Jun 12, 2008

ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ


രാമന്‍ വന്നു.
കൃഷ്ണന്‍ വന്നു.
യേശുക്രിസ്തു വന്നു.
നബി വന്നു.

ഇവരും ഇവരുടെ അവതാവുമെല്ലാം ഒരു പാട് വന്നു? പക്ഷേ ഡിങ്കന്‍ അയച്ച ഡിങ്കന്‍ അതായത് സ്വയം അവതരിച്ച ഡിങ്കന്‍ അത് പോലൊരു അവതാരം അതിനു ശേഷമുണ്ടായിട്ടുണ്ടോ? ഇല്ല!

ഡിങ്കന്റെ  വീണ്ടുമുള്ള ഒരു അവതാരത്തിനായി  കാത്തിരിക്കുന്നു. കാരണം ഡിങ്കന്‍ ജീവിച്ചിരുന്ന കാലത്തേ ലോകത്തേ  പ്രശ്നങ്ങള്‍ക്കെല്ലാം ഒരു കുറവ് അനുഭവപ്പെട്ടിട്ടുള്ളു.  അല്ലേ? അതെ ശരിക്കും അതെ. ആയിരിക്കണം .  ഡിങ്കന്‍ ജീവിച്ചിരുന്ന സമയത്ത് ഒരു പാട് കിഡ്നാപ്പിംഗ് കേസുകള്‍ നടക്കുമായിരുന്നു :(  അദ്ദേഹം ഏകദേശം എല്ലാ കൂട്ടികളേയും രക്ഷിച്ചിട്ടുണ്ട് :).  വെറുതേ പറയുന്നതല്ല. കൃത്യമായ തെളിവുകള്‍ ഉണ്ട്. സംശയമുള്ളവര്‍ക്ക് ഡിങ്കന്റെ വേദഗ്രന്ഥമായ ബാലമംഗളം 1995-1998 വരെ ഉള്ളത് പരിശോധിക്കാം.

ബൈബിളിലെ പഴയ നിയമത്തില്‍ ഒരു രക്ഷകന്‍ വരുന്നതിനെ കുറിച്ച്  പറയുന്നുണ്ട്
 അതാണ് യേശു. അത് പോലെ പണ്ടത്തെ ഇതിഹാസങ്ങളിലും ഒരു രക്ഷകന്‍ വരുന്നതിനെ കുറിച്ച് പറയുന്നുണ്ട് . അങ്ങനെ പണ്ട് പ്രവച്ചിച്ച് ഇപ്പോ അവതരിച്ചവരാണ് രാമന്‍ ‍,കൃഷ്ണന്‍ അങ്ങനെ ഒരുപാടുണ്ട്. ഈ തെളിവുകള്‍ വെച്ച് ആണ് മൌലികവാദങ്ങള്‍ ഉണ്ടാ‍കുന്നത് . ഡിങ്കന്‍റെ ശിഷ്യന്മാരായ ഞങ്ങള്‍ക്കുമുണ്ട് ഇത് പോലെ പറയാന്‍ തെളിവുകള്‍ !

ബാലമംഗളം പഴയനിയമം 21990-ല്‍ തന്നെ “ഒരു രക്ഷകന്‍ വരുന്നു പാവങ്ങളെ രക്ഷിക്കാന്‍“ എന്ന്  പറയുന്നുണ്ട്. കൃത്യം 30000 വര്‍ഷം കഴിഞ്ഞപ്പോ ഡിങ്കന്‍ വന്നു.

