Nov 23, 2008

മണ്ടന്‍



ഞാന്‍ മണ്ടനാകാന്‍ കാരണമെന്താണ് ?

എന്‍റെ മതമാണോ ?

എന്‍റെ വീട്ടുകാരാണോ?

എന്നെ പഠിപ്പിച്ച അദ്ധ്യാപകരാണോ?

എന്‍റെ അയല്‍വാസികളാണോ?

എന്‍റെ കൂട്ടുകാരാണോ?

എന്‍റെ ഗവണ്മെന്‍റാണോ?

എന്‍റെ പൂര്‍വ്വികര്‍ മണ്ടന്മാരായതാണോ?

ഒരുപാട് നാളായി ആലോചിക്കുന്നു ആരാണ് കാരണമെന്ന് ?

ഒരു പിടിയും കിട്ടുന്നില്ല!


അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് മനസിലായി

എനിക്കെന്ത് കൊണ്ടാണ് ഞാന്‍ മണ്ടനാണെന്നതിന്‍റെ

കാരണം എനിക്ക് മനസിലാകാത്തത്തെന്ന്!


കാരണം:"ഞാന്‍ മണ്ടനായത് കൊണ്ടാണെനിക്ക്

മനസിലാകാത്തതെന്ന്"!

2 comments:

കാസിം തങ്ങള്‍ said...

പോ മണ്ടാ ഓരോ മണ്ടത്തരവുമായി എഴുന്നള്ളുന്നു.

Dr. Prasanth Krishna said...

കാരണം:"ഞാന്‍ മണ്ടനായത് കൊണ്ടാണെനിക്ക്
മനസിലാകാത്തതെന്ന്"!


സത്യം താന്‍ ഒരു മണ്ടന്‍ അല്ല മരമണ്ടന്‍ അത് പണ്ടേ എനിക്കു മനസ്സിലായതാ. അറിയാന്‍ പാടില്ലാത്തത് എന്നോട് ചോദിക്ക് ഞാന്‍ പറഞ്ഞുതരാം. കോട്ടോ മരമണ്ടാഅ...ഹി ഹി ഹി ഹി