Oct 2, 2011

സൂര്യാഘാതം

സൂര്യാഘാതം

നട്ടുച്ചയ്ക്ക് തലയ്ക്ക് മുകളില്‍ വായും പൊളിച്ച് നില്‍ക്കുന്ന സൂര്യനോടൊരു ചോദ്യം?
എന്തിന് നീ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നു!

നട്ടുച്ചയ്ക്ക് തലയ്ക്ക് മുകളില്‍ വായും പൊളിച്ച് നില്‍ക്കുന്ന സൂര്യനോടൊരു രണ്ടാമത്തെ ചോദ്യം?
ഞങ്ങള്‍ 50 പൈസയുടെ പ്ലാസ്റ്റിക് കവറും പ്ലാവിലയും കത്തിക്കുന്നത് കൊണ്ടാണോ?

ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ തന്നെ ഒരു തെറ്റും ചെയ്യാത്ത
കോഴിയും തവളകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ നിന്നോട്?

ഡെയിലി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് കൊണ്ട്
ബോറടിക്കുന്നത് കൊണ്ടാണോ നീ ഭൂമിയില്‍ ആഘാതമേല്‍പ്പിക്കുന്നത്?

ആണെങ്കില്‍ നീ പറയുക വേറെ ഏതെങ്കിലും ഗ്രഹത്തിനെ ഏല്‍പ്പിക്കാം ഈ ജോലി
തോന്നുമ്പോ അള്‍ട്രാവയലറ്റും അല്ലാത്തപ്പോ നോര്‍മല്‍ കിരണങ്ങളും
ഭൂമിയില്‍ പതിപ്പിക്കുന്ന നീ ആരുടെ തോന്നല്‍ ആണ്?

[ഒക്ടോബര്‍ -3 World Habitat Day ക്ക് United Nations Headquarters-ല് അവതരിപ്പിക്കാന്‍ പോകുന്ന കവിത നിങ്ങള്‍ക്ക് വേണ്ടി ]

6 comments:

Anonymous said...

ഈ വരികള്‍ കോപ്പിയടിയാണ്,അല്ല ഈ കവിത മുഴുവന്‍ കോപ്പിയടിയാണ്

ഉപ ബുദ്ധന്‍ said...

ആരുടേ കവിത കോപ്പി അടിച്ചു?തെളിവ് വേണം.
നല്ലത് എന്തേളും കണ്ടാല്‍ അപ്പോ കോപ്പി എന്ന് പറഞ്ഞ് എഴുതുന്നവരുടേ കഴിവ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ആണ് ചുറ്റും.ഒരു പാട് നാളത്തെ അദ്ധ്വാന ഫലമാണ് ഈ കവിത.വെര്‍തെ അടിക്കല്ലേ അനൊണി.

Anonymous said...


Posted by നിഷാന്ത് സാഗര്‍ -എന്‍റെ ഇഷ്ടനടന്‍ on April 1, 2010 at 1:30pm

ഉപ ബുദ്ധന്‍ said...

https://www.facebook.com/photo.php?fbid=2131612563027&set=a.1518199508084.2076788.1027402333&type=1&theater

ആ ഫോട്ടോയില്‍ കിടക്കുന്ന ആളുടെ ഫേസ്ബുക്ക് ഐഡി ഇതാണ്.ഈ ബ്ലോഗിന്‍റെ ഫ്രണ്ടില്‍ തന്നെ ഈ ബ്ലോഗ് എഴുതുന്നയാളുടേ ഫേസ്ബുക്ക് ഐഡി കൊടുത്തിട്ടൂണ്ട്.കൂട്ടം ലിങ്ക് കൊടുത്തിട്ടില്ല.ഇപ്പോ അജീഷ് ചേട്ടന്‍ ഇട്ടതാണ് എന്‍റെ കൂട്ടം ലിങ്ക് :)

പൊട്ടന്‍ said...

സന്ദര്‍ഭോചിതമായ കവിത
നന്നായി

Roshan PM said...

നക്ഷത്രമായ സൂര്യനെ, ഗ്രഹം വെച്ച് സബ്സ്ടിറ്റ്യൂട്ട് ചെയ്തുകളയുമെന്ന് ആക്ഷേപിച്ചത് സൂര്യനൊരാഘാതമായി കാണും. കലക്കി കവി കലക്കി