Sep 26, 2008

ആവശ്യമായ വഴക്ക് (മു* ഇല്ലാത്തവന്‍റെ വിഷമം)




സഹോദരന്മാര്‍ തമ്മില്‍ സംസാരിക്കാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.ഇന്ന് മിക്ക കുടുംബങ്ങളിലും
രണ്ടു സഹോദരന്മാര്‍ കണ്ടാല്‍ മൈന്‍ഡ് ചെയ്യാറില്ല.ഞാനെല്ലാവരുടേയും കാര്യമല്ല പറയുന്നത് ,ഏകദേശമൊരു 90% ആള്‍ക്കാരുടെ മാത്രം .കൂടുതല്‍ പ്രശ്നങ്ങളും ഉണ്ടാകുന്നത് സ്വത്ത് പങ്ക് വെയ്ക്കുന്നതുമായും ബന്ധപ്പെട്ടാണ്.

എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.സഹോദരനെ നമ്മള് സ്നേഹിക്കുന്നത് പോലെ തിരിച്ച് സ്നേഹിക്കണം എന്ന് വാശി പീടിക്കുന്നത് കാരണമായിരിക്കാം.എനിക്കറിയില്ല


സുരേഷ് എന്ന ആള്‍ക്ക് ബ്ലോഗ് എന്താണെന്നോ കീമാന്‍ എന്താണെന്നോ ഒന്നുമറിയില്ല.പക്ഷേ അദ്ധേഹത്തിന്‍റെ രണ്ട് സഹോദരന്മാര്‍ക്ക് ഇതെല്ലാമെന്താണെന്നറിയാം.
അവരെന്നെങ്കിലും ഇത് വായിച്ച് വര്‍ഷങ്ങളായി തുടരുന്ന വഴക്ക് ഒഴിവാക്കാന്‍ വേണ്ടി സുരേഷിന് വേണ്ടി ഞാന്‍ എഴുതുന്നതാണിത്.
25 വര്‍ഷം മുമ്പ് നടന്ന ആ സംഭവത്തിന് ശേഷം സുരേഷിന്‍റെ മുകളിലുള്ള സഹോദരനും അടിയിലുള്ള സഹോദരനും ഇതു വരെ സംസാരിച്ചിട്ടില്ല.
സംഭവം
(സുരേഷിന്‍റെ കുടുബത്തില് 5 പേരാണുള്ളത്.അച്ചനും അമ്മയും മൂന്നു സഹോദരരും
‍.സുരേഷ് നടുക്കുള്ള ആളാണ്)

പണ്ടൊരു ദിവസം അതായത് 18 വര്‍ഷം മുമ്പ് ............
സുരേഷിന്‍റെ വീട്ടില് അന്ന് രാത്രി മുട്ട കറി ആണ് ഉണ്ടാക്കിയിരുന്നത് .
അത് കൊണ്ട് തന്നെ മൊത്തം അഞ്ച് മുട്ട ആണ് പുഴുങ്ങിയിരുന്നത്.ഒരാള്‍ക്ക് ഒരു മുട്ട എന്ന അനുപാതത്തില്‍
അന്ന് രാത്രി 9 മണി ആയപ്പോഴേക്കും ഒരാളുടെ(ഏറ്റവും മൂത്ത ചേട്ടന്‍റെ) ഒഴികെ എല്ലാവരുടേയും അത്താഴം കഴിഞ്ഞു.ഒമ്പതര ആയപ്പോള്‍ മൂത്ത ചേട്ടന്‍ എത്തി.ചോറ് എന്ന് പറഞ്ഞ് അടുക്കളയിലേക്ക് കയറി.അമ്മേ എന്ന് പറഞ്ഞൊരു ഭയാനകമായ ഒരു വിളി വിളിച്ചു.
എന്നിട്ട് പറഞ്ഞു
എനിക്ക് മൊട്ട ഇല്ലേ?
(ആരും തെറ്റിദ്ധരിക്കരുത് കോഴിമുട്ട)

അമ്മ അടുക്കളയിലേക്കോടിയെത്തി.

