Mar 23, 2010

തമിഴ് പടം

tamizh-padam-poster1സിനിമാ റിവ്യൂ അല്ല ഉദ്ദേശിക്കുന്നത്.കേരളത്തില്‍ ഈ പടം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ചാന്‍സ് ഉണ്ട്
ഞാന്‍ കാരണം ആരെങ്കിലും ഈ പടം കണ്ടാല്‍ അവര് എന്നെ തെറി പറയില്ല എന്ന് ഉറപ്പുള്ളത്
കൊണ്ട് ആണ് ഇത് പോസ്റ്റുന്നത്

തമിഴ് പടം
സിനിമാപ്പെട്ടി എന്ന ഗ്രാമത്തില്‍ ജനിക്കുന്ന എല്ലാ ആണുങ്ങളും മദ്രാസില്‍ പോയി
ഒരു സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞ് പടം റിലീസാകുന്നതിന് മുമ്പേ 2010-ല് ഞാനാണ് അടുത്ത സി.എം
എന്ന് പറയുന്നു .ഇത് കാരണം ഗവണ്മെന്‍റ് ആ നാട്ടിലേക്കുള്ള കറണ്ട്,ഇലക്ട്രിസിറ്റി,വെള്ളം
ഇതെല്ലാം ബ്ലോക്ക് ചെയ്യുന്നു.

ഈ പ്രശ്നം ഒഴിവാക്കാന്‍ വേണ്ടി നാട്ടാമൈ ഒരു തീര്‍പ്പ് കല്പിക്കുന്നു.
ഈ നാട്ടില്‍ ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളേയും കള്ളിപ്പാല്‍ കൊടുത്ത് കൊന്ന് കളഞ്ഞേക്കണം എന്ന്
ഈ നിയമം തെറ്റിക്കുന്ന മാതാപിതാക്കളെ ചിമ്പുവിന്‍റെ പടം 100 തവണ കാണിക്കണം എന്ന വേറേ ഒരു ശിക്ഷയും.

അങ്ങനെ ആ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ആണ് നായകന്‍റെ (ശിവ) ജനനം.
അമ്മൂമ്മ കുഞ്ഞ് ആണ്‍കുഞ്ഞായത് കൊണ്ട് ജനിച്ച ഉടനെ തന്നെ വിഷം ചേര്‍ത്ത പാല്‍ കൊടുക്കുന്നു.
പാല്‍ കുടിപ്പിക്കാന്‍ നോക്കുമ്പോള്‍ കുഞ്ഞ് പറയുന്നു “പാട്ടീ പാട്ടീ ഒരു നിമിഷം നില്ല്“
എന്നെ ഗുഡ്സ് വണ്ടിയില്‍ കയറ്റി മദ്രാസിലേക്ക് വിട്.
പാട്ടി അങ്ങനെ ചെയ്യുന്നു.പാട്ടിയും കൂടെ പോകുന്നു ആ നവജാതശിശുവിന്‍റെ ഒപ്പം.

1.ആ കുഞ്ഞ് സൂപ്പര്‍ സ്റ്റാറാകുമോ?
2.പാട്ടീ അവന്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി വഴിവിട്ട് പലതും ചെയ്യുന്നു, എന്തിന് വേണ്ടി?
3.സ്വന്തം അച്ചനെ വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേക്ഷിച്ച് വരുന്ന ശിവ എങ്ങനെ കണ്ടെത്തുന്നു.?
4.10 വര്‍ഷത്തേക്ക് എണീക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ അസുഖത്തെ
ശിവ എങ്ങനെ അതിജീവിക്കുന്നു
5.കോടതി എന്ത് കൊണ്ട് ശിവയെ വെറുതെ വിടുന്നു?പാട്ടിക്ക് എന്തിന് ഗോള്‍ഡന്‍ ഗ്ലോബ് കൊടുക്കുന്നു?


ഒരു പാട് ചോദ്യങ്ങളുണ്ട്.

