
ജീവിച്ച് പോകാനായി ഒരു ഭീകരവാദ സംഘടന തുടങ്ങി.
പക്ഷേ നാട്ടുകാര്‍ ആരും അംഗീകരിക്കുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ബോംബ് സ്ഫോടനം ഉണ്ടായത്.
വെറുതേ ഒരു തമാശയ്ക്ക് ഞങ്ങളതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു .
അങ്ങനെ ഞങ്ങള്‍ ലോകത്തിന് തന്നെ ഭീഷണിയായ ഒരു സംഘടനയായി മാറി.
വിദേശ രാജ്യങ്ങളുടെ സഹായമിപ്പൊള് ഞങ്ങള്‍ക്കിപ്പോ ലഭിക്കുന്നുണ്ട്.
പക്ഷേ ഇന്ന് ഞങ്ങള്‍ നടത്തുന്ന പല സ്ഫോടനങ്ങളുടേയും ഉത്തരവാദിത്തം
വേറെ സംഘടനകള്‍ ഏറ്റെടുക്കുന്നു.സര്‍വ്വവും കാണുന്ന ദൈവമേ അങ്ങിത് കാണുന്നില്ലേ?
കഷ്ടപ്പെട്ട് ഞങ്ങള്‍ ചെയ്യുന്നതിന്റെ ക്രെഡിറ്റ് വേറെ തെണ്ടികള് എടുക്കുന്നത്?
പിന്നെ എല്ലാവരും അറിയാനായി.............
അടുത്ത ആഴ്ച്ച കാലടിയില്‍ നടത്താന്‍ പോകുന്ന സ്ഫോടനത്തിനുത്തരവാദി ഞങ്ങളാണ്.
കഷ്ടപ്പെട്ട് സൈക്കിളിലൊക്കെ പോയി ബോംബിടുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവനായാരായാലും ശരി..
നീ ഒന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.
നുണ പറയുന്നവന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല.
അങ്ങനെ ചെയ്യുന്നവന് നിത്യസ്വര്‍ഗ്ഗവും കിട്ടാനും പോകുന്നില്ല.
12 comments:
ഈ തലതിരിഞ്ഞ നിരീക്ഷണം ഇഷ്ടമായി.
-സുല്‍
നന്നായിരിക്കുന്നു.
good..
ഓഹോ..അപ്പൊ അദ്ദേഹമാണ് ഇദ്ദേഹം..അല്ലേ..ഇപ്പൊ മനസ്സിലായി.
glad to meet you :)
ഹഹഹ് .. അതു കലക്കി..
ഈ ബോംബിനൊക്കെ ഇപ്പോ എന്താ വില? ഒരു കാല്‍ക്കിലോ കിട്ടാന്‍ വഴി ഉണ്ടൊ. വെറുതെ ഒന്ന് പൊട്ടിച്ച് നോക്കാന്‍... :)
ഹൂയ്.........ഹൂ്..ഹൂയ്........
അയ്യെ... അതിനു ഇങ്ങനെയല്ല ചെയ്യേണ്ടിയത്. ബോംബ് ദേ ഇന്ന് പൊട്ടും എന്ന് പറഞ്ഞ് ഒരു കത്ത് നമ്മുടെ സ്വന്തം രാഷ്ട്രപതിക്ക് കൊടുക്കുക. കോപ്പി ഒരെണ്ണം സോണിയാജിക്കും, പിന്നെ മിച്ചമുണ്ടെങ്കില്‍ ഒരെണ്ണം കോടിയേരിയുടെ ഡിജിപിക്കും കൊടുക്കുക. ബാക്കി നമ്മള് റ്റിവിയില്‍ കാണുമ്പോള്‍ പറഞ്ഞു തരാം. അപ്പോള്‍ വേഗം ചെയ്യ്....
അകത്താകാനുള്ള ആശംസകള്‍..
പഴമ്പുരാണംസ്.
കളിച്ചു കളിച്ചു കളി കാര്യമാകും കേട്ടോ !
nannayi, bheekarnama ayal enagne thanne venam. you can also think of an orgnaisation protecting the rights of real beekranmar from chooshanam of pseudo bheekaranmar. entheyi.
oh pala sthalathu ninnum pottatha bombukal kandethunnathinte guttans ippozhanu pudi kittiyathu ha ha ha kollaam
അപ്പൊ ഇന്നാളൊരുദിവസം പെരിയാറ്റിലെ കയത്തില്‍ തോട്ട പൊട്ടിച്ച് അനേകം മത്സ്യങ്ങളുടെ ജീവനെടുത്തതു നിങ്ങളുടെ സോ കാള്‍ഡ് ഭീകര സംഘടന അല്ലേ?
Post a Comment