പ്രത്യയശാസ്ത്രനിബദ്ധമായത് നിലനില്‍ക്കില്ലെന്ന് അദ്ദേഹം  പറഞ്ഞിരുന്നു. ഡിങ്കന്‍ പറഞ്ഞു “രാഷ്ട്രീയക്കാരന്‍ പ്രത്യയശാസ്ത്രങ്ങളിലും മതപണ്ഡിതന്മാര്  വേദങ്ങളില് നിന്നും തെറ്റും ശരിയും വേര്തിരിക്കുന്നു.“ ഈ അവസ്ഥ ഡിങ്കോയിസ്സ്റ്റുകള്‍ ഇഷ്ടപ്പെടുന്നില്ല. (ബാലമംഗളം-ജൂണ്‍ -15 പേജ്-30). വെറൂപ്പിന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്ന ഇസങ്ങളില്‍ നിന്നുമൊഴിഞ്ഞ് നില്‍ക്കാന്‍ പറഞ്ഞ് ഡിങ്കന്‍  കുറച്ച് കഴിഞ്ഞിട്ട്  പറഞ്ഞു ഞാനായിട്ട് നിന്നെയൊക്കെ ഭൂമിയിലേക്ക് വിടുന്നത് നല്ല ധാര്‍മ്മികതയും നീതിബോധവുമുള്ള നല്ല മനുഷ്യനായിട്ടാണ് അത് നിന്നില്‍ അന്തര്‍ലീനമാണ് .
ഡിങ്കോയിസം എല്ലാരിലും അന്തര്‍ലീനമായിരിക്കുന്ന സ്നേഹവും കരുണയും അതെല്ല്ല്ലാവുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് നല്ല വികാരങ്ങളൂമാണ്. ഇതെല്ലാം പോരാതെ അച്ചനും അമ്മയും പറയുന്ന മതം തന്നെ വിശ്വസിക്കുന്നതിലും  തെറ്റില്ല. നിനക്ക് നിന്‍റെ അച്ചനോടും അമ്മയോടും നന്നായി പെരുമാറാനും ആരേം കൊല്ലാതിരിക്കാന്‍ ഭൂമിയില്‍ ഒരു മതമാവശ്യമാണെങ്കില്‍ അതും തൂക്കി ഇട്ട് നടക്കൂക.ഡിങ്കന്‍ ഏറ്റവും വെറുത്തിരുന്നത് മൌലികവാദമാണ് അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഞങ്ങളും ആ പാത പിന്തുടരുന്നു. ഞങ്ങള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ല.

അദ്ദേഹത്തെ കുറിച്ച് പല അപവാദങ്ങളും കപീഷില്‍ വിശ്വസിക്കുന്നവര്‍ പറയുന്നുണ്ട്. ഒരു കല്യാണത്തിന് 10 ആണുങ്ങളുടെ കൂടെ നിന്നതില്‍ ഒരു ആണിനെ പെണ്ണാക്കി ഫോട്ടൊഷോപ്പില്‍ എഡിറ്റ് ചെയ്ത് അദ്ദേഹം കല്യാണം കഴിച്ചതായി പറഞ്ഞ് പരത്തുന്നുണ്ട്. പിന്നെ ചില ചിരട്ടകള്‍ ഡിങ്കന്‍റെ പുസ്തകം,ഡിങ്കന്‍റെ പുസ്തകം, എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഡാ..രാമായണത്തെ നീയൊക്കെ രാമന്‍റെ പുസ്തകം,ഖുറാനെ നബീടെ പുസ്തകം അത് പോലെ ബൈബിള്‍ യേശുവിന്‍റെ പുസ്തകം എന്ന് പറയാറുണ്ടോ?

പിന്നെ അദ്ദേഹത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ ...അങ്ങനെ..അങ്ങനെ....

ഞങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നത് കൊണ്ട് പ്രതികരിക്കുന്നില്ല.

പിന്നെ കപീഷിന്റെ ആരാധകരോട്...
കപീഷ് എത്രയോ ലക്ഷം ആള്‍ക്കാരേ വാല്‍ കൊണ്ട് അടിച്ച് കൊന്നിരിക്കുന്നു. കൊന്ന ആള്‍ക്കാരുടെ ലിസ്റ്റില്‍ പുറത്ത് വന്നിരിക്കുന്നത് 15 ലക്ഷമേയുള്ളു..  അത് അദ്ദേഹത്തില്‍ വിശ്വസിക്കുന്ന മായാവതി കമ്മീഷന്‍ അന്വേക്ഷിച്ചത് കാരണം. സത്യം എന്താണെന്നത് നമുക്കറിയാം.1.5 കോടി ജനങ്ങളെങ്കിലും മരണപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നത് അനുസരിക്കാത്തവരെ എല്ലാം വാല്‍ കൊണ്ട് അടിച്ച് കൊന്നു....... കപീഷിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടു എന്ന്തിന് തെളിവ് ആണ് കപീഷിന്റെ സിദ്ധാന്തങ്ങള്‍ പരീക്ഷിച്ച നാട്ടില്‍ അധപതിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡ് പല തവണ പറഞ്ഞിട്ടുണ്ട് കപീഷിന്റെ ഈഗോയെ പറ്റി. (ഫ്രോയ്ഡിന്റെ കപീഷും ഈഗോയും എന്ന കവിത നോക്കുക )


