Nov 17, 2008

അധ:പ്പതിച്ച് പോയ യുവതലമുറ (50 വയസ്സുകാരന്‍റെ ചിന്തകള്‍)



ഇന്നത്തെ കാലത്തെ തലമുറ കമ്പ്യ്യൂട്ടറിന്‍റേയും,മൊബൈലിന്‍റെയും എല്ലാം അതിപ്രസരം കാരണം
അധ:പതിച്ചു പോയി..........
(ഈ കമ്പ്യൂട്ടറും മൊബൈലും എങ്ങനെയാണാവോ ഉപയോഗിക്കുന്നത്?)

നാണമില്ലാതെ 2 -3 മണിക്കൂറായി പാര്‍ക്കിലിരിക്കാണ് കാമുകി കാമുകന്മാര്..........
(ഓ ...എനിക്കിങ്ങനെയൊന്നും ചെയ്യാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ?)

ഇന്നത്തെ കാലത്തെ സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ....ലജ്ജാകരം
( ആ വസ്ത്രത്തില്‍ തന്നെ നോക്കി കൊണ്ട് സമയം പോയതറിയാതെ പറഞ്ഞു)

ബ്ലൂടൂത്ത്, യൂടൂബ് ഇങ്ങനെയുള്ള ടെക്നോളജികള്‍ യുവാക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും അയച്ച് രസിക്കാണ്.
നാണമില്ലാത്തവന്മാര്.

(പണ്ട് കൂവപ്പടി മറിയ കുളിക്കടവില്‍ കുളിക്കുന്നത് ഒളിച്ചിരുന്ന് കണ്ടതും പോരാഞ്ഞ് നാട്ടുകാരോടും പറഞ്ഞ് എല്ലാവരെയും വിളിച്ച് കാണിച്ച മഹാനാണീ പറയുന്നത്.ബ്ലൂടൂത്ത് വഴി സെന്‍റ് ചെയ്തിട്ടില്ല അത് പോലെ യൂടൂബില്‍ അപ്പ് ലോഡും ചെയ്തിട്ടുമില്ല എന്നുള്ളൂ.

4 comments:

Rejeesh Sanathanan said...

ആ മഹാന്‍ എല്ലാവരെയും വിളിച്ച് കാണിച്ചിട്ടുണ്ടെങ്കില്‍,മറിയയുടെ ആങ്ങളമാരുടെ അല്ലെങ്കില്‍ നാട്ടുകാരുടെ കയ്യുടെ ചൂടും ആ മഹാന്‍ അറിഞ്ഞിട്ടുണ്ടാകും.

പക്ഷെ പാവം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരറിയാതെ പകര്‍ത്തി ബ്ലൂടൂത്ത് വഴി സെന്‍റ് ചെയ്തും യൂടൂബില്‍ അപ്പ് ലോഡ് ചെയ്തും ലോകത്തെ കാണിച്ച് ആ പാവങ്ങളുടെ ജീവിതം തകര്‍ക്കുന്ന ആണും പെണ്ണൂം കെട്ട പുതിയ ടെക്നോളജി മഹാന്മാരെ എന്താണാവോ വിളിക്കുക?

ചേട്ടന്‍ മൊന്ത കട്ടിട്ടുണ്ടെങ്കില്‍ എനിക്ക് വിഗ്രഹം കട്ടാലെന്താ എന്ന ചിന്ത തന്നെ കാലത്തിനനുയോജ്യം.:)

Artist B.Rajan said...

ഞാന്‍ അന്‍പത്തിമൂന്നുകാരനാണ്‌ 1992-ല്‍ മാക്കിന്റോഷ്‌ കമ്പ്യൂട്ടറില്‍ തന്നത്താന്‍ കുത്തിപ്പഠിച്ചു.ഇന്ന് 3D സ്റ്റുഡിയോവരെയുള്ള ഗ്രാഫിക്സ്‌ സോഫ്റ്റുവേറുകളും,Vb.net പോലുള്ള പ്രോഗ്രാമിംഗ്‌ സോഫ്റ്റ്‌ വേറുകളും അറിയാം.കൈകൊണ്ട്‌ ഫോണ്ടുകള്‍ എഴുതിയും ബ്രോമെയ്ഡ്‌ എടുത്തും ജീവിച്ചിരുന്ന പഴയകാലം കടന്നുവന്നയാളാണ്‌ ഞാന്‍. അനലോഗും ഡിജിറ്റലും അറിയാമെന്നര്‍ത്ഥം.റിയലും അബ്‌ സ്റ്റ്രാക്ടും വരയ്കും.
എന്റെ കാഴ്ചപ്പാടില്‍ പഴഞ്ചനാകുക എന്നൊന്ന് വീക്ഷണ വൈകല്യമാണ്‌.
പിന്നെ എഴുപതുകളും എണ്‍പതുകളും സാക്ഷിയായവര്‍ക്ക്‌ ഒരുപാട്‌ ഭാഗ്യമുണ്ടായി.അവര്‍ മാറ്റത്തിന്റെ രണ്ടുപുറവുംകണ്ടു. എല്ലാപ്രായമായവരും ഒരുപോലെയാവണമെന്നില്ല. മനസ്സാണ്‌ പ്രഥാനം. 50 വയസ്സുകാരന്റെ ചിന്തകള്‍ എല്ലാം ഒരുപോലെ യാവണമെന്നില്ല. ഇരുപതുവയസ്സിന്റെ ആര്‍ജ്ജവം നിലനിര്‍ത്താനാവുന്നതാണ്‌ എനിക്ക്‌ വരയ്ക്കാനാവുന്നതിന്റെ രഹസ്യം എന്നാണ്‌ എന്റെ വിശ്വാസം

ഉപ ബുദ്ധന്‍ said...

ഇത് എല്ലാ 50 വയസ്സുകാരുടേയും ചിന്തകളല്ല.

“മഴ എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങളുടെ കാലത്തെ മഴ ഒരു തുള്ളി 10 അടി വീതി ഉണ്ടായിരിക്കുമെന്ന് പറയുന്ന ചില ആള്‍ക്കാരെ ഉദ്ധേശിച്ചാണ്“.

സജി കറ്റുവട്ടിപ്പണ said...

പോസ്റ്റ് രസിച്ചു, കേട്ടോ!