Jun 18, 2009

ചോദ്യ പേപ്പര്‍ 2025 ?

ഇതേത് വര്‍ഷത്തെ ചോദ്യ പേപ്പര്‍ ആണെന്ന് അറിയില്ല.
നിലത്ത് കിടന്ന് കിട്ടിയതാണ്.

1.) ഇവരില്‍ ആരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മദര്‍ സുപ്പീരിയര്‍ ജനറല്‍ എന്നവകാശപ്പെട്ടത്?
(a) സുകുമാര്‍ അഴീക്കോട്
(b) ഇ.പി ജയരാജന്‍
(c) ഫാരിസ് അബൂബക്കര്‍

2.) ചുവടെ കൊടുത്തിരിക്കുന്നതില്‍ ഏറ്റവും വലിയ സര്‍ദ്ദാര്‍ജി ജോക്ക് എടുത്തെഴുതുക.
(a)ആണവോര്‍ജ്ജം പരിസ്ഥിതിക്ക് അനുകൂലമാണ്
(b)ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാ‍രം
(c)ആണവോര്‍ജ്ജത്തിലൂടെ മാത്രമേ ലോകത്തിന് മുന്നോട്ട് പോകാനാവൂ


3.) കേരളത്തെ നവോഥാനത്തിലേക്ക് നയിച്ച ആത്മീയാചാര്യന്‍?
(a)വെള്ളാപ്പിള്ളി നടേശ ഗുരു
(b)ശ്രീനാരയണഗുരു
(c)ശ്രീശ്രീ വിദ്യാസാഗര്‍

4.) വി.എസ് മന്ത്രിസഭയിലെ പോഴന്‍ എന്നറിയപ്പെട്ട മന്ത്രി?
(a)തോമസ് ഐസക്ക്
(b)എം എ ബേബി
(c)ബിനോയ് വിശ്വം

5.) കന്തസാമി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ശ്രിയയുടെ വസ്‌ത്രത്തിന്‌
26 ലക്ഷം ചെലവായി. ഈ ഗാനരംഗത്തിന് വേണ്ടി എത്ര മീറ്റര്‍ തുണി കോസ്റ്റ്യൂമര്‍ വാങ്ങി?
(a)0.25 മീറ്റര്‍
(b)0.50മീറ്റര്
‍(c)0.10 മീറ്റര്‍

6.) അഴീക്കോട് വി.എസിനെ കൂട്ടില്‍ വിസര്‍ജ്ജിക്കുന്ന ജീവി എന്ന് വിളിക്കാന്‍ കാരണം?
(a)പിണറായി സ്വിസ് ബാങ്കില്‍ നിന്നും 5 കോടി വിത്ത്ഡ്രോ ചെയ്ത്തത് അറിഞ്ഞ കാരണം
(b)വെറുതെ ഒരു തമാശയ്ക്ക്
(c) അന്ന് വെള്ളിയാഴ്ചയായിരുന്നു


7.) ഇലക്ഷന്‍റെ സമയത്ത് മാത്രം അന്വേക്ഷിക്കുന്ന കേസുകള്‍
(a)ഗുജറാത്ത് കലാപം
(b)ലാവ് ലിന്‍ കേസ്
(c) സിക്ക് കലാപം

8.) ലെനിനിസ്റ്റ് തത്വപ്രകാരം എങ്ങനെ അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാം?
(a)നവകേരളയാത്രയിലൂടെ
(b)നവസന്ദേശയാത്രയിലൂടെ
(c)കരിദിനത്തിലൂടെ,


9.) എം.എന്‍ വിജയന്‍ മരിച്ചപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത്?
(a)നല്ലൊരു ഡ്രില്‍ മാഷായിരുന്നു
(b)നന്നായി ട്യൂഷന്‍ പഠിപ്പിക്കുമായിരുന്നു
(c)നല്ല ഹെഡ് മാസ്റ്റാറായിരുന്നു

10.) ഇന്‍ഡ്യക്കാരുടേ സ്വിസ് ബാങ്കിലെ മണി 100000000 കോടി ആകാന്‍ ഇനി എത്ര
കോടി കൂടി വേണം
(a)3
(b)5
(c)10


11.) കൃഷിഭൂമി ‍‍‍‍‍‍‍കര്‍ഷകന് എന്നത് ‍‍‍----------ന് എന്ന് മാറ്റിയത് ആര്?
(a)ഫാരിസണ്ണ
(b)സാന്തിയാഗോ മാര്‍ട്ടിന്‍ ചേട്ട
(c)റ്റാറ്റ അങ്കിള്‍

