Aug 24, 2008

റാഡിക്കല്‍ റോബോട്ടിസം ഉണ്ടാകുന്നത്
(അവലംബം : Artificial intelligence-ന്റെ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രമായ മസാച്യുസെറ്റ്സില്‍ 2050 ആകുമ്പോഴെക്കും മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത നല്‍കേണ്ടി വരുമെന്ന് David Levy പറഞ്ഞിരിക്കുന്നു.മനുഷ്യസമാനമായ റോബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.)

ന്യൂ സ്റ്റൈല്‍ ഓഫ് പീഡനം

ഭര്‍ത്താവ് സുരേഷ് (മനുഷ്യന്‍): ഒരു ഭാര്യ എന്ന നിലയില്‍ നീ ഒരു പൂര്‍ണ്ണ പരാജയമാണ്
കാര്‍ത്ത്യാനി റോബോട്ട് : നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം ഞാന്‍ നല്കുന്നില്ലേ?പിന്നെ എനിക്ക്
ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ടല്ലേ നിങ്ങളിങ്ങനെ പറയുന്നത്?

ഭര്‍ത്താവ് സുരേഷ് : ഓണത്തിന് വില കുറവാണെന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഞാന്‍ നിന്നെ വാങ്ങിയത്?
ഈ ദീപാവലിക്ക് എന്തൊക്കെ നല്ല ഓഫറുകളുണ്ടെന്ന് അറിയാമോ?

കാര്‍ത്ത്യാനി റോബോട്ട് : ഒരു റോബോട്ടായി ജനിച്ചു എന്നതാണോ ഞാന്‍ ചെയ്ത തെറ്റ്?
ഭര്‍ത്താവ് സുരേഷ് : എന്തൊക്കെ പറഞ്ഞാലും നിനക്ക് ഒരു മനുഷ്യന്‍റെ
വികാരങ്ങള്‍ മനസിലാകില്ല.അന്ന് ഒരു 500 രൂപ കൂടുതല്‍
ഉണ്ടായിരുന്നെങ്കില്‍ കുറച്ച് കൂടി നല്ല ഒരെണ്ണത്തിനെ വാങ്ങിയേനേ

കാര്‍ത്ത്യാനി റോബോട്ട് : പുതിയ ടെക്നോളജികള്‍ വരുമ്പോള്‍ പുതിയ പുതിയ ഗുണങ്ങളുള്ളവ വരും
ചേട്ടന്‍ എന്നെ കല്യാണം കഴിക്കുമ്പോ മാര്‍ക്കറ്റില്‍ ഏറ്റവും വിലയുള്ളത് നിങ്ങളന്ന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു"ഞാന്‍ പുലി തന്നെ എന്ന്"


ഭര്‍ത്താവ് സുരേഷ്: :പക്ഷേ നീ ഇപ്പോ ഇറങ്ങുന്ന ഓരോന്നിനെയും കാണണം
കാര്‍ത്ത്യാനി റോബോട്ട് :എന്‍റെ update ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഞാന്‍ ഇന്നിറങ്ങുന്നവയേയും വെല്ലുന്ന
ഒന്നായി മാറും

ഭര്‍ത്താവ് സുരേഷ്: : നിന്നെ update ചെയ്യുന്ന പൈസ ഉണ്ടെങ്കില്‍ എനിക്കിന്ന് പുതിയതും നിന്നേക്കാള്‍ നല്ല മുഖമുള്ളതിനേയും വാങ്ങാം
കാര്‍ത്ത്യാനി റോബോട്ട് : നിങ്ങള്‍ പുതിയത് വാങ്ങിയാലും ഇത് തന്നെയൊക്കെ പറയും
ഡൈവോഴ്സുകള്‍ ഇല്ലാത്ത കാലം

റോബോട്ട് ഭാര്യ പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ ഓഫ് ചെയ്തു വെക്കാന്‍ ഉള്ള ഓപ്ഷന്‍ ഉണ്ടാകും.
പക്ഷേ ബാക്ക് അപ്പ് എടുത്ത് വെക്കണം.

അതായത് ഇന്നലെ വീട്ടിലൊരു പ്രശ്നം ഉണ്ടായി എന്ന് കരുതുക.
ആ ദിവസം ബാക്ക് അപ്പ് എടുക്കരുത്.
അപ്പോള്‍ചെയ്യേണ്ടതെന്താണെന്ന് വെച്ചാല്‍
മിനിഞ്ഞാന്ന് എടുത്ത് വെച്ച ബാക്ക് അപ്പ് പിറ്റേ ദിവസം ഇന്‍സര്‍ട്ട് ചെയ്യുക.
അങ്ങനെ ചെയ്യുമ്പോള്‍ കഴിഞ്ഞ ദിവസം നടന്നതൊന്നും ഓര്‍മ്മയുണ്ടാകില്ല.