ഡിങ്കന്‍ ജീവിച്ചിരുന്ന സമയത്ത് അക്രമങ്ങള്‍ കുറവായിരുന്നു എന്നത് കൊണ്ടു തന്നെ അവതരമാകാന്‍ ഒരു ചാന്‍സും ഇല്ല . കാരണം ധര്‍മ്മം നശിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു എന്ന് പറയുന്നവരുണ്ട് .ഡിങ്കന്‍ ജീവിച്ചിരുന്ന സമയത്ത് അക്രമങ്ങള്‍ കുറവായിരിക്കാന്‍ കാരണം  അദ്ദേഹം ദൈവത്തോട് പറഞ്ഞിരുന്നു അക്രമങ്ങള്‍ കുറയ്ക്കാന്‍ !! അദ്ദേഹത്തിന് വേണമെങ്കില്‍ ദൈവത്തോട് അക്രമങ്ങളും,കഷ്ടപാടുകളും ഉണ്ടാക്കാന്‍ പറഞ്ഞിട്ട് അതെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷേ അത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല...


ഞങ്ങളുടെ മതഗ്രന്ഥം ഒരു തവണ എങ്കിലും വായിക്കൂ അപ്പോള്‍ മനസ്സിലാകും ഇത് മനുഷ്യന്‍റെ സൃഷ്ടിയല്ല, ദൈവം നേരിട്ട് അരുളി ചെയ്തതാണെന്ന്.ഞങ്ങള്‍ വെല്ലുവിളിക്കുകയാണ് ഞങ്ങളുടെ വേദഗ്രന്ഥമായ ബാലമംഗളം പോലെ വേറൊന്ന് നിര്‍മ്മിക്കാന്‍ . ഇന്ന് ഈ ലോകത്തിലുള്ള ദൈവങ്ങളെല്ലാം എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന കാലത്തുള്ളതാണ്. ഈ ദൈവങ്ങളെല്ലാം ഏതോ സാഹിത്യകാരന്‍റെ ഭാവനയിലൂടേ അനശ്വരത നേടിയതാണ്.

പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് തുടങ്ങി ഞങ്ങളുടെ അവതാരത്തിന്‍റേ വീഡിയോ വരെ ഞങ്ങളുടെ സമീപം തെളിവായുണ്ട്. വേറെ ഏതെങ്കിലും ദൈവത്തിന് ഇതെല്ലാം അവകാശപ്പെടാന്‍ കഴിയുമോ?

പിന്നെ ഇതൊന്നും അപ്പ് ലോഡ് ചെയ്ത് വിശ്വാസികളെ ഭ്രാന്ത് പിടിപ്പികണ്ട എന്ന് കരുതി ആണ്. ഞങ്ങളെ പോലുള്ള വിശ്വാസികളതൊന്നും ചെയ്യാത്തത്.പിന്നെ ഡിങ്കനും അതൊന്നും ഇഷ്ടമല്ലല്ലോ!

ഡിങ്കന്റെ ഡിവോട്ടികളായ ഞങ്ങള്‍ ആരോടും ഞങ്ങളുടെ പാത പിന്തുടരാന്‍ പറയാറില്ല.
നിങ്ങളുടെ ജീവിതത്തില്‍ ആരെങ്കിലും പറഞ്ഞ് പോലും കേട്ടിട്ടുണ്ടാകില്ല ഞങ്ങള്‍ മതപരിവര്‍ത്തനം നടത്തിയതായിട്ട്
കാരണം ഡിങ്കന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിരുന്നു,എന്റെ വഴി തിരഞ്ഞെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ല എന്ന്.

Time magazine നടത്തിയ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ദൈവമായി തിരഞ്ഞെടുത്തത് ഡിങ്കനെ ആയിരുന്നു.

രാമന്‍ , ബുദ്ധന്‍ , യേശു ,നബി ഇവരൊന്നും ജീവിച്ചിരുന്നില്ലെന്ന് തെളിയിച്ച യുക്തിവാദികളുടെ ദൈവമായ ഇടമറുകിന് പോലും ഡിങ്കന്‍റെ കാര്യത്തില്‍ മാത്രമാണ് ഒരു തോല്‍വി സംഭവിച്ചിരിക്കുന്നത്. യുക്തിവാദ പ്രസ്ഥാനങ്ങള്‍ പോലും അംഗീകരിക്കുന്ന ഒരേ ഒരവതാരവും ഡിങ്കന്‍ ആണ്.

