Sep 24, 2008

ഞാന്‍




പ്രശ്നങ്ങള്‍കണ്ടു ഞാന്‍
എന്തെങ്കിലും ചെയ്യണമെന്നായി ഞാന്‍
നാട്ടിലെ ഏറ്റവും നല്ല പാര്‍ട്ടിയില്‍ ചേര്‍ന്നു ഞാന്‍
പ്രത്യയശാസ്ത്രത്തില്‍ ആകര്‍ഷണീയനായി ഞാന്‍
അഹിംസയേക്കാള്‍ വലിയ ഹിംസയുണ്ടെന്ന് പഠിച്ചു ഞാന്‍
സത്യത്തേക്കാള്‍ വലിയ നുണയുണ്ടെന്നും പഠിച്ചു ഞാന്‍
കൊലപാതകങ്ങള്‍ ചെയ്തു ഞാന്‍
എന്നെ ന്യായികരിക്കുന്ന ബുദ്ധിജീവിയെ കണ്ടു ഞാന്‍
മന്ത്രിയായി ഞാന്‍
അഴിമതിക്കാരനും പീഡനവീരനുമായി ഞാന്‍
പ്രശ്നം ഞാനിന്ന് മനസിലാക്കുന്നു, അത് ഞാന്‍

1 comment:

Tom Sawyer said...

നിനക്കു കാര്യമായ എന്തോ പ്രശ്നമുണ്ട് ....