Apr 15, 2011

‍-നോട് ചോദിക്കാം




നമസ്ക്കാരം വ്യൂവേര്‍സ് ഇന്ന് നമ്മോടൊപ്പം ഉള്ളത് ഡോക്ടര്‍ ഉരേഷ് അയ്യര്‍ ആണ്.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1999-ല് സെക്കണ്ട് ക്ലാസോടെ പാസ് ഔട്ടായ ഡോക്ടര്‍ .

അവതാരിക: സാര്‍ ഡോക്ടര്‍ ഫീല്‍ഡ് തിരഞ്ഞെടുക്കാന്‍ കാരണം എന്താണ്?

ഡോക്ടര്‍ : പണ്ട് എന്‍റെ മമ്മി ഞാന്‍ ജനിക്കുന്നതിനു കുറച്ച് നാള് മുമ്പ് ബ്ലഡ് കാന്‍സര്‍ വന്ന് മരിച്ചപ്പോ എന്‍റെ അപ്പൂപ്പന്‍ ഒരു തീരുമാനമെടുത്തിരുന്നു എന്നെ ഡോക്ടറാക്കാമെന്ന്. ഇതിനെ ബേസ് ചെയ്ത് ഒരു സിനിമയൊക്കെ വന്നിരുന്നല്ലോ ഭ്രമരം കണ്ടിട്ടില്ലേ? അതില്‍ കഥയൊക്കെ ഇത്തിരി മാറ്റിയിട്ടൂണ്ട്. എനിക്കൊട്ടും താല്പര്യമില്ല ഈ ഫീല്‍ഡ്. എനിക്ക് സില്‍മാ നടനാകായിരുന്നു ഇഷ്ടം.

-----------------------------------------------------------------------------

അവതാരിക: ഡോക്ടര്‍ ഒരു കോള്‍ വന്നിട്ടുണ്ട്. ഹലോ നമസ്ക്കാരം ഡോക്ടറോട് സംസാരിച്ച് കൊള്ളൂ

രോഗി: ഡോക്ടര്‍ എനിക്ക് കാന്‍സര്‍ ആണ് ഡോക്ടര്‍ . ഇതിനു കൃത്യമായ എന്തെങ്കിലും ചികിത്സ ഉണ്ടോ?

ഡോക്ടര്‍: പിന്നേ ഏഏ. കാന്‍സര്‍ ഉണ്ടെങ്കില്‍ സ്ട്രിപ്റ്റോമൈസിന്‍, എറിത്രോസൈറ്റിന്‍ പിന്നെ പാരസെറ്റാമോള്‍ ഉണ്ടെങ്കില്‍ അത് തൊണ്ട് കളഞ്ഞ് ഉപയോഗിക്കുക. ഇതെല്ലാം കഴിച്ചാല്‍ കാന്‍സര്‍ മാറും

രോഗി: ഇതെല്ലാം ഞാന്‍ കൃത്യമായി വര്‍ഷങ്ങളായി കഴിക്കുന്നുണ്ട്.

ഡോക്ടര്‍: ആണോ?പിന്നെ ഇതെല്ലാം ദൈവത്തിന്റ്റെ കൈയില്ലല്ലേ? ദൈവത്തോട് പ്രാര്‍ഥിക്കുക.

-----------------------------------------------------------------------------

അവതാരിക: എല്ലാ ഡോക്ടര്‍മ്മാരും ഒരേ മരുന്ന് തന്നെ രോഗിക്ക് കൊടുക്കുന്നു പക്ഷേ കൊടുത്തിട്ടും എല്ലാ രോഗികളുടേയും അസുഖം മാറുന്നില്ല അതിനു കാരണമെന്താ?

ഡോക്ടര്‍ : അതാണ് ഭാഗ്യം. എനിക്ക് ഭയങ്കര കൈപുണ്യമാണെന്നാണെന്‍റെടുത്ത് വരുന്ന മിക്ക രോഗികളും പറയുന്നത്. ഇപ്പോ തന്നെ ഫോണ്‍ വിളിച്ച രോഗിക്ക് കാന്‍സര്‍ ആണ്.അതിനു കൃത്യമായ ചികിത്സ ഒന്നുമില്ല.എങ്കിലും ഞാന്‍ വെറുതെ കുറച്ച് മരുന്നും പ്രാര്‍ഥനയും സജസ്റ്റ് ചെയ്തു. അയ്യോ ആ രോഗി ഈ പരിപാടി കാണുന്നുണ്ടാരിക്കുമല്ലേ ഇപ്പോ ഇത് ഞാനത് മറന്നു പോയി. മോനേ ഞാന്‍ വെറുതെ പറഞ്ഞതാട്ടാ.കാന്‍സറൊക്കെ മാറും ട്ടാ...