ഡിങ്കന്‍റെ പീഡാനുഭവ കാലത്ത് ഡിങ്കനെ എലിക്കെണി വെച്ച് പിടിക്കുകയും വെള്ളത്തില്‍ മുക്കിക്കൊന്നതായും പറയുന്ന ഒരു കഥ പ്രചരിച്ചിരുന്നു.3-മത്തെ ദിവസം ഡിങ്കന്‍ അറ്റ് ലാന്‍റിക്ക് ഓഷ്യനില്‍ ഉയിര്‍ത്തെഴുന്നേറ്റതായി വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്.
അവരെ ഞങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തരുത്. അവര് എല്ലാ വര്‍ഷവും ഓരോ ആഘോഷങ്ങളും പരിപാടികളും നടത്തി റോഡ് ബ്ലോക്ക് ആക്കുന്നുണ്ട്. അവര് ഡിങ്കന്‍ പറഞ്ഞ പല കാര്യങ്ങളും വളച്ചൊടിക്കുന്നവരാണ്.അവരെ ഇനി പിടിച്ചാല്‍ കിട്ടില്ല. അവരങ്ങനെ ആയിപ്പോയി.

ഡിങ്കന്‍ ഒരൊറ്റ കാര്യം മാത്രമേ പ്രചരിപ്പിക്കാനാവശ്യപ്പെട്ടിട്ടുള്ളൂ
“ദൈവം സ്നേഹമാണെന്നതും,മനുഷ്യന്‍റെ നിസ്വാര്‍ഥമായ സേവനങ്ങളിലും പ്രവര്‍ത്തികളിലും അടങ്ങിയിട്ടുള്ളതാണ് ദൈവമെന്നതും”


ഇന്ന് സമൂഹത്തില്‍ ഒരു പാട് പ്രശ്നങ്ങള്‍ നടക്കുന്നു.എന്ത് കൊണ്ട്?
നാം ഡിങ്കനെ മറന്നിരിക്കുന്നു.

“ധര്‍മ്മം നശിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു”
നമുക്ക് പ്രാര്‍ഥിക്കാം
ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ!

61 comments:

saju john said...

അനീഷേ......കുട്ടാ....

ഒരു നല്ല പോസ്റ്റ്..ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു വിഷയത്തെ നര്‍മ്മരസത്തില്‍ ചാലിച്ച് എഴുതിയത് വായിച്ച് രസിച്ചു.

കമന്റുകളുടെ വിരളതയെ കാര്യമാക്കണ്ട...ആരും കാണാത്തതിനെ തേടിപ്പിടിച്ച് എഴുതൂ...

വായിക്കുവാന്‍ ഞങ്ങളുണ്ട്.

ശ്രീ said...

ദൈവമേ...
നമ്മുടെ ബൂലോകത്തെ ഡിങ്കന്‍ ഇതൊന്നും അറിയുന്നില്ലേ?
;)

ഗീത said...

ഡിങ്കന് സ്വാഗതം.

siva // ശിവ said...

ഉപബുദ്ധാ,

ഇതൊക്കെ ഭയങ്കര കണ്ടുപിടുത്തങ്ങളാണല്ലോ....എത്ര രസകരം ആയി....സോ നൈസ്....

വലിയവരക്കാരന്‍ said...

ലേ ഔട്ട് ഇഷ്ടപ്പെട്ടു.
പുതുമയും.

Cartoonist said...

ഡിങ്ക..ഡിങ്ക അല്ലെ ? :)

സുല്‍ |Sul said...

എടാ തലതിരിഞ്ഞവനേ,
എഴുത്തടിപൊളിയാ കേട്ടൊ... ഇനിയും എഴുതു ഇതുപോലൊത്തത്. ആശംസകള്‍.

ഒരു ബൂലോഗ സ്വാഗതം.

-സുല്‍

അങ്കിള്‍ said...

ഡിങ്കന്‍ ‘കൂട്ടം’ തില്‍ അവതരിച്ചിട്ടുണ്ടല്ലോ. ആതാണോ ഇനി അടുത്ത കളരി?

Appu Adyakshari said...

:-)
സ്വാഗതം.

Unknown said...

