്ടില്ലെങ്കില്‍ ഈ പൂക്കളുടെ ഭംഗിയും എന്‍റെ പൈസ തീരുന്നതിന്‍റെ വേഗതയുമെല്ലാം ഞാന്‍ അറിയാതെ പോയേനേ"). തന്നിലെ പ്രണയം തിരിച്ചറിയുന്ന ആ സുന്ദര നിമിഷം നായകന്‍ ഇങ്ങനെ പറയുന്നത് ശ്രദ്ധിക്കു "നീ പറ ഇത് താന്‍ കാതലാ????", എത്ര എഴുത്തുകാര്‍ക്ക് സാധിച്ചിട്ടുണ്ട് കൂട് വിട്ടു കൂട് മാറല്‍ എന്നൊക്കെ വിശേഷിപ്പിക്കുന്ന ഭാഷയുടെ പരിമിതികള്‍ മറികടക്കാനുള്ള ഈ ശ്രമം.
"പിച്ചക്കാര്‍ക്ക് പൈസ കൊടുക്കാന്‍ തോന്നുന്നില്ല. തട്ടുകട കണ്ടാല്‍ അപ്പോ തന്നെ കപ്പേം ബോട്ടിയും തിന്നാന്‍ തോന്നുന്നു" നിലനില്‍ക്കുന്ന സാമൂഹ്യ പരിശ്ചേദം പോളിച്ചുകാട്ടാന്‍ വ്യാഖ്യാനങ്ങളുടെ അതിപ്രസരമില്ലാത്ത നേരിട്ടുള്ള കഥാ കഥന രീതി ഒരു വെല്ലുവിളിയായി ഏറ്റെടുത്ത പോലെ തോന്നുന്നു ഈ വരികളില്‍ വായിക്കുമ്പോള്‍.
"ബട്ട് ഇന്നലെ നീ ഇന്നലെ കാന്‍റീനില്‍ ഇരുന്ന് പറഞ്ഞ ആ കോമഡി ഓ........" മിന്നിമറയുന്ന കഥാ സന്ദര്‍ഭങ്ങളില്‍ കൂടി എഴുത്തുകാരന്റെ വിരല്‍തുമ്പില്‍ അടക്കത്തോടെ താന്താങ്ങളുടെ മേഖലകളില്‍ വിഹരിക്കുന്ന കഥാപാത്രങ്ങളുടെ ചടുല ചലനങ്ങള്‍ വാഗ്മായ ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ മുന്നേറുമ്പോള്‍, കഥാന്ത്യം വരെ ഒരേ ചരടില്‍ കോര്‍ത്ത നിശ്ചല ചിത്രങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്നത് ഒരു പുത്തന്‍ വായനാനുഭവം തന്നെ.
പാത്ര നിര്‍മ്മിതിയില്‍ കാണിച്ച കയ്യടക്കം:
അമ്മ - മാതൃസ്നേഹത്തിന്റെ മൂര്തിമാത് ഭാവങ്ങള്‍ പകര്‍ന്നു കൊടുക്കുമ്പോള്‍ തന്നെ, നഗ്ന സത്യങ്ങള്‍ വിളിച്ചു പറയാന്‍ കാണിക്കുന്ന സന്കൊച്ചമില്ലായ്മ, പ്രത്യേകം പരാമര്ഷിക്കെണ്ടാതായി തോന്നുന്നു. ("അമ്മ എന്നോട് പറഞ്ഞത് പെണ്ണ് എന്ന വര്‍ഗ്ഗത്തെ വീശ്വസിക്കാന്‍ കൊള്ളില്ല (അമ്മയെ ഒഴിച്ച്)എന്നാണ്...") ഇവിടെ തുടര്‍ച്ചയായ മൂന്നു കുത്തുകള്‍ പോലും ഇനിയും എന്തൊക്കെയോ പറയാന്‍ വെമ്പുന്ന തോന്നല്‍ സൃഷ്ട്ടിക്കുന്നു, കേള്‍ക്കാന്‍ നമ്മളെയും.
കാമുകിമാര്‍/കൂവപ്പടി മറിയ- മാംസ നിബധമാല്ലനുരാഗം എന്ന് ഇക്കാലത്തും നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്നു കാലത്തിന്റെ കണ്ണാടിയില്‍ വേഷപ്പകര്‍ച്ച നടത്തുന്ന ഈ ശക്തരായ കഥാപാത്ര ദ്വന്ദം.
"എന്‍റെ മരിച്ച് പോയ ലൈന്‍ ഇന്നലെ സ്വപ്നത്തില്‍ വന്ന് പറഞ്ഞു....-"
സ്വപ്ന വിസ്ലെഷണത്തിന് ഫ്രോയിടിയന്‍ തത്വങ്ങളുടെ ക്രിയാത്മക ഇടപെടലിന് ഇതിനേക്കാള്‍ വലിയ തെളിവ് വേണോ.
"ഇപ്പോ എനിക്ക് പഴയ പോലെ ഉറങ്ങാന്‍ കഴിയുന്നില്ല. പിച്ചക്കാര്‍ക്ക് പൈസ കൊടുക്കാന്‍ തോന്നുന്നില്ല"
"അത് കേട്ടതിനു ശേഷം ഞാന്‍ ആകെ വിഷമിച്ച് പോയി"
"നിന്‍റെ അച്ചനെങ്ങനെ ഇത്ര ക്രൂരനാകാന്‍ കഴിയുന്നു?"
ഇങ്ങനെ വായനക്കാരനെ ത്രസിപ്പിക്കുന്ന, ഉധ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന എത്രയോ മനോഹര സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. വിസ്താരഭയം ഒന്ന് കൊണ്ട് മാത്രം ഇതില്‍ നിര്ത്തുന്നു.
ഉത്തര-ഉത്തരാധുനികതയുടെ വാതില്‍ക്കല്‍ നിന്ന് കൊണ്ട് ഒരു ചെറുപ്പക്കാരന്റെ മനോ വ്യാപാരങ്ങള്‍ ആറ്റിക്കുറുക്കിയ വാക്കുകളില്‍ പകര്‍ത്തിയ, സാഹിത്യ വിമര്‍ശകര്‍ക്കും വായനക്കാരനും ഒരുപോലെ വിഭവമോരുക്കുന്ന ഈ കഥ, പറയാതെ പറയുന്നത് ഒരു ഇതിഹാസ നിര്‍മ്മിതിക്കുള്ള കോപ്പുകള്‍ എഴുത്തുകാരന്റെ കൈവഷമുംട് എന്ന് തന്നെയല്ലേ...
എല്ലാ ഭാവുകങ്ങളും !!!