tamizh-padam-poster2


ഈ പടം കണ്ടില്ലെങ്കില്‍ വലിയ ഒരു നഷ്ടം ആയിരിക്കും
ഞാന്‍ രണ്ട് തവണ കണ്ടു കഴിഞ്ഞു.
ഇനിയും കാണും.
അടുത്ത കാലത്തൊന്നും ഒരു സിനിമ
കണ്ട് ഇത്രേം പൊട്ടിചിരിച്ചിട്ടില്ല.
തമിഴന്മാര്ക്ക് കോമഡി അറിയില്ല
എന്ന് പറയുന്നവന്മാര് ഈ പടം കാണണം.
പ്രണയം ഇത്ര ഭംഗിയായി അവതരിപ്പിച്ച വേറെ ഒരു ചിത്രമുണ്ടോ എന്നറിയില്ല.
സേതു,അനിയത്തിപ്രാവ്,സേതുരാമയ്യര്‍ സി.ബി.ഐ(3),തുമ്പോളി കടപ്പുറം ഈ
ചിത്രങ്ങള്‍ക്ക് ശേഷം പ്രണയത്തിന്‍റെ തീവ്രമായ ആവിഷ്ക്കാരം ഈ ചിത്രത്തിലെ കണ്ടിട്ടുള്ളൂ.
പുസ്തകത്തിലൂടെ ഭരതനാട്യം പഠിക്കുന്നതിനു ഉള്ള പരിമിതികളെല്ലാം അതിജീവിച്ച്
പ്രണയിനിയെ സ്വന്തമാക്കാന്‍ ഉള്ള ഡെഡിക്കേഷന്‍ പല കമിതാക്കള്‍ക്കും പ്രചോദനമാകുമെന്ന
കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

17 comments:

അരുണ്‍ കായംകുളം said...

കാതലന്‍, ദളപതി, അന്യന്‍, പോക്കിരി, റണ്‍, എന്ന് വേണ്ടാ എല്ലാ പടത്തിനും ഇട്ട് താങ്ങിയട്ടുണ്ട്.
ഗ്രേറ്റ് വണ്‍!!

അപ്പൂട്ടൻ said...

ഒരു സാദാ പ്രേക്ഷകന്റെ സംശയങ്ങൾ

1. മലയാളത്തിൽ ഡബ്‌ ചെയ്താൽ ചിമ്പൂന്റെ പടം എന്നതുമാറ്റി 2009-2010-ലെ മമ്മൂട്ടി-ലാൽ പടങ്ങൾ എന്നാക്കി മാറ്റുമോ? (തിരുനൽവേലി രാമസ്വാമി തലശ്ശേരി രാമൻനായരാകുന്നതുപോലെ)

2. ബാലതാരം ഓടുമ്പോൾ അവന്റെ കാല്‌ കാണിച്ചാണോ നായകനായി പരിണമിക്കുന്നത്‌?

3. ശിവ എന്ന നായകന്‌ ശവി നായികയായി വരുമോ?

4. നായകൻ നായികയെ കാണുന്നതെവിടെവെച്ച്‌? കോളേജ്‌ ഗ്രൗണ്ടിൽ, ചായക്കടയിൽ, വലിയൊരു ഷോപ്പിങ്ങ്‌ കോപ്ലക്സിൽ, നായിക റൗഡികളുടെ പിടിയിലാകുമ്പോൾ, കുട്ടിയായിരിക്കെ നായകൻ പിച്ചയെടുക്കുമ്പോൾ?
5. നായികയും നായകനും പ്രേമത്തിലാകുന്നതെങ്ങിനെ? ആദ്യം ശത്രുത, പിന്നെ തെറ്റ്‌ മനസിലാക്കി? അതോ ആദ്യം ശത്രുത, പിന്നെ നായകന്റെ ജീവിതസാഹചര്യം (ഗദനഗദ) മനസിലാക്കി? അതോ ലവ്‌ അറ്റ്‌ പഷ്ട്‌ സെയിറ്റ്‌?

6. നായികയുടെ അച്ഛന്‌ എന്താണ്‌ ജോലി? പെട്ടിക്കട, ആക്രിക്കട, കള്ളക്കട(ത്ത്‌), ഡിജിപി?

7. നായക-നായികാ പ്രേമത്തിൽ വില്ലന്റെ പ്രശ്നം, അഥവാ നായികയും വില്ലനും തമ്മിൽ എന്ത്‌ ബന്ധം? നായികയുടെ കാമുകൻ, നായികയുടെ കാമുകനാവാൻ കൊതിയുള്ളവൻ, നായികയുടെ കാമുകനാവാൻ കൊതിയുള്ളവന്റെ ഫ്രണ്ടിന്റെ അളിയന്റെ അനിയൻ, നായികയുടെ അച്ഛൻ, നായികയുടെ അച്ഛന്റെ സ്വത്ത്‌ മോഹിക്കുന്ന ചെറിയച്ഛൻ/അമ്മായീടെ കെട്ട്യോൻ?

8. നായികയെ വില്ലൻ ഇരുമ്പ്‌ ചെയ്ൻ കൊണ്ട്‌ കെട്ടിയിട്ട്‌, നായകൻ അതെല്ലാം പുല്ലുപോലെ പൊട്ടിച്ച്‌, വില്ലനെയും കൂടെയുള്ള 57 പേരെയും ഒറ്റയ്ക്ക്‌ ഇടിച്ചിട്ട്‌ വില്ലൻ മാപ്പു ചോദിച്ച്‌, നായകൻ വില്ലന്റെ ഗോഡൗൺ (അല്ലാതെവിടെ) കംപ്ലീറ്റ്‌ കത്തിച്ച്‌ ചാരമാക്കി സ്ലോമോഷനിൽ നടക്കുമ്പോൾ മാത്രമാണോ പോലീസും ഫയർ ഫോഴ്സും എൻഫോഴ്സ്മെന്റും ഇൻകം ടാക്സും സെക്രറ്റേറിയറ്റും ഒക്കെ വരുന്നത്‌?