വരിക...വരിക!
സ്വാഗതം!
(അല്ലാ, ആരാ ഈ Hamid Chenda man galor?)

ഉഗാണ്ട രണ്ടാമന്‍ said...

:)

arun said...

അക്രമം തന്നെ!!!!

ഉപ ബുദ്ധന്‍ said...

നന്ദികള്‍ ഉണ്ട് സ്വാഗതം ചെയ്തവര്‍ക്കെല്ലാം!!!

anand said...

jnanum viswasiyayi.............
Dinkante.
Jnanum Aradhakanayi............
Mathamillatha Aneeshinte.

Dr. Prasanth Krishna said...

കൊള്ളാം മോനെ ഡിങ്കാ. എന്തേ വീര ശൂര പരാക്രമി ശിക്കാരി മാമയെ വിട്ടുപോയത്. ഒരു ക്ലാസിക്കല്‍ ടച്ചുണ്ട് ട്ടോ.

Dr. Prasanth Krishna said...

കൊള്ളാം മോനെ ഡിങ്കാ. എന്തേ വീര ശൂര പരാക്രമി ശിക്കാരി മാമയെ വിട്ടുപോയത്. ഒരു ക്ലാസിക്കല്‍ ടച്ചുണ്ട് ട്ടോ.

Rajesh Raman said...

Great Message...Njan Upbudhante oru fan aayi.... Ella postings um valare valare chinthajanakam thanne...Keep writing !

Latheesh Mohan said...

ഈ തെളിവുകള്‍ വെച്ച് ആണ് മൌലികവാദങ്ങള്‍ ഉണ്ടാ‍കുന്നത് :) :)

നന്ന്

Latheesh Mohan said...

...

കാപ്പിലാന്‍ said...

good, ishtappettoo

A Cunning Linguist said...

നല്ല പോസ്റ്റ്... പക്ഷെ... "അദ്ദേഹം" :)

യാരിദ്‌|~|Yarid said...

വര്‍ഷം മാറിയൊ ഉപബുദ്ധാ? 90 ആണൊ അതൊ അതിനും ഒന്നു രണ്ടു വര്‍ഷം മുന്നെയാണൊ??ബൂലോഗ ഡിങ്കന്‍ കാണണ്ട. കേരകനെ വലിച്ചു കീറി ചൊവരിലൊട്ടിച്ച പോലെ ഒട്ടിക്കും...;)

വെള്ളെഴുത്ത് said...

സമാധാനമായി ! അങ്ങനെ ഒരവതാരം കൂടി എത്തി !

നിരക്ഷരൻ said...

ഏത് അവതാരം വന്നിട്ടായാലും ഒന്ന് രക്ഷപ്പെടുത്തിയാല്‍ മതിയായിരുന്നു..

പി എം അരുൺ said...

ഉപബുദ്ധാ............
എത്തിപ്പെടാൻ വൈകി...........
അഭിവാദ്യങ്ങൾ........

ajeesh dasan said...

puthuvalsaraashamsakal

അരുണ്‍ രാജ R. D said...

wow...Great..Innovative..funny and very very Interesting...

Achayan said...

നന്നായിരിക്കുന്നു

Vadakkoot said...

വിശ്വസിക്കാനൊരു പ്രത്യയശാസ്ത്രവും തേടിയുള്ള എന്റെ കാലങ്ങളായുള്ള അലച്ചില്‍ ഇതാ ഇവിടെ അവസാനിക്കുന്നു. ഡിങ്കോസഫിയുടെ ഒന്നാമത്തെ പ്രവാചകന് എന്റെ നമോവാകം.

VINOD said...

every month 13th will be celeberated as dinkoyistic day and every 1st(annanu balamangalam eragunne) should be a national holiday, pinne namukku oru venam oru 10-15 days vereyum , avadhi kittan vere margam onnum illa atha

anuyaaye said...

കലക്കി, യതാര്‍ത്ത ഡിങ്കോയിസ്റ്റ്.):

binu said...

ഉപബുദ്ധന്‍...

തകര്‍ത്തു.. വളരെ നന്നയിരിക്കുന്നു.. നര്‍മ്മം പുരട്ടിയ ഒളിയമ്പുകളും പിന്നെ ഡിങ്കോയിസവും... വായിക്കുവാന്‍ വൈകിപ്പോയി എന്ന വിഷമമേ ഉള്ളൂ..

അഹം ഡിങ്കാസ്മി..!!

