Oct 22, 2010

അന്ത്യനാളിന്റെ അടയാളങ്ങള്‍ 12-12-12

അന്ത്യനാളിന്റെ അടയാളങ്ങള്‍ പണ്ടേക്ക് പണ്ടെ ഞങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പ്രവചിച്ചിരുന്നതായി സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ വഴിയോരങ്ങളില്‍ കുറെ നാളായി പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടെ റെഫറന്‍സിന് വേണ്ടി കുറെ അടയാളങ്ങളും ചേര്‍ത്തിട്ടുണ്ട്.

എല്ലാ വേദഗ്രന്ഥങ്ങളും പ്രവചിച്ചു. ഡിങ്കോയിസ്റ്റുകളുടെ വേദഗ്രന്ഥത്തില്‍ മാത്രം ഒന്നും അതിനെ പറ്റി ഇല്ല. എന്നും പറഞ്ഞ് ഇതര മതവിശ്വാസികള്‍ ഡിങ്കോയിസ്റ്റായ സുരേഷിനെ കളിയാക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി.ഇതില്‍ മനം നൊന്ത സുരേഷ് കഴിഞ്ഞയാഴ്ച കാലടിയിലെ ഡിങ്കാശ്രമത്തില്‍ വന്ന് സങ്കടം പറഞ്ഞിരുന്നു.

കരഞ്ഞ് കൊണ്ട് സുരേഷ്: "എല്ലാ വേദഗ്രന്ഥങ്ങളും അവസാന നാളുകളിലെ ക്ലൂ കൊടുത്തിരുന്നു നമ്മക്കടേല്‍ മാത്രം ഒന്നും ഇല്ല.ബാലമംഗളത്തിന്‍റെ ആധികാരികതയെ എല്ലാരും കളിയാക്കുന്നു."

