Sep 1, 2009

ഇവര്‍ക്കൊക്കെ എന്തും ആകാം?



പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ ക്ഷമിക്കുക.എനിക്കും പൂച്ചകളെ ഇഷ്ടമാണ്. പക്ഷേ പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു വ്യക്തി എന്ന നിലയില് അല്ലെങ്കില്‍ ഒരു ഓര്‍ഡിനറി ബുദ്ധിജീവി എന്ന നിലയില്‍ എനിക്ക് ഇതിവിടെ എഴുതാതിരിക്കാന്‍ വയ്യ.

ഇത് എന്‍റെ വീടിനടുത്ത് നടന്നതും,നടക്കുന്നതും ,നടക്കാന്‍ പോകുന്നതും

അന്ന് ആദ്യമായാണ് (ജൂലൈ 8-2008) രാഘവന്‍ ചേട്ടന്‍റെ പൂച്ചയെ ഞങ്ങളുടെ വീടിന്‍റെ അടുത്ത് പുതിയതായി താമസിക്കാന്‍ വന്ന കുമാറണ്ണന്‍റെ പൂച്ച കാണുന്നത്.

കണ്ട ഉടനേ തന്നെ അവര് പരിപാടി തുടങ്ങി. പരിപാടി എന്നുദ്ദേശിച്ചത്
-ഐ മീന്‍ സെക്ചല്‍ റീപ്രോഡക്ഷന്‍ ഓഫ് ദ ഇന്‍ഡ്യ.
മനുഷ്യന്മാരൊക്കെ ആണെങ്കില്‍ എത്രയധികം കഷ്ടപ്പെടണം.ആദ്യം പരിചയപ്പെടണം.ഐസ്ക്രീം വാങ്ങി കൊടുക്കണം.വീട്ടുകാര് സമ്മതിക്കണം.വീട്ടുകാര് സമ്മതിച്ചില്ലെങ്കില്‍ കല്യാണം കഴിക്കാം എന്ന് പറഞ്ഞ് പറ്റിച്ച് ഏതെങ്കിലും ഹോട്ടലില്‍ റൂം എടുക്കണം
പക്ഷേ ഈ പട്ടികള് അല്ല പൂച്ചകള്‍
(പട്ടികളും ഇങ്ങനെയൊക്കെ തന്നെയാണ് ,പൂച്ചയെ തെറി പറയാന്‍ പട്ടി എന്നുപയോഗിച്ചു എന്നുള്ളൂ)
എന്ത് ഊളത്തരമാണ് ഇതുങ്ങള് കാണിക്കുന്നത് .



(വീട്ടിലെ പൂച്ച സുരേഷ്)

ഇവന്‍ ആ ഏരിയയിലുള്ള പെണ്‍ പൂച്ചകള്‍ പോകുന്നത് മരത്തിന്‍റെ മുകളില്‍ നിന്ന് നോക്കുന്ന ഫോട്ടോ
അവിടെ ഒരു തോടുണ്ട് അവിടെ കുളിക്കാന്‍ വരുന്ന പെണ്‍ പൂച്ചകളുടേ കുളിസീനും ഇവിടെ ഇരുന്നാണ് തെ... കാണുന്നത്.
ഈ പൂച്ച കാരണം അപ്പുറത്തെ വീട്ടിലെ കാര്‍ത്ത്യാനി ചേച്ചിയുടേ പൂച്ചയുടെ മുഖത്തേക്ക് നോക്കാന്‍ പറ്റാതായി

ആഗോളവല്‍ക്കരണത്തിന്‍റെയൊക്കെ ഒരു ആഫ്റ്റര്‍ ഇഫക്ടാണിത്.
പാശ്ചാത്യസംസ്ക്കാരത്തെ അങ്ങനെ തന്നെ അനുകരിക്കുന്ന ഈ ജീവികള്‍
കാലങ്ങളായി ഇന്‍ഡ്യ സംരക്ഷിച്ച് പോരുന്ന സംസ്ക്കാരത്തെ തകിടം മറിക്കും.
പാതി രാത്രി ആരെങ്കിലും നെറ്റ് എടുക്കുമ്പോള്‍ വായും പൊളിച്ച് നോക്കി ഇരിക്കാന്‍ വരുന്ന
ഈ പൂച്ച കാരണം അപ്പുറത്തെ വീട്ടിലെ ശാന്തമ്മയുടെ പൂച്ചയുടെ മുഖത്തേക്ക് നോക്കാന്‍ പറ്റാതായി




മൃഗങ്ങള്‍ക്കിടയില്‍ പോലും സ്വവര്‍ഗ്ഗരതി ഉണ്ട് എന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്
ഇവര്‍ക്കൊക്കെ ആരുമില്ലേ ലൈംഗികവിദ്യാഭ്യാസം കൊടുക്കാന്‍?
ബന്ധുക്കളാണോ സഹോദരങ്ങളാണോ എന്ന അന്വേക്ഷണങ്ങളില്ല കണ്ട ഉടനേ തന്നെ പരിപാടി,ഭയാനകം ബീഭത്സം അല്ലാതെന്താ പറയാ..