ആശംസകള്‍...

kunnimani said...

ഡിങ്കന്‍ ജീവിച്ചിരുന്ന സമയത്ത് അക്രമങ്ങള്‍ "കുറവായിരിക്കാന്‍ കാരണം
അദ്ദേഹം ദൈവത്തോട് പറഞ്ഞിരുന്നു അക്രമങ്ങള്‍ കുറയ്ക്കാന്‍............
അദ്ദേഹത്തിന് വേണമെങ്കില്‍ ദൈവത്തോട് അക്രമങ്ങളും,കഷ്ടപാടുകളും
ഉണ്ടാക്കാന്‍ പറഞ്ഞിട്ട് അതെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കാമായിരുന്നു.
പക്ഷേ അത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല"

ഇതു പൂർണ്ണമായും ശരിയല്ല. ഡിങ്കന്‍, കേരകന്‍ എന്ന ഒരു ഗുണ്ടയെ അടിച്ച് കൊല്ലാ‍റാക്കി ഒരു ഗുഹയില്‍ ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത രീതിയില്‍ പൂട്ടിയിട്ടിരുന്നു. പിന്നെ ഏകദേശം പതിനഞ്ചോളം കടുവകളെ തല്ലി കൊന്നതിന് ഡിങ്കന്റെ പേരില്‍ ഇപ്പൊഴും പോലീസ് കേസുണ്ട്.

mittayi said...

ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now http://www.mittayi.com

From Kathirur said...
This comment has been removed by the author.
From Kathirur said...

thanks

Anonymous said...

Sarasam..Manoharam...

Anonymous said...

sathyathil aadhyam njan onnu santhoshichu...karanam njanum dinkante oru aaradakan aayirunnu....pakshe njan oru sathyamkoodi parayatte, ithinu nalla oru hope undayirunnu, ennal thankallude writing mothathil kullamkki, ramaneyum, budhaneyum, yesuvineyum onnum connect cheyandyirunnu..
oru adhyudaya kamshi.....(thankallku theerumanikam)

Unknown said...

ഡിങ്കോ കൊള്ളാം

sandhu said...

കേരകന്‍ എന്ന ഗുണ്ടയെ അടിച്ച് കൊല്ലാറാക്കി എന്നതൊക്കെ അപവാദപ്രചാരണങ്ങളാണ്....
അല്പം ബലം പ്രയോഗിക്കേണ്ടി വന്നു.

അത് ഗുഹയിലേക്ക് കണ്ട് പോകാനായിരുന്നില്ല
മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലേക്കാ കൊണ്ട് പോയത്..........................

ഈ കേരകന്‍ എന്ന് പറയുന്ന വ്യക്തി
ഇന്നും ഡിങ്കാശ്രമ മഠങ്ങളില്‍
അനുഭവം പറയാന്‍ വരാറുണ്ട്............

ചരിത്രം വളച്ചൊടിക്കാന്‍ ആര്‍ക്കും പറ്റും............
ha ha ha

postum eshttamayi

ബഷീർ said...

ഡിങ്കൻ ചരിതം

ഉപ ബുദ്ധന്‍ said...

https://www.facebook.com/dinkoism

ഡിങ്കോയിസത്തിന്‍റെ ഫേസ്ബുക്ക് ലിങ്ക് ....

Ajith Pantheeradi said...

ഒരു ഡിങ്കഭക്തനായ ഞാന്‍ ഡിങ്കനെ സ്തുതിച്ചു കൊണ്ട് ഒരു പോസ്റ്റ് ബസ്സില്‍ പതിച്ചിട്ടുണ്ട്.
https://profiles.google.com/100745818678226054655/buzz/ENUpg1m1yED

ഡിങ്കോ രക്ഷതു!!

shan said...

ഡിങ്കാ .............................

പൊട്ടന്‍ said...

കലക്കീടാ മോനെ
ഇങ്ങനെ ചിരിപ്പിക്കണം വീണ്ടും.

Anonymous said...

Hi,
Everyone lives in this world some for 60 some till 80 some beyond 100. But doesnt know why we do so or what do we earn or what is the purpose of LIFE??
Its the responsibility of each individual to search for and find out the purpose of his life.

I'll hereby state what I found out...

There is an almighty God who created the universe, endowed man with a special gift of intelligence and thought, to enable him to discriminate between good and bad.

