Dec 2, 2008

ഗുണപാഠം




ഒരിക്കലൊരു അച്ചനും മകനും താമസിക്കുന്ന ഒരു
വീട്ടില്‍ രാത്രി പാമ്പ് കയറി.

അച്ചനുറങ്ങുകയായിരുന്നു ഈ സമയം
ഇത് കണ്ട മകന്‍ പാമ്പിനെ ഒരു വടിയെടുത്ത് അടിച്ചോടിച്ചു.

പിറ്റേ ദിവസം അച്ചനോട് മകന്‍ ഈ കാര്യം പറഞ്ഞപ്പോള്‍
അച്ചന്‍ പറഞ്ഞു : “ഒന്ന് പോടാ അവിടുന്ന് !! ഈ വീട്ടില്ലല്ലേ പാമ്പ് !“.


ആ ദിവസം വീണ്ടും പാമ്പ് വീട്ടില്‍ കയറി.
അന്നും മകനുറങ്ങിയിരുന്നില്ല. അവന്‍ പാമ്പിനെ കണ്ടു.
അവന്‍ പറഞ്ഞത് വിശ്വസിക്കാത്ത അച്ചനോടുള്ള
ദേഷ്യം അവന്‍റെ മനസ്സിലുണ്ടായിരുന്നു.
അത് കൊണ്ട് അവന്‍ മിണ്ടാതെ കിടന്നു.
പാമ്പ് അച്ചന്‍റെ കാലിന്‍റെ അടുത്തെത്തി. ഒരു കടി.

(ഗുണപാഠം:എല്ലാ കഥകള്‍ക്കും ഗുണപാഠമുണ്ടാകുമെന്ന് കരുതരുത്)

12 comments:

സ്‌പന്ദനം said...

അച്ഛനും മകനും തന്നെയാണോ കഥയില്‍? ആണെങ്കില്‍ തീര്‍ച്ചയായും മകന്‍ അച്ഛനെ ഉറക്കത്തില്‍ നിന്നുണര്‍ത്തി പാമ്പിനെ കാണിച്ചു കൊടുക്കേണ്ടിയിരുന്നു.

മാണിക്യം said...

അച്ഛനും മകനും
പിന്നെ ഒരു പാമ്പും!


പുറത്ത് മഴ തകര്‍ത്ത് പെയ്യുന്നു
അച്ഛനും മകനും ഉറങ്ങുകയായിരുന്നു..
അപ്പോള്‍ വീട്ടില്‍ പാമ്പ് കയറി!!
മകനേയും പിന്നെ അച്ഛനേയും പാമ്പ് നോക്കി..

നനയാതിരിക്കാന്‍ ഒരിടം വേണം ..
പാമ്പ് അച്ഛന്റെ കട്ടിലിനടിയില്‍ കിടന്നു..
പുലര്‍ച്ചേ മഴ തോര്‍ന്നപ്പോള്‍ പാമ്പ് ജനാലവഴി പുറത്ത് പോയി..

ആ രാത്രിയിലും മഴ പെയ്തു.
പാമ്പ് വീട്ടിനുള്ളിലേക്ക് കടന്നു വന്നു...
അച്ഛന്‍ അതു കണ്ടു .എന്നാലും പാമ്പിനെ ഒന്നും ചെയ്തില്ല .. പുറത്തെ മഴ താളത്തില്‍ പെയ്തു കൊണ്ടിരുന്നു... പാമ്പ് അന്നും അച്ഛന്റെ കട്ടിലിനു താഴെ ഉറങ്ങി...

മഴക്കാലം മുറ്റത്തും തൊടിയിലും എല്ലാം വെള്ളം നിറച്ചു .. രാത്രി വീട്ടിനുള്ളിലും പുലര്‍‌ച്ചെ വീട്ടിനു പുറത്തേയ്ക്കും ആയി പാമ്പ് വന്നും പോയും ഇരുന്നു...