Tom Sawyer said...

ഹഹഹ്..ഉപബുദ്ധാ നിന്നെ നമിച്ചെടാ, കുറെ കാലം കൂടീട്ടാ ഒരു ക്ലാസ്സ് കോമടി വായിക്കണത് , കുറെ മുമ്പ് ബെര്‍ലീടെ പ്രേമലേഘനം വായിച്ചിരുന്നു ...ഇതും ഫോര്‍വേഡ് മെയിലായി ഒഴുകി നടക്കുമെന്ന് കട്ടായം


@ഫിറോസെ ..
ഇങ്ങേരെന്താ ആത്മായനങ്ങളെഴുതിയ ഹരികുമാരനോ ,അതോ ഖസ്സാക്കിന്റെ ഇതിഹാസം വായിക്കാന്‍ ഗയ്ഡുണ്ടാക്കിയ നിര്‍മ്മലകുമാരനോ
ഇങ്ങനെയൊക്കെ നിരൂപിക്കാന്‍

ഉപ ബുദ്ധന്‍ said...

എന്നാലും എന്‍റെ ഫിറോസ് ജി

സത്യത്തില്‍ ഞാന്‍ ആര്‍ക്കും മനസിലാകാതിരിക്കാന്‍ ഇന്‍ഡയറക്ടായി എന്തൊക്കെ പറയാന്‍ ശ്രമിച്ചോ അതെല്ലാം ഇവിടെ എല്ലാര്‍ക്കും മനസിലാകുന്ന രീതിയില്‍ ആക്കി നിരൂപ്പിച്ച് കളഞ്ഞില്ലേ...

ഒരു 100 വര്‍ഷം കഴിഞ്ഞ് ഈ ബ്ലോഗ് നോക്കി ആരെങ്കിലും വ്യാഖ്യാനിക്കുന്നതായിരുന്നു എനിക്കിഷ്ടം..

Unknown said...

ലവ് ലെറ്റര്‍ നന്നായി രസിപ്പിച്ചു.

കെ പി അപ്പന് ശേഷം ആര് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായി, ഫിറോസ്‌. ഹൌ അപാര നിരൂപണം!.

നിരൂപന്‍ സെന്‍ said...

കെ പി അപ്പന് ശേഷം ഫിറോസ് മോന്‍ .....
അതില്‍ ആര്‍ക്കാ സംശയമുള്ളത്?

നിരൂപന്‍ സെന്‍ said...
This comment has been removed by a blog administrator.
Firoz Khan said...

ഉപ ബുദ്ധനെ പോലോരാളുടെ മഹാന്റെ)ഹൃദയത്തില്‍ തട്ടുന്ന കൃതി വായിച്ചു ഒരു വായനാനുഭവം പങ്കു വെച്ചാല്‍ അവനെ പിടിച്ചു, ക്ഷുദ്ര സാഹിത്യത്തെ വെള്ളയടിച്ചു വായനക്കാരന് മുന്‍പില്‍ ട്രപ്പീസ് കളിക്കുന്ന "ഹരികുമാരനോ, നിര്‍മ്മലകുമാരനോ, കെ പി അപ്പനോ" (എന്റപ്പന്‍ ക്ഷമിക്കട്ടെ)ഒക്കെ ആക്കുന്ന വായനക്കാരന്റെ മഹാ മനസ്കതയ്ക്ക് മുന്‍പില്‍ നമിക്കുന്നു. തെചിക്കൊടനോക്കെ എന്തും ആകാം എന്ന് പറയുന്നില്ല. പകരം വിനീതമായ ഒരപെക്ഷയുള്ളത് "എന്‍റെ ആദ്യ ലവ് ലെറ്റര്‍ (അവസാനത്തേതും)" പോലെയുള്ള ഉത്തമ/സോദ്ദേശ സാഹിത്യത്തെ നിരൂപഹയന്റെ കത്തിയെല്‍ക്കാതെ വായനക്കാരന് മുന്‍പില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ (ലവന്മാരുടെ കഞ്ഞികുടി മുട്ടി, അത് വേറെ കാര്യം) വായനക്കാരാനുള്ള അനല്പമായ ആഹ്ലാദം തട്ടിപ്പറിക്കരുത് എന്നാണു.

devu said...

താന്‍ ആണല്ലേ ഈ പെണ്‍കുട്ടികള്‍ക്ക് ലവ് ലെറ്റര്‍ കൊടുക്കുന്ന അലവലാത് ബുദ്ധന്‍

malayali said...

നിന്നെ ഞാന്‍ നമിക്കുന്നു

malayali said...

നീ മഹാനാട മഹാന്‍ ! വി.കെ എനിന്റെ ആരാ നീ ?

