1). ഇത്രയുമൊക്കെയേ പറ്റൂ
ഈ ഫോട്ടോയില്‍ കാണുന്നത് ആരാണെന്നറിയാമോ?
നിങ്ങളൊരിക്കലും ഈ വ്യക്തിയെ ഈ ലോകത്തില്‍ കണ്ടുമുട്ടില്ല. ഈ ഫോട്ടോയിലുള്ള വ്യക്തിയുടെ അമ്മയെ കാണിച്ചാല്‍ പോലും അറിയില്ല എന്നേ പറയൂ.
അതൊക്കെ അവിടെ നില്ക്കട്ടെ സംഭവത്തിലേക്ക് കടക്കാം.
ഈ ഫോട്ടോയുടെ ഒറിജിനല്‍ രൂപം ആദ്യം തന്നെ കമ്പ്യൂട്ടറില്‍ കയറ്റുമ്പോള്‍ ഞാനിത്രയും വെളുത്തിട്ടില്ലായിരുന്നു.
അതായത് ഫോട്ടോ സത്യസന്ധമായിരുന്നെന്നര്ഥം..
ഏകദേശം ഇങ്ങനെ ഇരിക്കും
ഒറിജിനല്‍ ഫോട്ടോ
ഞാനീ ഫോട്ടോ(ഒറിജിനല്‍ ഫോട്ടോ) ഓപ്പണ്‍ ചെയ്തു ഫോട്ടോ ഷോപ്പില്‍, എന്നിട്ട് ബ്രൈറ്റ്നെസ്സ് ഫുള്‍ ആക്കി എന്നിട്ട് അനീഷ് 1 എന്ന പേരില്‍ സേവ് ചെയ്തു.
അതിനു ശേഷം അനീഷ്1 റീ ഓപ്പണ്‍ ചെയ്തുm എന്നിട്ട് വീണ്ടും ബ്രൈറ്റ്നെസ്സ് ഫുള്‍ ആക്കി.
അങ്ങനെ 10 പ്രാവശ്യം ബ്രൈറ്റ്നെസ്സ് ഫുള്‍ ആക്കി. എന്നിട്ടും എനിക്ക് മതിയായില്ല.
ഇത്തിരി കൂടി ഞാന്‍ വെളുക്കാനുണ്ട് എന്നെനിക്ക് തോന്നി
അങ്ങനെ അനീഷ് 10 എന്നത് വീണ്ടും ഓപ്പണ്‍ ചെയ്തു. എന്നിട്ട് വീണ്ടും ബ്രൈറ്റ്നെസ്സ് ഫുള്‍ ആക്കാന്‍
നോക്കിയപ്പോള്‍ ഒരു മെസ്സേജ് ബോക്സ് ഡിസ്പ്ലേചെയ്തു.അതിലിങ്ങനെ എഴുതിയിരുന്നു.
ഫോട്ടോ ഷോപ്പ് സൃഷ്ടിച്ചവരില്‍ മലയാളികളുണ്ടെന്ന് എന്റെ അനിയന് പറഞ്ഞതോര്‍മ്മ വന്നു.
ഫോട്ടോ ഷോപ്പ് ലോഡ് ചെയ്ത് വരുമ്പോള്‍ കുറച്ച് ഇന്ഡ്യക്കാരുടേ പേരെഴുതി വരുന്നത് നിങ്ങള്‍ക്ക് കാണാം. അതില്‍ രണ്ട്,മൂന്ന് മലയാളികളുണ്ട്...തെണ്ടികള്....
ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഐഡിന്റിന്റി കാര്‍ഡ്ഡില്‍ ഈ ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്.
ഇതും ഇട്ടുകൊണ്ട് വല്ല സ്ഥല്ത്തും ചെന്നാല്‍ ഐഡിന്റിന്റി കാര്ഡ്ഡിലെ ഫോട്ടോ കണ്ടിട്ട്
ഈ ഫോട്ടോയിലുള്ള ആള് വന്നില്ലേ? എന്ന് ചോദിക്കും.