അന്ന് ഒരു ദിവസം മകന്‍ ഉറങ്ങിയിരുന്നില്ല . പമ്പ് ഉള്ളില്‍ പ്രവേശിച്ചു ,മകന്‍ വടികൊണ്ട് പാമ്പിനെ ഓടിച്ചു ... അച്ഛന്‍ അന്ന് പാമ്പിനെ കട്ടിലിന്റെ ചുവട്ടില്‍ കാ‍ണാതെ വ്വിഷമിച്ചു ...

പിറ്റേ ദിവസം അച്ചനോട് മകന്‍ ഈ കാര്യം പറഞ്ഞു .. അച്ചന്‍ പറഞ്ഞു : “ഒന്ന് പോടാ അവിടുന്ന് !! ഈ വീട്ടില്ലല്ലേ പാമ്പ് !“.

രാത്രി പാമ്പ് വന്നു..മകന്‍ പാമ്പിനേ കണ്ട ഭാവം നടിച്ചില്ല . എന്നാല്‍ മകന്റെ മുന്നില്‍ കള്ളം പറഞ്ഞ ഭീരുവായ അച്ഛനെ പാമ്പ് കൊത്തി.....

പാമരന്‍ said...

ഗുണപാഠം :)

ദീപക് രാജ്|Deepak Raj said...

മൂന്നു പാമ്പുകള്‍

എന്നും വെള്ളമടിച്ചു പാമ്പായി വന്നിരുന്ന അച്ഛനും,അച്ഛന്‍ കുടിച്ചിട്ട് ബാക്കിവച്ചിരുന്നത് കുടിച്ചു പാമ്പായിരുന്ന മകനും മാത്രമായിരുന്നു ആവീട്ടില്‍ താമസിച്ചിരുന്നത്‌..

ഇങ്ങനെ കുടിച്ചു കുടിച്ചു പാമ്പായ അപ്പന്‍റെയും മകന്‍റെയും ദുഷ്പ്രവര്‍ത്തികള്‍ മൂലം നാഗലോകം (പാമ്പിന്‍റെ ലോകം) മുഴുവന്‍ നാണക്കേടായി..കാര്യങ്ങള്‍ അറിഞ്ഞു വരാന്‍ നാഗരാജാവായ വാസുകി തന്‍റെ ഭടനെ അങ്ങോട്ടെക്കയച്ചു..

എന്നാല്‍ എന്നും പാമ്പായി മാറുന്ന അപ്പനേം മകനേം ഒന്നും ചെയ്യാന്‍ ആ ഭടന്‍പാമ്പിനു ഒന്നുംചെയ്യാന്‍ കഴിഞ്ഞിരുന്നില്ല..(കാരണം കണ്ടാല്‍ പരസ്പരം കൊന്നൊടുക്കുവാന്‍ അവന്‍ മനുഷ്യനല്ലല്ലോ..!)

അവസാനം ഭടന്‍പാമ്പ് തക്കം പാര്‍ത്തിരുന്ന ഒരുനാള്‍ അപ്പന്‍ വെള്ളമടിച്ചു രാജവെമ്പാലയായി എത്തി...അപ്പന്‍ താമസിച്ചു വന്നതിനാല്‍ മോന്‍ പാമ്പാകാതെ ഉറങ്ങിയിരുന്നു..

എന്നാല്‍ അപ്പന്‍ പാമ്പിന്‍റെ ആട്ടവും ഇഴച്ചിലും കണ്ടു ദേഷ്യം പൂണ്ട ഭടന്‍പാമ്പ് മദ്യപാനത്താല്‍ രാജവേമ്പലായായി മാറിയ അപ്പന്‍ പാമ്പിനെ കടിച്ചു കൊന്നു..എന്നാല്‍ വെള്ളമടിച്ചിട്ട് ആയാലും തന്‍റെ വര്‍ഗ്ഗത്തില്‍ പ്രവേശനം കിട്ടിയ അപ്പന്‍റെ മരണത്തിനു കാരണക്കാരന്‍ താനാണെന്ന് ചിന്തിച്ചു അവിടെ കിടന്ന മദ്യക്കുപ്പിയില്‍ തലതല്ലി മരിച്ചു..