-----------------------------------------------------------------------------

രോഗി: എന്‍റെ മുടി ഡെയിലി ഒരു 10-60 എണ്ണം കൊഴിയുന്നു.ഡോക്ടര്‍ മുടി കൊഴിയുന്നത് നിര്‍ത്താന്‍ എന്തെങ്കിലും മാര്‍ഗ്ഗം ?

ഡോക്ടര്‍: നിബോത്തമാദി എണ്ണ ഡെയിലി അര മണിക്കൂര്‍ കുളിക്കുന്നതിനു മുമ്പ് തേച്ച് പിടിപ്പിച്ച ശേഷം കുളിക്കുക. 2 മാസത്തിനകം പോയ മുടി എവിടേ നിന്നായാലും തിരിച്ച് വരും

രോഗി: ഒരു ഡൌട്ട്? ഡോക്ടറുടെ തലയില്‍ മുടി ഒന്നുമില്ലല്ലോ ഡോക്ടര്‍ ഇതൊന്നും ഉപയോഗിക്കാറില്ലേ?

ഡോക്ടര്‍: ഫോണ്‍ കട്ട് ചെയ്യ്.

-----------------------------------------------------------------------------

അവതാരിക: ഡോക്ടര്‍ ഗര്‍ഭിണികള്‍ക്ക് എന്തെങ്കിലും ഉപദേശം?

ഡോക്ടര്‍: മോള് ഇത് പറയുന്നത് കേട്ടാല്‍ തോന്നും ഞാന്‍ കാരണമാണ് കേരളത്തിലെ എല്ലാ പെണ്ണുങ്ങളും ഗര്‍ഭിണികളും ആയത് എന്ന്..

ഇഹ് ഇഹ് ഇഹ്

ഗര്‍ഭിണികള്‍ പരമാവധി സ്പോര്‍ട്ട്സ് മത്സരങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുക.ഉദാഹരണമായി ലോങ്ങ് ജമ്പ്,ഷോട്ട് പുട്ട് പിന്നെ ഒരു കോല്‍ കുത്തി ആകാശത്തോട് ചാടുന്ന ഒരു പരിപാടി ഉണ്ടല്ലോ അതിനൊന്നും ഒട്ടും പോകരുത്.എന്‍റെ അമ്മായിയുടേ മോള്‍ക്ക്. 10-ആം മാസം ഒരു മത്സരത്തില്‍ പങ്കെടുത്ത് അപകടം പറ്റിയിട്ടുള്ളതാ.

-----------------------------------------------------------------------------

രോഗി: എനിക്ക് എന്തോരം ഭക്ഷണം കഴിച്ചാലും മതിയാകുന്നില്ല .കുറച്ച് നാള് മുമ്പ് എന്നിക്കൊരു ചിക്കന്‍ പോക്സും മഞ്ഞ പിത്തവുമൊക്കെ വന്നിരുന്നു.അത് വന്നപ്പോ അക്രമിച്ച് ബാക്ടീരിയകള്‍ മരിക്കാതെ എന്‍റെ ശരീരത്തില്‍ ഇപ്പോഴും കിടപ്പുണ്ടാകുമോ ഡോക്ടര്‍ .അവരാണോ ഞാന്‍ തിന്നുന്ന ഫുഡ് മുഴുവന്‍ തിന്നുന്നത്.?