ചേട്ടന്‍:എനിക്ക് മാത്രമേ ഈ വീട്ടില്‍ മൊട്ട ഇല്ലാത്തതുള്ളൂ
(ആരും വീണ്ടും തെറ്റിദ്ധരിക്കരുത് കോഴിമുട്ട)
അമ്മ:ങേ?

ചേട്ടന്‍:(പാത്രത്തിലേക്ക് ചൂണ്ടി കാണിച്ച് )ഇതിലെവിടെ മുട്ട?
അമ്മ നോക്കിയപ്പോള്‍ ശരിയാണ്.മുട്ട ഇല്ല. ചാറ് മാത്രം.

അമ്മ ആദ്യം ചോദ്യം ചെയ്തത് സുരേഷിനെ -നീയല്ലേ എടുത്തത്?
സുരേഷ് നുണ പറഞ്ഞു-അനിയന്‍ ആണ് രണ്ടെണ്ണം എടുത്തത്!


ആ ദിവസം അനിയന്‍ കൂട്ടുകാരന്‍റെ വീട്ടില്‍ 8 മണി ആയപ്പോഴേക്കും അത്താഴം കഴിഞ്ഞ് കമ്പൈന്‍ഡ് സ്റ്റഡിക്ക് പോയിരുന്നു. അവനിനി നാളെ വരികയുള്ളൂ എന്ന് പറഞ്ഞിരുന്നു.അത് കൊണ്ട് കുറ്റമെല്ലാം സുരേഷ് അനിയന്‍റെ തലയിലേക്ക് വെച്ച് കൊടുത്തു.

ആ സംഭവത്തിന് ശേഷം മുട്ട കിട്ടാത്ത ചേട്ടനും രണ്ട് മുട്ട തിന്നു എന്ന ആരോപണത്തിന് വിധേയനായ അനിയനും തമ്മില്‍ സംസാരിച്ചിട്ടില്ല.എല്ലാത്തിനും കാരണം സുരേഷാണ്.

ഇങ്ങനെയുള്ള ചെറിയ കാരണങ്ങള്‍ കൊണ്ട് ജീവിതകാലം മുഴുവനും പരസ്പരം സംസാരിക്കാതെ നടക്കുന്ന സഹോദരന്മാരെയും,സഹോദരിമാരേയുമോ
ര്‍ത്ത് സുരേഷ് ഇന്ന് ദു:ഖിക്കുന്നു.
ഇതിനേക്കാളും ചെറിയ കാര്യങ്ങള്‍ക്ക് വഴക്കായ സഹോദരുടെ കഥ കേള്‍ക്കുന്നതാണ് ഇന്ന്
സുരേഷിന് ആകെ ഉള്ള ഒരു സമാധാനം

ഗുണപാഠം:എപ്പോഴും മുട്ടക്കറി ഉണ്ടാക്കുമ്പോള്‍ ഒരെണ്ണം കൂടുതലുണ്ടാക്കുക.
------------------------------
----------------------------------------------------------------------------------

3 comments:

Dr. Prasanth Krishna said...

അഞ്ച് മുട്ട ഉണ്ടാക്കിയിട്ട് ഇത് നാലേയുള്ളല്ലോ? നല്ല മുട്ടകറിയും നല്ല സഹോദരന്മാരും.

ഗുണപാഠം: സഹോദരന്മാര്‍ പിണങ്ങാതിരിക്കാണമങ്കില്‍ അമ്മമാര്‍ മുട്ടകറി ഉണ്ടാക്കരുത്

പിപഠിഷു said...

ഗുണപാഠം കലക്കി ഉപബുദ്ധാ :D

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഒരു മുട്ടയുള്ളവര്‍ അത് തിന്നിട്ടു പിന്നെയും മുട്ട ബാക്കിയുണ്ടെങ്കില്‍ അത് തിന്നരുത് എന്നാണു ഈ കഥയുടെ ഗുണപാഠം എന്ന് സുരേഷ് എന്നെക്കണ്ടപ്പോള്‍ പറഞ്ഞു ..:(