Oct 2, 2011

സൂര്യാഘാതം

സൂര്യാഘാതം

നട്ടുച്ചയ്ക്ക് തലയ്ക്ക് മുകളില്‍ വായും പൊളിച്ച് നില്‍ക്കുന്ന സൂര്യനോടൊരു ചോദ്യം?
എന്തിന് നീ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നു!

നട്ടുച്ചയ്ക്ക് തലയ്ക്ക് മുകളില്‍ വായും പൊളിച്ച് നില്‍ക്കുന്ന സൂര്യനോടൊരു രണ്ടാമത്തെ ചോദ്യം?
ഞങ്ങള്‍ 50 പൈസയുടെ പ്ലാസ്റ്റിക് കവറും പ്ലാവിലയും കത്തിക്കുന്നത് കൊണ്ടാണോ?

ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ തന്നെ ഒരു തെറ്റും ചെയ്യാത്ത
കോഴിയും തവളകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ നിന്നോട്?

ഡെയിലി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് കൊണ്ട്
ബോറടിക്കുന്നത് കൊണ്ടാണോ നീ ഭൂമിയില്‍ ആഘാതമേല്‍പ്പിക്കുന്നത്?

ആണെങ്കില്‍ നീ പറയുക വേറെ ഏതെങ്കിലും ഗ്രഹത്തിനെ ഏല്‍പ്പിക്കാം ഈ ജോലി
തോന്നുമ്പോ അള്‍ട്രാവയലറ്റും അല്ലാത്തപ്പോ നോര്‍മല്‍ കിരണങ്ങളും
ഭൂമിയില്‍ പതിപ്പിക്കുന്ന നീ ആരുടെ തോന്നല്‍ ആണ്?

[ഒക്ടോബര്‍ -3 World Habitat Day ക്ക് United Nations Headquarters-ല് അവതരിപ്പിക്കാന്‍ പോകുന്ന കവിത നിങ്ങള്‍ക്ക് വേണ്ടി ]