ഡിങ്കന്‍റെ ചെമ്പരത്തി വിരിഞ്ഞ മഹാനെന്നറിയപ്പെടുന്ന കാലടി ഡിങ്കാശ്രമ അധിപന്‍ ശ്രീ ശ്രീ കെ.കെ സുസ്മേഷിനെ ഇത് വളരെയധികം വിഷമിപ്പിച്ചു.അങ്ങനെ 5 മിനുറ്റ് വിഷമിച്ചിരുന്നപ്പോഴാണ് പെട്ടെന്ന് സുസ്മേഷ് അതോര്‍ത്തത്.അന്ത്യനാളുമായി ബന്ധപ്പെട്ട എന്തൊക്കെയോ ബാലമംഗളത്തിന്‍റെ അധികം പബ്ലിഷ് ചെയ്യാത്ത പണ്ടത്തെ ഒരു ലക്കത്തില്‍ കണ്ടിട്ടുണ്ടല്ലോ?!. ഉടന്‍ തന്നെ സുസ്മേഷ് തന്‍റെ ഇല്ലത്തേക്ക് ഓടി. ഇല്ലത്തെ രണ്ടാം നിലയിലെ പുസ്തകശാലയിലെ കട്ടിലിനടിയില്‍ നിന്ന് ബാലമംഗളം ബി.ഡി (ബിഫോര്‍ ഡിങ്കന്‍ ) 1501-ആം വര്‍ഷത്തിലെ
(അതായത് ഏകദേശം 20120 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളത്) എല്ലാ ലക്കങ്ങളും പരിശോധിച്ചു. അവസാനം ജൂലൈ ലക്കത്തില്‍ നിന്നു അന്ത്യനാളിന്‍റെ അടയാളങ്ങള്‍ കണ്ടെത്തി. 1. N.I.F.E.യിലൂടേ മാത്രമേ ജീവിത വിജയം ഉണ്ടാകുകയുള്ളൂ എന്ന് എല്ലാവരും പറയും.
 2. പള്ളികള്‍ കൊട്ടാരം കണക്കെ ആയിത്തീരും. പള്ളികളോടും അമ്പലങ്ങളോടും ചേര്‍ന്ന് പള്ളി അധികാരികള്‍ ആഡിറ്റോറിയങ്ങള്‍ പണിയും. ഈ ആഡിറ്റോറിയത്തില്‍ കല്യാണാഘോഷങ്ങളും മരണാഘോഷങ്ങളും നടത്താന്‍ ഭകതജനങ്ങളൂടേ കൈയില്‍ നിന്ന് നല്ല പൈസ വാങ്ങുകയും ചെയ്യും.
 3. സംഗീതത്തിന്‍റെ ദുരുപയോഗം ഉണ്ടാകും. ഡിങ്കോയിസം ഇപ്പോ (ബിഡി 1501) എതിര്‍ക്കുന്ന ട്രാന്‍സ്, ബ്രേക്ക് ബീറ്റ്, ഹാര്‍ഡ് റോക്ക് ഇതെല്ലാം എല്ലാവരും കേള്‍ക്കും. ഹിപ്പ് ഹോപ്പും യോ യോ യും എല്ലായിടങ്ങളിലും വ്യാപിക്കും.കൊറിയയിലെ ഒരു തരം പ്രത്യേക തരം ഡാന്‍സ് ലോകത്തുള്ള എല്ലാ ജനങ്ങള്‍ക്കും ഹരമായി മാറും..
 4. സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധ്യത ഉണ്ട്. (ഇതൊക്കെ എഴുതാന്‍ തന്നെ നാണമായിട്ട് വയ്യ....അയ്യേ!)
 5. ബാലമംഗളം ബാലാരോഗ്യമാസിക ഇന്ന് (അന്ന്) അനുവദിക്കാത്ത സെക്സ് ജനങ്ങളില്‍ വര്‍ദ്ധിക്കും.അത് കാരണമായി അവര്‍ ഒരിക്കലും കേള്‍ക്കാത്ത ഒരു രോഗം അവര്‍ക്കിടയില്‍ വ്യാപിക്കും (അതിന്‍റെ പേര് ഫീവര്‍ എന്നോ, ചിക്കന്‍ ഗുനിയ എന്നോ എയ്ഡെസെന്നോ ആയിരിക്കാം)
 6. അച്ചടക്കവും ക്ഷമാശീലവും മര്യാദയും ഉള്ളവര്‍ ബീവറേജിന്‍റെ മുന്നിലെ ക്യൂവില്‍ മാത്രമായി തീരും.
 7. നല്ല വാറ്റു ചാരായം കിട്ടാനില്ലാതാകും. ഔഷധം ആയ കള്ളില്‍ പോലും മനുഷ്യന്‍ സിലോണ്‍ പേസ്റ്റ് ചേര്‍ക്കും :(
 8. ഇന്നത്തെ പോലെ പുഴകടവിനടുത്ത് ഉള്ള ചെറിയ കാടുകളില്‍ ഒന്നും മനുഷ്യന് കഷ്ടപ്പെട്ട് കുളിസീന്‍ കാണേണ്ട അവസ്ഥ ഉണ്ടാകില്ല. (ഇത് മൊബൈലും ബ്ലൂടൂത്തും ഇന്‍റര്‍നെറ്റും യൂട്യൂബും മുന്നില്‍ കണ്ട് അന്നത്തെ ഡിങ്കോയിസ്റ്റുകള്‍ നടത്തിയ പ്രവചനമാണ്)
 9. നയന്‍ താര ബില്ലയിലും ഐശ്വര്യറായ് ദൂം-2വിലും ബിക്കിനി ഇട്ട് അഭിനയിക്കും (ഈ പ്രവചനം നിലവിലുള്ള ഒരൊറ്റ വേദഗ്രന്ഥവും പ്രവചിക്കാത്തതാണ്)
 10. നീതിമാന്മാരുടേ എണ്ണം കുറയും.ഓരോ ദേശത്തും ഓരോ ആളുകള്‍ എന്ന് പറയുന്ന കാലമാകും.
 11. വേദഗ്രന്ഥങ്ങളില്‍ നോക്കി ശരിയും തെറ്റും കണ്ട് പിടിക്കാന്‍ മനുഷ്യന്‍ കഷ്ടപ്പെടുന്ന കാലമാകും. ഉദാ:വേദഗ്രന്ഥത്തിലെ 26ആം പേജില്‍ അക്രമിക്കാനും 62മത്തെ പേജില്‍ മാപ്പ് കൊടുക്കാനും പറയുന്നത് കൊണ്ട് മനുഷ്യന്‍ നീതി ഏതെന്ന് കണ്ടെത്താന്‍ കഷ്ടപ്പെടും
 12. ബാര്‍ബര്‍ ഷോപ്പാണെന്ന് കരുതി ചായക്കടയിലേക്ക് മനുഷ്യര്‍ കയറുകയും പിന്നീട് അത് വലിയ കോമഡി ആകുകയും ചെയ്യും
 13. വിദ്യാഭ്യാസത്തിന്‍റെ വര്‍ദ്ധനവ് (പുരോഗതി )ഉണ്ടാകും പക്ഷേ അതിനനുസരിച്ചുള്ള വിവരം ഉണ്ടാകില്ല.
 14. മാര്‍പ്പാപ്പ സഭ നടത്തിയ പീഡനങ്ങള്‍ക്ക് മാപ്പ് പറയുകയും പീഡനങ്ങള്‍ തുടരുകയും ചെയ്യും.
 15. നിക്കാര്വോഗയിലെ തങ്ങളുടേ മതത്തില്‍പ്പെട്ട സഹോദരന്മാര്‍ പീഡിപ്പിക്കപ്പെടുന്നത് കൊണ്ട് അതിനെതിരെ കോണത്ത്കുന്നിലെ ബസില്‍ ബോംബ് വെച്ച് നിരപരാധികളെ കൊന്ന് ചിലര്‍ പ്രതിഷേധിക്കും.ഇവര്‍ സ്വര്‍ഗ്ഗത്തിലെത്താന്‍ വേണ്ടി ആണിത് അന്ന് ചെയ്യുന്നത്.
 16. അയോദ്ധ്യ വിധി സെപ്നംബര്‍ 24ല് നിന്ന് 28 ലേക്ക് മാറ്റും.
 17. പുരുഷന്മാര്‍ ലോ വേസ്റ്റ് ജീന്‍സ് എന്നറിയപ്പെടുന്ന ഒരു തരം വസ്ത്രം ഉപയോഗിക്കും. ലോ വേസ്റ്റ് ഉപയോഗിക്കുമ്പോള്‍ അണ്ടര്‍വെയര്‍ നിര്‍ബന്ധമാണെന്ന് ഡിങ്കോയിസം നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ പോലും അവര്‍ അത് ചെയ്യില്ല
 18. കണ്ടല്‍ക്കാട് നശിപ്പിക്കുന്നതും ആണവനിലയങ്ങള്‍ ഉണ്ടാക്കുന്നതും പ്രകൃതിയുടേ സന്തുലാനാവസ്ഥയ്ക്ക് അത്യാവശ്യമാണെന്ന് പറയുന്നവരുണ്ടാകും :-/
 19. ഡിങ്കോയിസ്റ്റ് ആചാര്യന്‍ ഉരേഷ് ഇന്ന് കണ്ടെത്തിയിട്ടുള്ള പലതും അംഗീകരിക്കപ്പെടും. ഉദാ:-[integral]xn dx = xn+1 (n+1)-1 + C(n -1) എന്നത് ലോകം മുഴുവനും അംഗീകരിക്കപ്പെടും
 20. മലയാളത്തില്‍ പല ടൈപ്പ് കച്ചറ ബ്ലോഗര്‍മാരും വരും.ഉപബുദ്ധന്‍റെ ബ്ലോഗ് വരെ വായിക്കുന്നവരുണ്ടാകും.