ഈ പൂച്ചകളുടെ അപ്പൂപ്പന്‍ വര്‍ഗ്ഗത്തില്‍ പെട്ട
സിംഹത്തിന്‍റെ കാര്യവും ഇങ്ങനെയൊക്കെ തന്നെ ആണ്

സിംഹത്തിന്‍റെ കുടും ബത്തില്‍ കുട്ടികളുടെ എണ്ണം കൂടുമ്പോള്‍
പെണ്‍ സിംഹം ആണ്‍സിംഹത്തെ പരിപാടി നടത്താന്‍ സമ്മതിക്കില്ല.
അപ്പോ ആണ്‍സിംഹം തന്‍റെ കുട്ടികളെ കൊന്നു കളയുന്നു.
അപ്പോ ഭാര്യ ബന്ധപ്പെടാന്‍ അനുവദിക്കും.
പ്രകൃതി അതിനെ അങ്ങനെ ചെയ്യാന്‍
അവരെ നിര്‍ബന്ധിക്കുന്നത് കാരണം ആരും
പ്രകൃതിദേവിയെ കുറ്റം പറയുന്നത് കൊണ്ട് കാര്യമില്ല

വേണമെങ്കില്‍ ചെകുത്താന്‍ അവരെ
അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നൊക്കെ പറയാം

അങ്ങനെയൊക്കെ ആണ് ഇവിടുത്തെ കാര്യങ്ങള്‍
സ്വാര്‍ഥന്മാര്‍ക്കേ ഇവിടെ അതിജീവിക്കാനും സുഖിക്കാനുമൊക്കെ പറ്റൂ

പ്രാര്‍ഥന വരെ തടസപ്പെടുത്തുന്ന ജീവികള്‍


എന്‍റെ അനിയന് പൂച്ച എന്നു വെച്ചാല്‍ ഭ്രാന്താണ്(ഭയങ്കര സ്നേഹമാണ്).അവന്‍ വീട്ടില്‍ രണ്ട് പൂച്ചകളെ വളര്‍ത്തുന്നുണ്ട്..ഒരു ആണ്‍ പൂച്ചയെ കാലടിയില്‍ നിന്നും മറ്റേതിനെ ആലുവയില്‍ നിന്നും വാങ്ങിയതാണ്.ഈ പൂച്ചകള്‍ക്ക് സഹോദര ബന്ധം എന്നൊക്കെ പറയുന്നത് എന്താണെന്നറിയില്ലേ.സഹോദരന്‍ ഭയങ്കര എത്തിക്സൊക്കെ ഉള്ള ആളായത് കൊണ്ടും ഇനി ഈ സഹോദരരായിട്ടുള്ള പൂച്ചകള്‍ ബന്ധപ്പെട്ട് ഉണ്ടാകുന്ന പൂച്ച കുട്ടിക്ക് എന്തെങ്കിലും അസുഖം ഉണ്ടാകുമോ എന്നൊക്കെ ഭയന്ന് അവന്‍ ദൂരപ്രദേശങ്ങളില്‍ നിന്നും ആണ് ഈ പൂച്ചകളെ വാങ്ങിയത് .

ഒരു ദിവസം വീട്ടില്‍ പ്രാര്‍ഥന ചെല്ലുന്ന സമയം.
എല്ലാവരും ഭക്തിനിര്‍ഭരമായി പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന സമയം.
ഈ സമയത്ത് ഞങ്ങളുടെയെല്ലാം മുന്നില്‍ വെച്ച്
ഈ രണ്ട് പൂച്ചകളും കൂടി പരിപാടി നടത്തി.
എത്ര അധപ്പതിച്ചു പോയീ ഈ ജീവികള്‍.
അന്ന് ഞാന്‍ മനസ്സില്‍ ഇങ്ങനെ പ്രാര്‍ഥിച്ചു
“ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ”

ഞാന്‍ ഇതെഴുതിയത് വായിച്ച് ആരെങ്കിലും ഈ പൂച്ചകളെ കൊല്ലണം എന്ന് പറഞ്ഞ് എന്‍റെ വീട്ടിലേക്ക് വരരുത്
ഇവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ പൃകൃതിദേവി എന്ത് കൊണ്ട് തയ്യാറാകുന്നില്ല?
പ്രകൃതിദേവിയുടെ മെയിന്‍ ആള്‍ക്കാരാണെന്ന് പറയുന്നവര് പോലും തയ്യാറാകുന്നില്ല?
കലിയുഗത്തില്‍ ഇതെല്ലാം സംഭവിക്കുമെന്നാണ് ഞാനിതിനെ കുറിച്ച് അന്വേക്ഷിച്ചപ്പോള്‍ അറിഞ്ഞത്!