ശബ്ദം കേട്ടുറക്കം ഉണര്‍ന്ന മോന്‍ രണ്ടുപാമ്പുകളെയും മദ്യക്കുപ്പിയേം നോക്കി...ബാക്കിയുണ്ടായിരുന്ന മദ്യം കുടിച്ചിട്ട് നീര്‍ക്കോലി മാത്രമാകാനെ ആ മകന് കഴിഞ്ഞുള്ളൂ...രാജവെമ്പാല ആയില്ലെങ്കിലും കുറഞ്ഞപക്ഷം ഒരു മൂര്‍ഖന്‍ എങ്കിലും ആകാനുള്ള വകതേടി ആ ചെറുപാമ്പ്‌ അടുത്ത ഷാപ്പ് ലക്ഷ്യമാക്കി ഇഴഞ്ഞു..

Rejeesh Sanathanan said...

ഇതിലേതാണ് ഒര്‍ജിനല്‍ പാമ്പ്....:)

ഉപ ബുദ്ധന്‍ said...

ഇത് എന്‍റെ വീട്ടില്‍ സംഭവിച്ചതാണ്.
പാമ്പിന് പകരം കൊതുകാണെന്ന ഒരു വ്യത്യാസം മാത്രം.
അച്ചന്‍ പറഞ്ഞു : “ഒന്ന് പോടാ അവിടുന്ന് !! ഈ വീട്ടില്ലല്ലേ കൊതുക്
ഇത് കേട്ട് ദേഷ്യം കയറിയ ഒരാള്‍(ആരാണെന്ന് പറയ്യില്ല)
രാത്രി 12 മണി ആയപ്പോ ഫാന്‍ ഓഫ് ചെയ്തു.
പിറ്റേ ദിവസം അച്ചന്‍ എന്തൊരു കൊതുകായിരുന്നു രാത്രി
എന്ന് പറഞ്ഞപ്പോള്‍ ഒരു സഹോദരന്‍ പറഞ്ഞു
അദ്ധേഹം ഫാന്‍ ഓഫാക്കിയ കാര്യം!!!!!!!

ഇളയവര്‍ ചൊല്ലും ചെറുനെല്ലിക്ക ആദ്യം ഫാന്‍ ഓഫ് ചെയ്യും പിന്നെ കൊതുക് കടിക്കും!!!

പരേതന്‍ said...

സംഭവം നടന്നത് ഇവിടെയെങ്ങുമല്ല..അങ്ങ് ദൂരെ..വെനിസ്വേലയില്‍..എന്‍റെ പരിധിയ്ക്കു പുറത്താ.(കാരണം എന്‍റെ മൊബൈല്‍ റേഞ്ച് പിടിക്കുന്നില്ല.)..

പതിവു പോലെ റാബി ഷോമൂസ് തന്‍റെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു..ചതുപ്പ് നിറഞ്ഞ പാടത്തിനടുത്തൂടെ വേണം വീട്ടിലേക്ക് പോകാന്‍..വഴിയില്‍ കിടന്നു എന്തോ അനങ്ങുന്നു..സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു സുന്ദരനായ കുഞ്ഞന്‍ പാമ്പ്‌..അയാള്‍ അതിനെയും എടുത്തുകൊണ്ടു വീട്ടിലേക്ക് നടന്നു..