24 comments:

haina said...

കണ്ടുപിടുത്തം ഒന്നാം തരം

sreekumar maniyamthuruthil said...

very good.

കുട്ടകളി said...

gud

അപ്പൂട്ടൻ said...

ഇപ്പ കാണാറില്ലല്ലൊ അധികം??

ഇതൊക്കെ ബിഡി 1501-ൽ എഴുതിയകാര്യമാണോ? എനിക്ക്‌ കാര്യമായ സംശയം ഉണ്ട്‌. ഇതൊക്കെ പിന്നെ ഓറിയന്റലിസ്റ്റുകളും സയണിസ്റ്റുകളും മാർക്സിസ്റ്റുകളും വേസ്റ്റിസ്റ്റുകളും കമ്പോസ്റ്റുകളും ഒക്കെ ചേർന്ന് ചേർത്തലയായി എഴുതിയതല്ലേ? തിരുത്തലുകൾ വരുത്തിയ ഗ്രന്ഥം, അല്ലാതെന്ത്‌?

മായാവി(ലാ)സത്തിൽ ഇത്‌ ബിമാ 2000-ൽ തന്നെ എഴുതിയ കാര്യങ്ങളാണ്‌. ഡിങ്കൻ കോപ്പിയടിച്ചതാണ്‌.