ഡോക്ടര്‍: ആദ്യമേ തന്നെ ഒരു കാര്യം മനസിലാക്കുക ഈ ബാക്ടീരിയകളും നമ്മുടെ പോലെ ഒരു മനുഷ്യരാണെന്ന് .അവറ്റകളുടെ അസ്ഥിത്വം എന്ന് പറയുന്നത് മനുഷ്യനില്‍ വരുന്ന രോഗങ്ങളിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. അന്തരീക്ഷത്തില്‍ മുഴുവനുമുണ്ട് ഇവയൊക്കെ.അവയ്ക്ക് നമ്മുടേ ശാരീരത്തില്‍ കയറാന്‍ അവസരം കൊടുക്കാതെ കുറേ യോഗയൊക്കെ ചെയ്ത് നടക്കുന്നവരുണ്ട്.എനിക്ക് വെറുപ്പാണവരെ.ആദ്യം നമ്മുടേ പൂര്‍വ്വികരെ ബഹുമാനിക്കാന്‍ പഠിക്കുക.

നമ്മുടേ ശരീരം മണ്ണ് കൊണ്ട് നിര്‍മ്മിതമാണ്.മണ്ണില്‍ കളകള്‍ക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.സോറി ഞാനല്പം ഇമോഷനലായി പോയി.

-----------------------------------------------------------------------------

അവതാരിക: ഭക്ഷണത്തോടൊപ്പം ഒരിക്കലും വെള്ളം കുടിക്കരുതെന്ന് പറയാറുണ്ടല്ലോ?അതെന്ത് കൊണ്ടാണ്?

ഡോക്ടര്‍: ഒരിക്കലും പാടില്ല.നാം കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കുന്ന ദഹനരസങ്ങളെ വെള്ളം നശിപ്പിക്കും.

അവതാരിക: അപ്പോ ഈ ചോറ് തലയില്‍ കെട്ടുക ,അത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാലോ?

ഡോക്ടര്‍: അങ്ങനെ പ്രശ്നമുണ്ടായാലും വെള്ളം കുടിക്കരുത്. ഇനി അഥവാ വെള്ളം കുടിക്കാതെ മരിച്ചാലും ഒരു നല്ല കാര്യത്തിനാണല്ലോ അയാള്‍ മരിച്ചതെന്നോര്‍ത്ത് സമാധാനിക്കുക.

-----------------------------------------------------------------------------

രോഗി: ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ? എന്‍റെ വീടിന്‍റെ ആടുത്തുള്ള ഒരു ചേച്ചി ചോദിക്കാന്‍ പറഞ്ഞിട്ട് ചോദിക്കുന്നതാണ്.എനിക്ക് വേണ്ടി ചോദിക്കുന്നതല്ല!

ഡോക്ടര്‍:ഒരിക്കല്‍ ഒരു ഗുളിക കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയില്ല. എന്നാല്‍ ഗുളികമാസത്തില്‍ പല തവണ ഉപയോഗിക്കുന്നവര്‍ക്ക് ഓക്കാനം, ഛര്‍ദി എന്നിങ്ങനെ ഗര്‍ഭത്തിന്‍റെ ആദ്യഘട്ടങ്ങളിലുള്ള ലക്ഷണങ്ങള്‍ പ്രത്യ ക്ഷപ്പെടാം.

രോഗി:എനിക്ക് അല്ല ആ ചേച്ചിക്ക് ഇങ്ങനെ ഉള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ല ഇത് വരെ.

ഡോക്ടര്‍ :ഓക്കെ ഓക്കെ.നിങ്ങള്‍ക്ക് അല്ല ആ ചേച്ചിക്ക് കുഴപ്പമില്ലെങ്കില്‍ ശരി അപ്പോ

അവതാരിക:ഡോക്ടര്‍ ചിലര്‍ക്ക് ഇത് കഴിച്ചാല്‍ തലവേദനയും ഒമിറ്റിംഗ് ഉണ്ടാകാറുണ്ട്?

ഡോക്ടര്‍ ‍:അതാരാ ചിലര്‍?

അവതാരിക:എന്‍റെ വീടിന്‍റെ അടുത്തുള്ള ചേച്ചിക്ക് ആണ്.

ഡോക്ടര്‍ :ഒ.ഒ മനസിലായി :P

-----------------------------------------------------------------------------

അവതാരിക: ഈ സമീകൃതാഹാരം എന്ന നിലയില്‍ ഡോക്ടര്‍ക്ക് എന്തെങ്കിലും സജസ്റ്റ് ചെയ്യാന്‍ പറ്റുമോ?