Death does not terminate man’s life. On the other hand, it is the door that opens to an eternal lifer after death. The appropriate reward for one’s earthly deeds, good or bad, is disbursed only in the Hereafter.

Mankind will be resurrected, on the Day of Judgment, after every creation is destroyed. After being reborn, man will face a trial which will be in absolute control of the Almighty. Here, all the good and bad acts of man during his sojourn on earth will be unfurled before his eyes in order to be ultimately judged by God. The virtuous will be rewarded with virtue and the wrong doers punished appropriately.

Those who have lived according to his creator, made sacrifices and discharges noble deeds will receive the shelter of peace in Heaven and those who have denigrated their lives through vices and evil will be condemned to suffer horrors of Hell.

Today Islam is the only religion with belief in one, unique, incomparable God, in the angels created by Him, in the revealed Scriptures, in the prophets through whom His revelations were made to mankind, in the Day of Judgement and life after death, individual accountability for actions, and in God’s complete authority over human destiny.

The Qur’an, holy book of Islam is the final sacred scripture presented through the Last Prophet of Islam. It contains nothing but the words of God. It is the sctipture that can guide all mankind to the last day.

Man has been given, the freedom to choose his own path by either accepting or rejecting the instructions of the Almighty Creator.

Anyways it is the responsibility of each one who found out the truth to share it with others. Thats the reason which forced me to send /post this for u.

If U agree with me, please add me as ur friend..Thanks..May God bless us..

Please take a while and think about these. Please search to find out the Truth..

ശിഹാബ് മദാരി said...

ഏതായാലും ഗഹനമായ ചര്ച്ചക്കുള്ള കോപ്പൊന്നും ഇല്ലെങ്കിലും. .....
(ഡിങ്കനെ കുറിച്ച് അടിപൊളിയായി ബെർളി എഴുതീട്ടുണ്ട്‌ ) ..
ഈ എഴുത്തിന്റെ ഒഴുക്ക് ചിട്ട .. അത് രസിച്ചു ..

ആര് വന്നിട്ടായാലും ഇവിടെ നന്മ ഉണ്ടായെങ്കിൽ എന്ന് മാത്രം ഇപ്പൊ ചിന്തിക്കുന്നു ..

(മറ്റു ചര്ച്ചകള്ക്ക് ഈ പ്ലാറ്റ് ഫോം പോര )

എഴുത്തടിപൊളിയാ .. അതിന് സല്യൂട്ട് .

in coffeehouse,on a rainy day said...

ഭാഷാശൈലി മനോഹരമായിരിക്കുന്നു ,നന്നായി എഴുതി ...
എന്നാല്‍ നടത്തിയ വിമര്‍ശനത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു

Anonymous said...

F******k it....

saeed said...

I tottally agree the above statement.......

Anonymous said...

Aaa melil suvishesham nadathiya mollakatode onnum parayanille...alla dinkanalle the omnipotent dictator god... ithetha ee allahu?

RASHI said...

ചിന്തിപ്പിക്കുന്ന വരികള്‍

കുട്ടേട്ടൻ said...

സ്വന്തമായി ഇത്രയേറെ റീസെർച്ച്‌ ചെയ്തു വസ്തുതകളെ വിശകലനം ചെയ്യ്ത ആദ്യത്തെ ഒരു കമ്മ്യൂണിറ്റി ആണ് ഡിങ്കോയിസം...ഇതിൽ പറയുന്നതെല്ലാം സത്യം തന്നെയാണ്...ഒരിടത്തും വിള്ളൽ വീണു കാണപെട്ടിട്ടില്ല....ഡിങ്കൻ ഒരു ഡിക്ടെറ്റെറ്റർ ആണെന്നും ലീഡർ ആണെന്നും ഉള്ളതിനുള്ള തെളിവാണ് ഇത് ....

പങ്കിലകാട്ടിലെ ജനങ്ങൾ ഭീതിയില്ലാതെയും, സമാധാനത്തോടുകൂടിയും കഴിഞ്ഞിരുന്നതിനു കാരണം തന്നെ ഡിങ്കൻ എന്നാ ലോക ഗുരുവിന്റെ സൽബോധം വിളിച്ചുണർത്തുന്ന പ്രക്രിയയാണ്...ഡിങ്കന്റെ വൈഭവം ലോകം അറിഞ്ഞതും ഈ നല്ല പ്രവർത്തികളിലുടെയാണ് ....എലിയെന്നോ ,പൂചെയെന്നോ യാതൊരു വർണ്ണചാതുര്യവും നല്കാതെ അദ്ദേഹം പ്രവര്ത്തിച്ച നല്ല കാര്യങ്ങൾ സമൂഹ മനസാക്ഷിയെ തെറ്റില് നിന്നും പിന്മാറാൻ ചിന്തിപ്പിച്ചു...