9. എത്ര പാട്ട്‌, എത്ര സ്റ്റണ്ട്‌, എത്ര കാബറേ (ഐറ്റം നമ്പർ എന്ന ലേറ്റസ്റ്റ്‌ വേർഷൻ), എത്ര ബലാൽസംഗം?

ഫൈനലീ......
10. പടം ഓട്വോ, അതോ ഡിസ്ട്രിബ്യൂട്ടർ ഓട്വോ?

അമ്മാവന്‍ said...

തകര്‍പ്പന്‍ പടം ആണ് ഭായ്..ശരിക്കും ചിരിച്ചു..

ആദ്യമായിട്ടാണ് ഒരു മുഴുനീള spoof മൂവി ഒരു ഇന്ത്യന്‍ ഭാഷയില്‍ കാണുന്നത്..

2 മണിക്കൂര്‍ സൂപ്പര്‍ ആയി എന്ജോയ്‌ ചെയ്യാന്‍ റെഡി aano? തമിഴ് പടം കാണുക..

Anonymous said...
This comment has been removed by a blog administrator.
Jijo said...

ട്രെയിലറിന്റെ അവസാനം ചോദിച്ച ചോദ്യം പടത്തിന്റെ അവസാനം തമിഴ് സിനിമാ ലോകം ചോദിച്ചു കാണും. അവന്റെയൊക്കെ വയറ്റത്തല്ലേ അടി :)

ഉപ ബുദ്ധന്‍ said...

ഞാന്‍ മൂന്ന് തവണ തമിഴ് പടം കണ്ട വിവരം സന്തോഷപ്പൂര്‍വ്വം എല്ലാരേയും അറിയിക്കുന്നു.
ഇത് ആദ്യമായാണ് ഒരാഴ്ചക്കിടയില്‍ 3 തവണ ഒരു സിനിമ കാണുന്നത്

ഹരിശങ്കരനശോകൻ said...

യെന്ന കൊടുമയ് സാ‍ർ

Anonymous said...

enna padam ithu suerb!!!!!!!!
itill anyan ill pothine vittu kollikunathum
kuppa swami varunnahum ellam superb!!!!!

തേന്മൊഴി said...

nee paranjathukondu maathram ee padam njaanonnu kaanunnundu...thallukondu chaavaanaakum ninte vidhi....

Anonymous said...

തമിഴ്നാട്ടില്‍ എ൩ന്ഗാനുമ് കണ്ടു പോയാല്‍.....പിടിച്ചിരുത്തി ചിമ്പുന്റെ സിനിമ കാണിച്ചുകലേം....ഉം

ഉപ ബുദ്ധന്‍ said...

ഈ പടം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ
എന്‍റെ ഒരു കൂട്ടുകാരനെ
എന്‍റെ ചേട്ടന്‍റെ കല്യാണത്തിന് പോലും വിളിച്ചില്ല.
അവനായുള്ള ഫ്രണ്ട് ഷിപ്പ് തന്നെ കട്ട് ചെയ്തു
അത്രയ്ക്ക് അഡിക്ടായി പോയി ഈ പടത്തിന്..

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്
ഈ പടം കണ്ടിട്ടാണെന്ന് പറഞ്ഞാ പോലും അത് നുണ ആകില്ല

╰» ആഷി™๏̯͡๏ said...

ആ ബുള്ളെറ്റ് ചെയ്സ് അടിപൊളി ആയിട്ടുണ്ട്‌ ...
തമിഴന്‍മാര്‍ ഈ പടം കണ്ടെങ്കിലും അവരുടെ നിലവാര തകര്‍ച്ചയെ പറ്റി മനസ്സിലാക്കട്ടെ ( ഐ മീന്‍ , മസാല പടങ്ങളുടെ നിലവാരം )
മലയാളത്തിനും ഇത് പോലെ ഒരു താങ്ങിന്‍റെ കുറവുണ്ട്

ഏറനാടന്‍ said...

അബുദാബിയില്‍ വരുമോ? ആവോ? സിഡി കെടക്കുമ?

Anil cheleri kumaran said...

:)

Unknown said...

താങ്ങി തങ്ങി ഈ അന്നമാര്‍ ഇങ്ങോട്ട് ഇട്ടു താങ്ങുനതു സൂക്ഷിക്കന്നെ

ഹ ബീ ബ് . റ ഹ് മാ ൯ said...

yes, its a gud movie

abith francis said...

kidu film..kikkkidu film...