Dec 18, 2008

എന്തോ പോലെ





123 കരാറിനേക്കാളും വലുത്
ശുദ്ധജലവും ശുദ്ധവായുവുമെന്ന പോലെ
തെറ്റ് ചെയ്താല്‍ ശിക്ഷ അനുഭവിക്കുമെന്നറിഞ്ഞ്
എല്ലാവരും
തെറ്റ് ചെയ്യുന്നത് നിര്‍ത്തുന്ന കാലത്തില്‍

പീഡനങ്ങള്‍ കുറക്കാനായി പട്ടികളുടേതെന്ന പോലെ
മനുഷ്യനും ഒരു മാസമെന്ന നിയമം പോലെ
മൂത്രമൊഴിക്കുമ്പോള്‍ ഒരു കാലില്‍ മൂത്രമാ‍കാതിരിക്കാനായി
പട്ടികള്‍ രണ്ടു കാലും പൊക്കുന്ന കാലത്തില്‍

DJ പാര്‍ട്ടികളില്‍ യോഗികളും സൂഫികളും
സ്ഥിരമായി വരുന്ന കാലം പോലെ
ലോകത്തിലെ അസുഖങ്ങളെല്ലാം മാറ്റുന്നത്
ഡോക്ടര്‍മാരാകുന്ന കാലത്തില്‍

ഇത്രയും വരികളായില്ലേ ഈ കവിത നിര്‍ത്തിക്കൂടെ എന്ന്
നിങ്ങള്‍ വിചാരിക്കുന്ന പോലെ
പക്ഷേ നിങ്ങളുടെ വിചാരങ്ങള്‍ ഞാന്‍ തെറ്റിക്കുന്ന പോലെ

B.C.G കുത്തിവെയ്പ്പ് എടുക്കാത്ത വന്യമൃഗങ്ങള്‍
കാട്ടില്‍ പിച്ച തെണ്ടുന്ന കാലം പോലെ
ലോകത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഭൌതികവാദവും ആത്മീയവാദവുമാണെന്ന്
രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വിശ്വസിക്കാത്ത കാലത്തില്‍

മൃഗഡോക്ടര്‍മാരുണ്ടാകാന്‍ പ്രാര്‍ഥിച്ച മൃഗങ്ങളുടെ പ്രാര്‍ഥനയുടെ
ഫലമായി മൃഗഡോക്ടര്‍മാരുണ്ടായ പോലെ
മള്‍ട്ടിനാഷണല്‍ കമ്പനികളുടേ
നിസ്വാര്‍ഥമായ സേവനമുള്ള കാലത്തില്‍


കൂട്ടിനുള്ളിലെ സ്വാതന്ത്ര്യം പട്ടിക്കും പക്ഷിക്കും
ധാരാളമെന്ന് മനുഷ്യന്‍ കരുതാത്ത പോലെ
ലോകത്തില്‍ പഴങ്ങളും പച്ചകറികളുമുണ്ടാകാന്‍ കാരണം
കീടനാശിനികളാണെന്ന് കരുതാത്ത കാലത്തില്‍

കോഴിയിറച്ചിയും പട്ടിയിറച്ചിയും പന്നിയിറച്ചിയും
മനുഷ്യന്
തിന്നാന്‍ സൃഷ്ടിച്ച പോലെ
നഗരങ്ങളില്‍ തണല്‍ കിട്ടാനായി റോഡിനിരുവശവും
കെട്ടിടങ്ങള്‍ വെച്ച് പിടിപ്പിക്കാത്ത കാലത്തില്‍

ജാതി ഇല്ലാതാക്കാനായി 24 മണിക്കൂറും ജാതിയെകുറിച്ച്
പ്രസംഗിക്കുന്ന ആത്മീയ ഗുരുവിനെ പോലെ
ഞാനെന്റെ മതം ശരി ആണെന്ന് കരുതുന്നത് കാരണം
എല്ലാവരുടെയും കാര്യത്തില്‍ അത്
ശരിയാകുമെന്ന് കരുതാത്ത കാലത്തില്‍

രാത്രി വെള്ളം കുടിച്ചുറങ്ങുന്ന കോഴികള്‍
പാതിരാത്രി മൂത്രമൊഴിക്കാന്‍ എണീറ്റ പോലെ

പ്രശ്നങ്ങള്‍ ദൈവം തന്നത്
ദൈവത്തെ ഓര്‍ക്കാനെന്ന് മനുഷ്യന്‍ കരുതാത്ത കാലത്തില്‍

ഒന്നിനെകുറിച്ചും വിശ്വസിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ
എന്തെങ്കിലും വിശ്വസിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ എന്ന പോലെ

യുദ്ധത്തെ എല്ലാവരും വെറുക്കുന്ന പോലെ
നാടോടികള്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന കാലത്തില്‍

ഇതോടെ കവിത തീര്‍ന്ന പോലെ!

(അനീതിയെ ശാശ്വതവല്‍ക്കരിക്കാനല്ല ഈ കവിത ..)

5 comments:

Anonymous said...

ഒരു കവിത വായിച്ചതു പോലെ :)

Rini said...

varikalkidail entho ollathu pole mothathil onnum manassilayilla..! :(

Ranjith chemmad / ചെമ്മാടൻ said...

വായിച്ചുകഴിഞ്ഞപ്പോള്‍ വായിച്ചുകഴിഞ്ഞപോലെ
തോന്നിയില്ല!!!

ഹരിശങ്കരനശോകൻ said...

പട്ടി ഉപബുദ്ധന്റെ കവിത വായിച്ച് തന്നെ എറിഞ്ഞു കൊല്ലാന്‍ കല്ലെടുത്ത് കൊടുത്തപോലെ
ഉപബുധനെ കടിച്ച പാമ്പ് ദന്തദോക്ടറെ കാണാന്‍ പോയ പോലെ
ദൈവമെ ഇത് നല്ല രസമുള്ള വരികള്‍ ആണല്ലൊ

Unknown said...

നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ എങ്ങിനീരോ , സാഹിത്യകാരനോ ആകേണ്ട ആളല്ല . അതിലും വലിയ മറ്റെന്തോ ..................................................................................ആകേണ്ട വ്യക്തിയാണ് .