അത് കൊണ്ട് ഞാനെന്റെ ഐഡിന്റിന്റി കാര്ഡ്ഡ് 2 ദിവസം കഞ്ഞി വെയ്ക്കുന്ന അടുപ്പിലെ ചാരത്തിലിട്ടിരിക്കുകയായിരുന്നു
മൂന്നാമത്തെ ദിവസം എടുത്ത് നോക്കിയപ്പോള്‍ ഏകദേശം എന്റെ പോലെ ആയിട്ടുണ്ട്.
2). പട്ടിക്കെന്തിനാ ഷൂസ്?
ഇന്നലെ രാത്രി ഒരു പട്ടി എന്റെ വീട്ടില്‍ എത്തി എന്റെ ഷൂസെടുത്തു ...
എന്നിട്ട് പട്ടി എന്റെ ഷൂ അതിന്റെ യജമാനന്റെ വീട്ടിലേക്ക് കൊണ്ടു പോയി ...
ഇന്ന് രാവിലെ ജോലിക്ക് പോകാന്‍ ഞാന്‍ എണീറ്റപ്പോള്‍ ഷൂസ് കാണാനില്ല,
എല്ലായിടത്തും അന്വേക്ഷിച്ചു ..
അവസാനം പട്ടിയുടെ വീട്ടിലെത്തി ..
അവിടെ പട്ടി ഷൂസിന്റെ അടുത്ത് കിടപ്പുണ്ട് ...
ഞാന്‍ ചോദിച്ചു ആ പട്ടീടെ മോനോട് (ജോലിക്ക് പോകാന്‍ ആകെ വൈകിയതിന്റെ ദേഷ്യത്തില്‍) പട്ടിക്കെന്തിനാ ഷൂസ്? .........................
............. അപ്പോ പട്ടി എന്നോടും തിരിച്ച് ചോദിച്ചു ........
പട്ടിക്കെന്തിനാ ഷൂസ്?......................................
ഭാഷാശാസ്ത്രം പഠിക്കാത്ത പട്ടി ആയത് കൊണ്ട് ഞാന്‍ ക്ഷമിച്ചു ........
രണ്ട് ദിവസമായി ടി.വിയില്‍ അച്യുതാനനന്ദന്റെ പട്ടി വിവാദമോ ........
സുരേഷ് ഗോപിയുടെ ഏതെങ്കിലും സിനിമയൊ കണ്ട പട്ടി ആയിരിക്കണം ........
പട്ടി എന്നത് പട്ടികള്‍ക്ക് വരെ മോശം വാക്കായി . പട്ടികള്‍ !!!
5 comments:
ഭയങ്കരം തന്നെ!!!!!!!!!!
അല്ലെങ്കിലും ഈ ഉപബുദ്ധനെന്തിനാ ഷൂസ്.............
പാന്റും കോട്ടുമൊക്കെ അഴിച്ചു വലിച്ചെറിഞ്ഞ്
വല്ല ആൽത്തറയിലും പോയിരുന്ന് മുഴു ബുദ്ധനാകാൻ നോക്ക്...............
ഏതായാലും ഫോട്ടോ ഷോപ്പില്‍ മലയാളികള്‍ ഉണ്ടായത് ഭാഗ്യം. ഇല്ലായിരുന്നെങ്കില്‍ ഉപ ബുദ്ധന് അതിന്റെ മുന്പില് തന്നെ ഇരുന്ന് വെറുതെ ആ ഫോട്ടം വെളുപ്പിക്കാന്‍ ശ്രമിക്കില്ലായിരുന്നോ? അപ്പോള്‍ അവര്‍ അവിടെ കയറി പറ്റിയത് നമ്മുടെയൊക്കെ 'ഫാഗ്യം'
സത്യം പറയാമല്ലോ, ആദ്യത്തെ ആ ഫോട്ടോ കണ്ടിട്ട് റ്റാറില്‍ ഫെയര്‍ ആന്‍ഡ് ലവലി തേച്ച ഒരു കോമ്പിനേഷന്‍...ചുമ്മാ ഇട്ട കമന്റാ..ഇരുട്ടടി ഒന്നും അടിക്കല്ലെ..
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
നല്ല പോസ്റ്റ് വായിക്കാന്‍ വളരെ നല്ല രസം.തുടര്‍ന്നും പ്രതീക്ഷിക്കുന്നു...........
excellnt , excellent
Post a Comment