ഡോക്ടര്‍: മിക്സര്‍.മിക്സറില്‍ എല്ലാമുണ്ട്.മിക്സറില് കാണപ്പെടുന്ന കപ്പലണ്ടിയില്‍ പ്രോട്ടീനും,കപ്പവറുത്തതില്‍ മാംത്സ്യവും ഉണ്ട്,അത് പോലെ വെളിച്ചെണ്ണയില്‍ ഫാറ്റ് അങ്ങനെ അങ്ങനെ.കഴിഞ്ഞയാഴ്ച ഞാന്‍ വാങ്ങിയ മിക്സര്‍ പാക്കറ്റില്‍ ചെറിയ ഒരു ആണി കിടപ്പുണ്ടാരുന്നു.അപ്പോ അയണും ആയി.





-----------------------------------------------------------------------------

രോഗി: എനിക്ക് ഭയങ്കര മറവി ആണ് ഡോക്ടര്‍ ഒരു കാര്യവും ഓര്‍ക്കാന്‍ കഴിയുന്നില്ല.ഭയങ്കര മറവി ശക്തിയാണ്.ഇത് മാറാന്‍ എന്തെങ്കിലും പോം പോം വഴി ഉണ്ടോ?

ഡോക്ടര്‍: ബ്രഹ്മിയുടെ ഇല,തുളസി,നെല്ലിക്ക ഇതെല്ലാം കൂടി അരച്ച് കുടിക്കുന്നത് നല്ലതായിരിക്കും.

രോഗി: എന്തിനാണ് ഡോക്ടര്‍ ?

ഡോക്ടര്‍:മറവി മാറാന്‍

രോഗി: ആര്‍ക്കാ?

ഡോക്ടര്‍: തനിക്കല്ലോടോ മറവി?

രോഗി: വാട്ട് യൂ മീന്‍?

ഡോക്ടര്‍:കരിമീന്‍ !! വെച്ചിട്ട് പോടോ !

അവതാരിക: ഞാനും പോണ് .

-----------------------------------------------------------------------------

8 comments:

Pony Boy said...

കൊള്ളാം ,..എനിക്കിഷ്ടമായി...ഇത് എന്തിന്റെയെങ്കിലും സ്പൂഫാണെങ്കിൽ അതൊന്ന് സൂചിപ്പിക്കണം...

ഉപ ബുദ്ധന്‍ said...

എന്തൂട്ട് സ്പൂഫ് ഇഷ്ടാ വെര്‍തെ........

പിന്നെ ഇതെല്ലാം ദൈവത്തിന്റ്റെ കൈയില്ലല്ലേ? ദൈവത്തോട് പ്രാര്‍ഥിക്കുക...
പിന്നെ എണ്ണ തേച്ച് മുടി ശര്യാക്കല്....
അതൊക്കെ ഫോണ്‍ ഇന്‍ പരിപാടികളിലുണ്ടാകുന്ന മാറ്റേര്‍സാ..

ബാക്കി ഉള്ളതൊക്കെ വെര്‍തെ
പിന്നെ ഞാന്‍ ചൈനയിലെ ചില ഡോക്ടേര്‍സിനെ ഇന്‍ഡയറക്ടായി വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.അവര് ഇത് വായിച്ച് നന്നാകുകയാണെങ്കില്‍ നന്നാകട്ടെ :-)

Naseef U Areacode said...

ഫോൺ ഇൻ പരിപാടി ഇഷ്ടമായി....
ഇതുപോലെ കുറെ പോസ്റ്റുകൾ പോസ്റ്റാൻ വല്ല മാർഗ്ഗവന്മുണ്ടോ ഡോക്റ്റർ...

ജയരാജ്‌മുരുക്കുംപുഴ said...

sangathy rasakaamayittundu..... aashamsakal.......

.Aarzoo said...

nalla rasikan blog i like it


eani thaan eante blog nokkikke

ithilonnu klikkiyaal mathi

www.eantelokam.blogspot.com

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നെല്ലിക്കാ കിഴി കുത്തി തലയില്‍ തലം വെച്ചിട്ടാ ഞങ്ങടെ വീടിന്റെ അപ്പുറത്തുള്ള ചേച്ചീടെ ഗര്‍ഭം മാറിയത് ,എന്റെയല്ല ഞങ്ങടെ അപ്പുറത്തെ വീട്ടിലെ ചേച്ചീടെ ...

Anonymous said...

:-*

Unknown said...

Kellan good