എന്‍റെ വീട്ടിലെ വിവരം കെട്ട പൂച്ചയെ താഴെ ഉള്ള ഈ ഫോട്ടോ ഡെയിലി കാണിച്ച് കൊടുക്കുന്നുണ്ട്
നന്നാകാണെങ്കില്‍ നന്നാവട്ടേ.നമുക്ക് പ്രാര്‍ഥിക്കാനല്ലേ പറ്റൂ..

.






ഒരു പരിഹാര മാര്‍ഗ്ഗം
ശലഭാസനം




വേഗത്തില്‍ ശ്വാസം വലിച്ച് വിടാനായി ആദ്യം പൂച്ചയെ ഒരു കിലോമീറ്റര്‍ ഓടിക്കുക
അതിന് ശേഷം
പൂച്ചയെ കമിഴ്ത്തി കിടത്തി പുറകിലെ രണ്ടു കാലുകള്‍ പൊക്കി പിടിച്ച്
ഒരു മിനിറ്റ് പൂച്ചയുടേ മൂക്ക് പൊത്തി പിടിക്കുക
അതിന് ശേഷം പതുക്കെ ശരീരം താങ്ങിക്കൊണ്ട് നട്ടെല്ലിനെ പരമാവധി വളയ്ക്കുക
ഏതാനും നിമിഷങ്ങള്‍ക്കു ശേഷം പതുക്കെ ശ്വാസം വിടാന്‍ അനുവദിക്കുക

ഈ ശലഭാസനം മൂന്ന് ദിവസം ചെയ്തതിന് ശേഷം
എന്‍റെ പൂച്ചയ്ക്ക് വിഷയാസക്തി കുറഞ്ഞു
ഇപ്പോ വീടിന്‍റെ ഒരു മൂലയ്ക്ക് ചുമരില്‍ സമാധാനത്തോടെ ഇരിക്കുന്നു


7 comments:

ഹരിശങ്കരനശോകൻ said...

പൂച്ചകൾക്കെന്തുമാകാം...മാർജാരരതി എന്നൊന്നുണ്ടല്ലോ ഭാഷയിൽ...എന്താച്ചാ കണ്ട് കൊതിക്കണ്ടാ...കന്നി മാസം നായകൾക്കുള്ള ഓഫർ...ദൈവം സോഷ്യലിസ്റ്റ് ആണ്...മനുഷ്യൻ അത് അംഗീകരിക്കില്ല അത്രമാത്രം...
സംസ്കാരം കുട്ടികളിയല്ല...സാറിന് എഴുതിയാപ്പോരെ...സാംസ്കാരികമായ് തന്തയില്ലായ്മ നമ്മുടെ തലമുറയുടെ പ്രശ്നമാ...നമ്മൾ കിഴക്കുമില്ല പടിഞ്ഞാറുമില്ല...

പിപഠിഷു said...

ഉപബുദ്ധാ കലക്കി... :)

jamal|ജമാൽ said...

:)

ഏകലവ്യൻ said...

ഞാൻ എത്രനാളായി പറയുന്നു ഡിങ്കോയിസം വിട്ടു
ഒരു നല്ല കപീഷിസ്റ്റാകാൻ കേട്ടോ....???
അനുഭവിക്ക് ഞങ്ങൾ കപീഷിസ്റ്റുകളും
ഞങ്ങളൂടെ വളർത്തു മൃഗങ്ങളൂം റീപ്രൊഡക്ഷൻ കാര്യത്തിൽ വലിയ കണിശക്കാർ ആണു
സൃഷ്ടി ദൈവത്തിന്റെ കാര്യമാണു ഞ്ങ്ങൾ അതിൽ കൈ കടത്താറില്ലാ.....
അതു കൊണ്ട് ഇനിയും വൈകിയിട്ടില്ലാ
ഒരു നല്ല കപീഷിസ്റ്റാകാൻ നോക്ക്..............

vishnu m.t said...

What about Your New posts.....?
Why don't you post one about your North Indian Trip..?

അഘോരി said...

ശിവോഹം …

ബുദ്ധന്റെ ഉപയാണോ?

അഷ്ടാംഗമാർഗ്ഗങ്ങളേ പറ്റി എഴുതു ചർച്ചയ്ക്ക് തയ്യാർ.. അല്ലാതെ പൂച്ചയേയും പട്ടിയേയും പറ്റി..

(എഴുതിയത് നന്നായിട്ടുണ്ട്).

binu said...

ഹ ഹ ഹാ... കലക്കി..!! ശലഭാസനം അതിലേറെ മഹത്തരം.. ഞാന്‍ എത്ര ചിരിച്ചു എന്ന് നിങ്ങള്‍ക്കറിയില്ല.. എനിക്ക് തന്നെ അറിയില്ല.. പിന്നെയാ നിങ്ങള്‍ക്ക്..