12.) പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് .“നിങ്ങള്‍ക്കീ പാര്‍ട്ടിയെ കുറിച്ചൊരു ---------ഉം അറിയില്ല.”
(a)ചുക്ക്
(b)കുരുമുളക്
(c)മൈദ

13.) കിളിരൂര്‍ കേസിലെ പ്രതികളെ തുണിയൂരി റോഡിലൂടേ നടത്തുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞിട്ട് ഇപ്പോ എത്രാമത്തെ വര്‍ഷം ?
(a)23
(b)35
(c)78

14.) മൂന്നാറില്‍ ടാറ്റ കൈയ്യേറിയ 50000 ഏക്കറില്‍ ഒരേക്കര്‍ തിരിച്ച് പിടിച്ച വര്‍ഷം.
(a)2007
(b)2008
(c)2001

15.) ഗുരുവായൂരപ്പനാണേ സത്യം ഇനി മുതല്‍ നല്ല റോളുകള്‍ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞതിന് ശേഷം ലാലേട്ടന്‍ ചെയ്ത സിനിമ.
(a)ഹരിഹരന്‍ പിള്ള ഹാപ്പിയാണ്
(b) കോളേജ് കുമാരന്‍
(c)വാമനപുരം ബസ്റൂട്ട്

16.) പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സെസ് അനുവദിക്കണമെന്നാവശ്യപ്പെട്ട്
സമരം തുടങ്ങിയ വര്‍ഷം?
(a)2020
(b)2019
(c)2025

17.) ഡിങ്കനെ വിശുദ്ധനായി പ്രഖ്യാപ്പിച്ച വര്‍ഷം?
(a)2019
(b)2023
(c)2025
18.)മോഹന്‍ലാല്‍ കേണല്‍ പദവി ഉപേക്ഷിക്കാന്‍ കാരണമായത്?
()ഇന്‍ഡ്യാ പാക്ക് വാറില്‍ പങ്കെടുക്കാനാവശ്യപ്പെട്ടതു കാരണം
()പരേഡ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം
()പണിഷ്മെന്‍റ് കിട്ടിയത് കാരണം
ഉപന്യസിക്കുക

18.) 1857-ലെ സ്വാതന്ത്ര്യ സമരം പരാജയപ്പെടാനുള്ള കാരണങ്ങള്‍ വിശദമാക്കുക?
അല്ലെങ്കില്‍

മൂന്നാര്‍ ദൌത്യം പരാജയപ്പെടാനുള്ള കാരണങ്ങള്‍ വിവരിക്കുക

19.) ആണവോര്‍ജ്ജത്തിന്‍റെ ഗുണങ്ങള്‍ 10 വാക്യത്തില്‍ കവിയാതെ എഴുതുക
അല്ലെങ്കില്‍

ആണവോര്‍ജ്ജത്തിന്‍റെ ദോഷങ്ങള്‍ 100 വാക്യത്തില്‍ കവിയാതെ എഴുതുക

6 comments:

സോണി said...

സഖക്കള്‍ പുറം നീരക്കാതെ നോക്കിക്കൊ. ഇനിയും ഒത്തിരി എഴുതാനുള്ളതാണ്

ദീപക് രാജ്|Deepak Raj said...

ഇടയ്ക്കിടെ സിംഗിള്‍ എടുക്കാതെ സിക്സര്‍ അടിക്കാനുള്ള പുറപ്പാടാണ് അല്ലെ. കള്ളാ.. നന്നായി. ഡിങ്കാ,............ ഇവന്‍ നിന്റെ പുറകില്‍ നിന്ന് പോകുന്നില്ലല്ലോ

sojan p r said...

കല്ലക്കിട്ടുണ്ട് കേട്ടോ ..ഈ പേപ്പര്‍ തോറ്റവര്‍ക്ക് say എഴുതാമോ

Maria Alexander said...

Recognition is due to the one who frames the right questions rather than to the one who attempts to provide the correct answer. Because there IS no correct answer.

(Sorry, my malayalam software has been misbehaving!)

ഉപ ബുദ്ധന്‍ said...

മലയാളം ഇല്ലെങ്കിലെന്താ പോളേട്ട്ന് വന്നല്ലോ?
അത് മതി............
എവിടെ പോയി കിടക്കാരുന്നു ഇത്രയും നാള്??

binu said...

ചോദ്യങ്ങള്‍ ഗംഭീരം... ഉത്തരക്കടലാസും പോരട്ടെ... പ്രത്യേകിച്ച് ഉപന്യാസത്തിന്റെ ഉത്തരങ്ങള്‍..