ഡിങ്കന്റെ ഉത്ഭവം ശാസ്ത്രം തെളിയിചിട്ടുള്ളതാണെന്ന് പറയുന്നു സൈൻടിസ്റ്റുകൾ....ബ്ലാക്ക്‌ ഹോൾ എന്നാ പ്രതിഭാസം ഒരു വല്യ മാളം ആണെന്ന് പറയുന്നതിലുടെ അവടുത്തെ ഭരണ സിരാകേന്ദ്രം ആരാണെന്നു വ്യക്തമാകുന്നു....ഡിങ്കോയിസത്തിന്റെ ഉത്ഭവത്തെയും അതിന്റെ തീഷ്ണതെയും അളക്കാൻ അതിന്റെ ഉല്പത്തി പരാമർശിക്കുന്ന ബാലമംഗളം ഒരു പ്രാവശ്യമെങ്കിലും വായിക്കാൻ ഇതിനെ വിമര്ശിക്കുന്ന എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു...

"ഡിൻകേന വാക്യപ്രബുധത , ശയനം അനന്തമാളം
ഓതി വികട്സ്ഥലം , ഡിങ്കൻ അബുധ്ഹപ്രയാമി
ബന്ധനം പങ്കിലമേട്‌ അവസ്തന്തം ദ്രിഷ്ടതി "

subheesh said...

Correct

subheesh said...

Correct

Anonymous said...

dinhan- only hope for humanity. Dinken is the most kinderst, dinkan loves all people, dinkan crated all humans to follow him. but humen are thankless.

Anonymous said...

to one anonymous above

""There is an almighty God who created the universe, endowed man with a special gift of intelligence and thought, to enable him to discriminate between good and bad. ""

oh, ur god was so bored staying alone, so created universe and after billions of years, after many prototype test, created human to worship him to get orgasm!!

""Death does not terminate man’s life. On the other hand, it is the door that opens to an eternal lifer after death. The appropriate reward for one’s earthly deeds, good or bad, is disbursed only in the Hereafter. ""

for what purpose? if god is so ideal and powerful, he should have stayed idle without creating this much mess in this universe, this much misery, pain...""
Today Islam is the only religion with belief in one, unique, incomparable God, in the angels created by Him, in the revealed Scriptures, in the prophets through whom His revelations were made to mankind, in the Day of Judgement and life after death, individual accountability for actions, and in God’s complete authority over human destiny."

as expected comment from brainwashed muslim who worship pagan moon god, converted and promoted by muhammad and others to rule others.


till this second, do u have a single proof for any god, here your so called allahu?, how a god can support slavery, sex slavery?? only low grade stinks can allow such things.


""Anyways it is the responsibility of each one who found out the truth to share it with others. Thats the reason which forced me to send /post this for u.""

what truth?? just get brainwashed and believe fairytales as truth??

Anonymous said...

dinken is the true god.. alll other gods are fake-- proof- balamangalam

Anonymous said...

appo ningal mathaparivarthanam nadathilla? enikk dinkoist aakan nthenkilum procedure indo?? just balamangalam vaayicha maatram mathiyo??? dinkoist mathakkarkk maala yo japicha charado japicha mothiravo angane endenkilum undo? njan dinkoist aayi kazhinja naalu aalu ariyan angane ndenkilum?
am new to dinkoism ath kondanu...

Unknown said...

sad I came late to know about you..
got enlightened

long live dingamatham

Vineeth.M said...

ജട്ടിയില്ലാ ജനിക്കുന്ന നേരത്തും
ജട്ടിയില്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത് ജട്ടിയെന്തേ ധരിക്കുന്നു നാം വൃഥാ.....

ഡിങ്ക ഡിങ്ക ഡിങ്കാ നമോനമ:.
പങ്കിലാരണ്യവാസാ നമോനമ:
കൊളളിക്കപ്പയിൽ പ്രീതാ നമോനമ:
രുധിരകൗപീന ധാരേ നമോനമ:...