ഉപ ബുദ്ധന്‍ said...

haina,sreekumar maniyamthuruthil,കുട്ടകളി, താങ്ക്സ്.....
@അപ്പൂട്ടൻ ഞാന്‍ ഇവിടെയൊക്കെ തന്നെ ഒളിച്ചിരിപ്പുണ്ടായിരുന്നു :-)

ഇത് ഇറങ്ങിയ സ്ഥിതിക്ക് ഇത്തരത്തിലുള്ള വിവാദങ്ങളൊക്കെ ഉണ്ടാകുമെന്ന് അറിയാമായിരുന്നു.
ബിമാ 2000 എന്നും പറഞ്ഞ് ഒരെണ്ണം പുതിയത് ഇറക്കി ആഡ് ചെയ്യേണ്ടി വരും.
മായാവി(ലാ)സം ബിമാ 2000മൊക്കെ ഞാനും കുറേ വായിച്ചിട്ടുള്ളതാ

SONY.M.M. said...

ഇതിലെ നമ്പര്‍ 10 പ്രവചനത്തില്‍ തിരുവനന്തപുരത്തില്‍ നിന്നുള്ള സോണി എന്നാ ഭാഗം വിട്ടുകളഞ്ഞതില്‍ ഞാന്‍ ശക്തമായ പ്രതിക്ഷേധം അറിയിച്ചുകൊള്ളുന്നു :)

SONY.M.M. said...

അനീഷ്‌ കുറെ നാള്‍ തപസിലായിരുന്നുന്ന് അറിഞ്ഞു വല്ല Enlightenment ഉം കിട്ടിയോ ?

ഉപ ബുദ്ധന്‍ said...

സോണിയുടേ പേര് കൊടുത്താ ബാക്കി 19 എണ്ണവും ഞാന്‍ തമാശയ്ക്കാണ് എഴുതിയതെന്ന് ആളുകള് തെറ്റിദ്ധരിക്കും


അന്ന് ബാറിന്‍റെ ഫ്രണ്ടില്‍ വാള് വെച്ച് ഇരുന്ന്
ഉറങ്ങി പോയതാ..
സോണി ബസില്‍ വെച്ച് എന്‍റെ ആ ഇരുപ്പ് കണ്ട് തെറ്റിദ്ധരിച്ചു.
അത് എന്‍ ലൈറ്റ് മെന്‍റിനു വേണ്ടി ഇരുന്നതല്ല.
പലരും തെറ്റിദ്ധരിച്ചു.

Pony Boy said...

ഡിസംബർ 2010ഓടെ മതതീവ്രവാദിയായ ഉപബുദ്ധന്റെ ബ്ലോഗ് തകരും എന്ന് പഴയൊരു പൂമ്പാറ്റയിൽ പറഞ്ഞിട്ടുണ്ട്..അതേ സമയം തന്നെ തലയിൽ ചുവന്ന തുണീയിട്ട
(വിശാലനല്ല )പുതിയ ഒരു ബ്ലോഗർ ലോകം കീഴടക്കും എന്ന് കുട്ടൂസന്റെ മുത്തശ്ശൻ ശ്രീ.ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് പ്രവചിച്ചിട്ടുണ്ട്..

കാവലാന്‍ said...

ഇതിന്റെ 'കോടീ' കരണത്തില്‍ എന്തോ കാര്യമായ തകരാറുപറ്റിയിട്ടുണ്ട്.
അല്ലെങ്കില്‍ അന്ത്യനാളിന്റെ പ്രത്യക്ഷകാരണക്കാരനായ 'കേരക'നെ എന്തുകൊണ്ടു പരിഗണിച്ചില്ല?

"അവന്‍ വരും മുതലയുടലും പച്ചോന്തിന്‍തലയുമായി അവന്‍ വരും,വായില്‍നിന്ന് കുമുകുമാ എന്ന് തീചീറ്റിച്ചുകൊണ്ട് അവന്‍ പണ്ടാരമടങ്ങും"

ജൂലായ് ലക്കം പുറം 2ല്‍ എഴുതിയിട്ടുണ്ടായിരുന്നു.

നീലകണ്ഠന്‍ said...