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു ..ഇന്നവന്‍ വെറും കുഞ്ഞന്‍ പാമ്പല്ല.നല്ല പടവും മിനുക്കവും ഉള്ള ശരീരത്തോട് കൂടിയ വലിയ അനകൊണ്ടയായി മാറിയിരുന്നു..
പക്ഷെ ഇതിനിടയില്‍ റാബി ഷോമൂസിന്‍റെ മകനും വളര്‍ന്നു വലുതായി..

പക്ഷെ തന്നെക്കാള്‍ റാബി മകനെ സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയ അനകൊണ്ടാ പാമ്പ് റാബിയുടെ മകനെ വിഴുങ്ങി..
ദേഷ്യം കൊണ്ടു വിറച്ച റാബി തന്‍റെ കൂട്ടുകാരന്‍ മങ്കൂ കീരിയുടെ സഹായത്താല്‍ താന്‍ സ്നേഹിച്ചു വളര്‍ത്തിയതെങ്കിലും തന്‍റെ മോനേ വിഴുങ്ങിയ അനകൊണ്ടയെ കൊന്നു.
പക്ഷെ കുഴിച്ചിടാന്‍ മടിതോന്നിയപ്പോള്‍ മങ്കുവും റാബിയും അനകൊണ്ടയെ പുഴുങ്ങി തിന്നു..

ഗുണപാഠം : പാമ്പിനെ വളര്‍ത്തുമ്പോള്‍ കുറഞ്ഞപക്ഷം വലുതിനെ വളര്‍ത്തുക..കുറഞ്ഞപക്ഷം കഴിക്കാനെങ്കിലും ഉതകും..

സവിനയം
പരേതന്‍

പാച്ചന്‍ said...

ഞാനും അപ്പനും പാമ്പാട്ടികളാ..

പാമ്പിനെ വളര്‍ത്തും,ഉറക്കും,പാമ്പിനെ തിന്നാറില്ല.
ചേമ്പിനെ തിന്നും..

കൊക്കര ക്കോ..

മനുഷ്യ വിദൂഷകന്‍ said...

പാമ്പ്‌
ചതിയന്‍

ആദമിനെയും ഹവ്വയേം ചതിച്ചവന്‍
അപ്പനെയും മകനെയും ചതിച്ചവന്‍

പാമ്പിനെ നമ്പരുത്
നമ്പിയാല്‍....നമ്പുന്നവന്‍...
ചതിക്കപ്പെടും.

ഇവിടെ തന്തയെ ചതിച്ചു.
മോനെയും ചതിച്ചു..
രണ്ടുപേരെയും അവന്‍ ദംശിച്ചു..
രണ്ടും തുലഞ്ഞു..

രണ്ടുപേരേയും ചതിച്ചവന്‍ പാമ്പ്‌
പാപത്തിന്‍ പ്രതീകം പാമ്പ്‌
അവന്‍റെ തലയില്‍ ഇടിവെട്ടി
വെറും ഇടിയല്ല വെള്ളിടി വെട്ടി.

പാമ്പ് വേലായുധനെ കൊന്ന പാമ്പ്‌
ആ പാമ്പിനെ ദൈവം കൊന്നു..
പാപത്തെ ദൈവം കൊന്നു..

ഗുണപാഠം.. : പാമ്പായാലും പാപമായാലും പരിധി വിട്ടാല്‍ ദൈവകോപം ഉറപ്പാ..

നിരക്ഷരൻ said...

ഗുണപാഠങ്ങള്‍ എല്ലാ കഥയിലുമുണ്ട്. അത് മനസ്സിലാക്കിയെടുക്കുന്നത് വായിക്കുന്നവന്റെ മിടുക്കുപോലിരിക്കും... :)

Anonymous said...
This comment has been removed by the author.
Anonymous said...

എല്ലാ കഥകളിലും ഗുണപാഠങ്ങളുണ്ടെങ്കില്‍ ,
ഈ കഥയിലും ഒരു ഗുണപാഠമുണ്ട്
പക്ഷെ എല്ലാ കഥകളും കഥകളാകുന്നില്ല !!