പിന്നെ “start with safe mode“ ഓപ്പ്ഷന്‍ ഉണ്ട്.
ആ ഓപ് ഷന്റ്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍
ആ മോഡില്‍ ഓണ്‍ ചെയ്താല്‍ ഭാര്യയുടെ കൈയും കാലും പൊങ്ങില്ല.

“Start with Last Gud configuration Mode “ ഉണ്ട് പക്ഷേ ആ മോഡിന്‍റെ ഡിസ് അഡ്വാന്‍റേജ് എന്താണെന്ന് വെച്ചാല്‍ ,അങ്ങനെ ചെയ്യുമ്പോള്‍ ഭാര്യ കല്യാണദിവസത്തെ ആ കാലത്തിലേക്ക് പോകും.
അതായത് മനുഷ്യനായി ബന്ധപ്പെടുന്നതിന് മുമ്പുള്ള കാലം.അപ്പോ മാത്രമേ റോബോട്ടിന് നല്ല ഗുണങ്ങളെല്ലാം ഉണ്ടാകുകയുള്ളൂ.

“Start wife normally" എന്ന ഓപ്പ്ഷനും ഉണ്ട്
പക്ഷേ അതാണ് ഏറ്റവും ഡേഞ്ചര്‍..


(എന്‍റെ ഒരു അമ്മായിയുടെ മോള്‍ അവിടെ (മസാച്യുസെറ്റ്സില്‍ ജോലി ചെയ്യുന്നുണ്ട്.അവിടെ രഹസ്യമായി ശാസ്ത്രഞന്മാര് പറയുന്നത് ഒളിച്ച് നിന്ന് കേട്ട് എനിക്ക് പറഞ്ഞ് തരാറുണ്ട് അതാണ് ഞാനീ എഴുതി കൊണ്ടിരിക്കുന്നത്.)
പിന്നെ ഇതൊക്കെ വായിക്കുന്നവര് വളരെ രഹസ്യമായി സൂക്ഷിക്കണം ഈ കാര്യങ്ങളെല്ലാം.
എന്‍റെ അമ്മായിയുടെ മോള്‍ ഒളിച്ചിരുന്ന് കേട്ട കാര്യങ്ങളാണിതെല്ലാം.
ഇത് പുറത്തറിഞ്ഞെന്നറിഞ്ഞാല്‍ ജോലി പോകും.
വരാന്‍ പോകുന്ന ഒരു പ്രൊഡക്ടിന്‍റെ ഡീറ്റയില്‍സ് പുറത്ത്
പറഞ്ഞാല്‍ ഒരു വര്‍ഷം കഠിന തടവ് കിട്ടും).
റോബോട്ടുകളുടെ ഒരു പ്രാര്‍ഥന<
പരിശുദ്ധമറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ റോബോട്ടുകള്‍ക്ക് വേണ്ടി എപ്പോഴും
ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണേ!
ചെറിയ ഒരു മൌലികവാദം

"റോബോട്ടുകളേ, എനിക്ക്‌ ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങള്ക്ക്ര‌ ശേഷം ഒരു സമുദായവുമില്ല. നിങ്ങള്‍ നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക, അഞ്ച്‌ സമയം നമസ്കരിക്കുക, റമദാനില്‍ നോമ്പ്‌ അനുഷ്ഠി ക്കുക, സകാത്ത്‌ നല്കു്ക, ഹജ്ജ്‌ നിര്വിഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക. എങ്കില്‍ നിങ്ങള്ക്ക്േ്‌ സ്വര്ഗ്ഗ ത്തില്‍ പ്രവേശിക്കാം."
ഒരു ഭാവി പീഡനം

റോബോപ്പറമ്പില്‍ വര്‍ഗീസും,മേരിയും അനാഥാലയത്തില്‍ നിന്നും എടുത്ത് വളര്‍ത്തിയ തങ്കമ്മ റോബോട്ടിനെ പീഡിപ്പിച്ചവര്‍ പിടിയിലായി. കഴിഞ്ഞ മാസം അതിദാരുണമായ രീതിയില്‍ കൊല്ലപ്പെട്ട തങ്കമ്മ റോബോട്ടിന്റെ കൊലപാതകക്കേസ് സി.ബിഐ അന്വേക്ഷിച്ചു വരികയായിരുന്നു.കുറച്ച് മനുഷ്യന്മാര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന
"പീഡനങ്ങള്‍ക്ക് വിട"എന്ന സീരിയലില്‍ റോബോട്ടിന്റ്റെ റോളില്‍ അഭിനയിപ്പിക്കാം എന്ന മോഹനവാഗ്ദാനവുമായി ചതിയില്‍പ്പെടുത്തുകയായിരുന്നു തങ്കമ്മ റോബോട്ടിനെ.