കാര്യങ്ങള്‍ ഈ വഴിക്കാണ് എങ്കില്‍ ഈ മതത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ ഒരു പക്ഷെ നിര്‍ബന്ധിതനായേക്കും, ഒരു അന്ധവിശ്വാസി അല്ലാത്തതിനാല്‍ ഇതെല്ലാം വിശ്വസിക്കാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല എന്നതാണ് സത്യം .ഇന്നലെ എനിക്ക് സ്വപ്ന ദര്‍ശനം ഉണ്ടായി ഡിങ്കന്‍ ഒരു പാറയില്‍ ഇരിക്കുന്നതായി കണ്ടു, ആ പരയുടെ അടുത്ത് ചെന്ന എന്നെ അദേഹം തലയില്‍ കൈ വെച്ച് എന്നോട് എന്തോ പറയുന്നതായും കണ്ടു, അത് വരാനിരിക്കുന്ന ഉപ്ബുധ ബ്ലോഗിന്റെ സൂചനയായിരുന്നു എന്ന് മനസ്സിലായത്‌ ഇപ്പോള്‍ ആണ്.

മാഷ്‌ said...

ഇതൊക്കെ ഒള്ളതു തന്നേ?

Villagemaan said...

അപകടത്തില്‍ പെടുമ്പോള്‍ എല്ലാവരും വിളിക്കുന്ന ആ പേര് ഒന്ന് വിളിച്ചോട്ടെ...ഡിങ്കാ ....

fahad said...

"അവന്‍ വരും മുതലയുടലും പച്ചോന്തിന്‍തലയുമായി അവന്‍ വരും,വായില്‍നിന്ന് കുമുകുമാ എന്ന് തീചീറ്റിച്ചുകൊണ്ട് അവന്‍ പണ്ടാരമടങ്ങും"
--------------------------------------
ഈ ഭീകരനെ പണ്ടാരമടക്കാനായി നമ്പോലന്‍
വേറെ എങ്ങാണ്ടെന്നോ തിരിച്ചുവരും എന്ന് വ്യക്താമായി മറ്റൊരു ലക്കത്തില്‍ പറയുന്നുണ്ട്

Noushad Koodaranhi said...

ഒരു കലക്ക് കലക്കിയല്ലോ ആശാനേ...

nanmakal said...

comedy kollam

babbabbba said...

tem shbnÌnt\mSp IqsS A¬ t{Um¬ CUvtWm¶v ´m {X \nÀ½´w ? s_¦fpêhnepw apw_bnepw a«pw ImsimÅ s]Wvæt«ymfpw BWvæt«ymfpw \à kv]mÀ¡vfn§v sshäv Asæn t{K A¬ t{Um¬kv (IqsS a«p ]eXpw) Unkvt¹ sN¿pt¼mÄ s\m½vsU kky iymaf tImaf tIcf¯n \Kc§fnse sN¯p ]nÅmÀ taev¸dª {]Imcw Xs¶bpw F¶m {Kma§fnse æªp§Ä (B¬ æªp§Ä am{Xw. s]Wvæªp§Ä Ct¸mgpw ]n´ncn¸³ aqcm¨n NpcnZmÀ Xs¶) aebmfnbpsS kncIfnse hn¹h hocy¯në km£ysat¶mWw (ht¶mWw, \nt¶mWw, Xnt¶mWw, s]mt¡mWw) sNKpthc {_m³Uv ISpw Nph¸³ A¬ t{Um¬kv Bé {]Zin¸n¡md. Cu {]ISamb hÀK tNcnXncnhnë Htc Hê ]cnlmctabpÅp. ASnØm\ hÀKt¯mSv sFIyaXyw {]Lym]n¨psIm­v CltemI¯nepw ]ctemI¯nepapÅ kIeam\ apbpa³ aëtʽmêw ({]tXyIn¨p Unt¦mbnÌpIÄ) A¬ t{Um¬kv _lnjvIcnçIbpw ASp¯ ]Snbmbn tPm¬ se\s\ a\Ên [ym\n¨v Po³kpXs¶ _lnjvIcnçIbpw sN¿pI. aëjyNcn{X¯nse BZys¯ Im]Sy¯në (kz´w icocw ad¨pw Hfn¨pw hípI F¶ BZn ]m]¯në) A§s\ Hê ]cnlmc{¡nb sN¿pIbpamhmw. em kemw.

abith francis said...