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇതിന്റെ പത്തു ഫോട്ടോ കോപ്പി എഎ ടുത്തു വിതരണം ചെയ്ത ഉടനെ തന്നെ അയലത്തെ നടത്തറ ശാന്ത ലൈന്‍ ആയി .മുപ്പതു കോപ്പി എടുത്തു വിതരണം ചെയ്ത തോന്നൂരുകാരന് മൂന്നു മാസം കൊണ്ട് കുട്ടി ഉണ്ടായി .ഈ നോട്ടീസ് ഇട്ടിരുന്ന വഴിയില്‍ മൂത്രമോഴിഇച്ച ഒരാള്‍ക്ക്‌ മഞ്ഞപ്പിത്തമം പിടിച്ചു .ഇതൊക്കെ ഉപബുദ്ധന്റെ കള്ളത്തരം എന്ന് പറഞ്ഞ ഒരു നിരൂപകന്റെ പുസ്തകത്തിന് ഈ കൊല്ലത്തെ പല്‍മശ്രീ കിട്ടിയില്ല ,വായിപ്പിന്‍ ,ഫോര്‍വേഡ് ചെയ്യിന്‍ //

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇതിന്റെ പത്തു ഫോട്ടോ കോപ്പി എഎ ടുത്തു വിതരണം ചെയ്ത ഉടനെ തന്നെ അയലത്തെ നടത്തറ ശാന്ത ലൈന്‍ ആയി .മുപ്പതു കോപ്പി എടുത്തു വിതരണം ചെയ്ത തോന്നൂരുകാരന് മൂന്നു മാസം കൊണ്ട് കുട്ടി ഉണ്ടായി .ഈ നോട്ടീസ് ഇട്ടിരുന്ന വഴിയില്‍ മൂത്രമോഴിഇച്ച ഒരാള്‍ക്ക്‌ മഞ്ഞപ്പിത്തമം പിടിച്ചു .ഇതൊക്കെ ഉപബുദ്ധന്റെ കള്ളത്തരം എന്ന് പറഞ്ഞ ഒരു നിരൂപകന്റെ പുസ്തകത്തിന് ഈ കൊല്ലത്തെ പല്‍മശ്രീ കിട്ടിയില്ല ,വായിപ്പിന്‍ ,ഫോര്‍വേഡ് ചെയ്യിന്‍ //

ഷാജു അത്താണിക്കല്‍ said...

എല്ലാ പോയി അല്ലേ അതാ പറഞ്ഞത് പ്രണയം ഒരു വഴിപോക്കനാണ് എന്ന്

viddiman said...

ചിരിച്ചിരിച്ച് ചത്തൂട്ടാ

ആചാര്യന്‍ said...

haha nalla rasikan ezhutthu ...

Mohiyudheen MP said...

ഇമ്മാതിരി ലവ് ലെറ്റർ ണ്ടെങ്കിൽ അവൾ എനീക്ക് നഷ്ടപ്പെടില്ലായിരുന്നു... ഹിഹിഹി

നമ്മുടെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.. പുതിയ ബ്ലോഗറാണ്

ashraf meleveetil said...

ഒരു ലവ് ലെറ്ററിന്‍റെ ABCD മുതല്‍ XYZ വരെ പഠിച്ച സ്ഥിതിക്ക്, മകളും പേരമകളുമായി സ്വസ്ഥം ഗൃഹഭരണവുമായിരിക്കുന്ന ലവള്‍ക്ക് ഒന്നെഴുതി സമര്‍പ്പിച്ചാലോന്നൊരു ആലോചന....
എന്‍റെ പ്രഥമ ലവ് ലെറ്ററിലെ അക്ഷരത്തെറ്റും വ്യാകരണപ്പിശകും പറഞ്ഞാണല്ലോ എന്‍റെ ഹൃദയം തന്നെയായിരുന്ന ആ കള്ളാസ് ആ പൂതന നിഷ്ക്കരുണം കീറിക്കളഞ്ഞതും കരിക്കട്ടയുടെ നിറമുള്ള മലയാളം സാറ് സുഗുണന്‍റെ (അവര്‍ക്ക് അങ്ങിനെ തന്നെ വരണം)കൂടെ ഒളിച്ചോടിയതും...

Anandu M Das said...

Man this is fucking heavy :)

ഉപ ബുദ്ധന്‍ said...

നന്ദി amdas