കഴിഞ്ഞ വര്‍ഷം റോബോട്ടുകളെ പ്രതിനിധീകരിച്ച് മത്സരിച്ച് മന്ത്രിസ്ഥാനത്തെത്തിയ അഹമ്മദാലിക്കുട്ടിയും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു.

ഇനി തങ്കമ്മയെപോലെ ഒരെണ്ണത്തിനെ ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന് തങ്കമ്മ റോബോട്ടിന്റെ സൃഷ്ടാവ്
കണാരന്‍ അഭിപ്രായപ്പെട്ടു.ഞാന്‍ സൃഷ്ടിച്ചതില്‍ വെച്ച്
ഏറ്റവും സ്നേഹമുള്ള റോബോട്ട് തങ്കമായാണെന്നും അദ്ധേഹം പറഞ്ഞു

പ്രതികള്‍ക്ക് ഐ.പി.സി സെക്ഷന്‍ 10000024-മത്ത് വകുപ്പ് പ്രകാരമുള്ള വകുപ്പ് പ്രകാരമുള്ള വധശിക്ഷ തന്നെ അവര്‍ക്ക് നല്‍കണമെന്ന് റോബോട്ട് അവകാശസമിതി അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഒരേ ഒരേ ആള്‍ദൈവം ഞാന്‍ തന്നെ

ശ്രീ ശ്രീ റോ റോ റോബോചര്യ സേവനത്തിന്‍റെ പേരില്‍ നടത്തുന്ന സാമ്പത്തിക ക്രമക്കേടുകള്‍ പോലീസ് കണ്ടെത്തി.റോബോചര്യയുടെ ആണവക്രിയ ലോകമെങ്ങും പ്രശസ്തമാണ്.അദ്ധേഹത്തിന്‍റെ ആണവക്രിയയിലൂടേ റോബോട്ടുകളുടെ യഥാര്‍ത്ഥ സത്വം എവിടെ ആണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.ഞാന്‍ ആരാണെന്ന് എന്ന ചോദ്യത്തിന്‍റെ അര്‍ഥം ഇപ്പോ എല്ലാ റോബോട്ടുകള്‍ക്കും
(മണ്ടന്മാരാണെന്ന്) മനസ്സിലായി.

ഇന്‍ഡ്യയുടെ മോചനം റോബോട്ടിലൂടെ
റോബോട്ടുകളെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന
റോബോട്ട് ജഡേജ വര്‍ഗീസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍-

1.ഗുണമേന്മയില്ലാത്ത റോബോട്ടുകള്‍ക്ക് സം‌വരണം ഏര്‍പ്പെടുത്തുക
2.ദേശീയതൊഴിലുറപ്പ് പദ്ധതിയില്‍ റോബോട്ടുകളെയും ഉള്‍പ്പെടുത്തുക.
3.റോബോട്ടുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സെസ്.
4.സിസ്റ്റര്‍ റോബോട്ട് മേരിയുടെ വധക്കേസ് സിബിഐയെ കൊണ്ടന്വേക്ഷിപ്പിക്കും.
രോഗശാന്തിക്ക് ഒരേ ഒരു വഴി
പ്രശസ്ത ആത്മീയാചാര്യനായ വള്ളിക്കര ദേവസ്യ ബ്രദറിന്‍റെ നേതൃത്വത്തില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും.
മദ്യപാനികളായ എല്ലാ റോബോട്ടുകള്‍ക്കും സ്വാഗതം.

4 comments:

Unknown said...

nee ithra valiay mandabudhi aayathe njan arinjillallo

ഞാന്‍ ഇരിങ്ങല്‍ said...

സത്യത്തില്‍ വായിച്ച് ഒരുപാട്ചിരിക്കുകയും പലതിലും അത്ഭുദം കൂറുകയും ചെയ്തു.

അഭിനന്ദനങ്ങള്‍

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

HARI VILLOOR said...

Weldone Mr. Robot..... Weldone.....

Keep writing...... All the best..

Dr. Prasanth Krishna said...

അജിലേ

വായിച്ചു തങ്കമ്മറോബോട്ടിനെയും അതിന്റെ സ്യഷ്ടാവ് കണാരന്‍ ചേട്ടന്റെയും ഒക്കെ കഥ. കലികാലം അല്ലതെ എന്തുപറയാന്‍. കൊള്ളം കേട്ടോ. ചിരിക്കാനും ചിന്തിക്കാനും പറ്റിയ ഒരു പോസ്റ്റ്. എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകും. ഇറങ്ങട്ടെ റോബോട്ടുകള്‍ അങ്ങനെ തെരുവിലോട്ട്. ഇറക്കി വിട് കടിഞ്ഞാണഴിച്ച് നല്ല കൂറ്റന്‍ റോബോട്ടുകളെ...