എന്റെ കുറെ കാലമായിട്ടുള്ള ആവശ്യമാണ് എനിക്കും ഡിങ്കോയിസ്റ്റ്റ് മെംബെര്‍ഷിപ്‌ വേണം വേണം എന്ന്...എന്റെ ഫേസ് ബുക്കിലൂടെയും ബ്ലോഗിലൂടെയുമുള്ള നിരന്തരമായ അഭ്യര്തനകള്‍ക്ക് ഇവിടെയുള്ള പേരുകേട്ട ഡിങ്കോയിസ്റ്റ്റ് കള്‍ യാതൊരു വിലയും നല്‍കിയിട്ടില്ല...ഇനിയും എന്റെ ആവശ്യം നിരാകരിക്കാനാണ് ഭാവമെങ്കില്‍ ഇവിടെ മറ്റൊരു ഡിങ്കോയിസ്റ്റ്റ് ഗ്രൂപ്പുകൂടി ജന്മം കൊള്ളും എന്ന് സാക്ഷാല്‍ ഡിങ്ക ഭഗവാന്റെ നാമത്തില്‍ ശക്തി മരുന്ന് ഉണ്ടാക്കാന്‍ വിറകു കത്തിക്കുന്ന അടുപ്പിന്റെ മുകളില്‍ കൈ പിടിച്ചു ഞാന്‍ സത്യം ചെയ്യുകയാണ്....ഇത് സത്യം സത്യം സത്യം...
എന്റെ അറിവില്‍ എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നത് ഇത് ലോകാവസാനത്തെ കുറിച്ചുള്ള ഒരു പ്രവചനം മാത്രമാണ് എന്നാണു...അതെ ബുക്കിന്റെ 745 ആം പേജില്‍ കുറച്ചുകൂടി സംഭവങ്ങള്‍ വിശധമാക്കുന്നുണ്ടല്ലോ...അതുകൂടി വെളിച്ചത്തു കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

Swami Sudeep Chaithanya said...

ഡീങ്കാ എന്നെ നയിക്കൂ മന്നില്‍ -
വീണ്ടും വന്ന് ജനിക്കൂ
അശരണരാമീ ഞങ്ങള്ക്കെന്നും
ശരണം നിന്‍ തിരുചരണം

- സ്വാമി സുദീപ് ചൈതന്യ (അദ്ധ്യാത്മഡിങ്കായണം )

Fousia R said...

Before Dinkan എന്ന ഡയലോഗ് മുതലേ സംഭവം ജോറായി.
ഇതിനു മറുപടി തരാന്‍ കെല്പുള്ള കുറച്ച് പേരേ ജീവിച്ചിരിപ്പോള്ളു.
ആ ടീമുകള്‍ താഴെ കൊടുക്കുന്നു.
ഡിറ്റ:ജമ്പന്‍&തുമ്പന്‍ ടീം(ജമ്പന്‍ ഒരു കേണല്‍ അല്ല), സൂത്രന്‍ &ഷേരു.

മണ്ടൂസന്‍ said...

സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധ്യത ഉണ്ട്. (ഇതൊക്കെ എഴുതാന്‍ തന്നെ നാണമായിട്ട് വയ്യ....അയ്യേ!)
ബാലമംഗളം ബാലാരോഗ്യമാസിക ഇന്ന് (അന്ന്) അനുവദിക്കാത്ത സെക്സ് ജനങ്ങളില്‍ വര്‍ദ്ധിക്കും.അത് കാരണമായി അവര്‍ ഒരിക്കലും കേള്‍ക്കാത്ത ഒരു രോഗം അവര്‍ക്കിടയില്‍ വ്യാപിക്കും (അതിന്‍റെ പേര് ഫീവര്‍ എന്നോ, ചിക്കന്‍ ഗുനിയ എന്നോ എയ്ഡെസെന്നോ ആയിരിക്കാം)

എന്റമ്മേ ചിരിച്ച് ചിരിച്ച് ഞാൻ കീ ബോർഡ് കപ്പി. സത്യം. ഭയങ്കര രസായിട്ടുണ്ട് ട്ടോ. ഹാ ഹാ ഹാ ഡിങ്കോയിസം. അവസാനം ഞാൻ പോലും ഈ പോസ്റ്റ് വായിച്ചു!, അന്ത്യനാളടുത്തു. ഉറപ്പായി.! ഹാ ഹാ ഹാ . ആശംസകൾ.

JISHAD M said...

Suhurthe.... navilu ellum swanthamayi orachanum illenkil ingane vayil thoniyathu vilichu parayan pattumennu ippol manassilayi...

Anonymous said...

Suhurthe.... navilu ellum swanthamayi orachanum illenkil ingane vayil thoniyathu vilichu parayan pattumennu ippol manassilayi...

Anonymous said...

അങ്ങനെ ഇല്ലാത്തവന്മാര് പറഞ്ഞതിന്‍റെ അപ്ഡേഷന്‍ ആയി കൂട്ടിയാ മതി