Jan 31, 2009

എന്‍റെ മതാന്വേക്ഷണ പരീക്ഷണങ്ങള്‍



(ഒരു ബ്ലോഗിനുള്ള ടോപ്പിക് ഒന്നുമില്ലാതിരിക്കുകയായിരുന്നു.
അപ്പോ ആണ് വീട്ടില്‍ നിന്ന് കുറേ വഴക്ക് കേള്‍ക്കേണ്ടി വന്നത്...
നിനക്കൊക്കെ എന്തിനാണ് തിന്നാന്‍ തരുന്നത്? ഭക്തിയില്ലാതെ നടക്കാണ്!!
മതമില്ലാത്ത അനീഷാണത്രേ !
പിന്നെ ഡാഡ് അങ്കമാലി മാര്‍ക്കറ്റില്‍ ഉപയോഗിക്കുന്ന കുറേ വാക്കുകളും ആത്മീയത വളരാന്‍ വേണ്ടി അതൊക്കെ എടുത്ത് ഉപയോഗുക്കുന്നതില്‍ തെറ്റില്ല )



എന്‍റെ മതാന്വേക്ഷണ പരീക്ഷണങ്ങള്‍


+2 പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്
വീട്ടുകാര് പറഞ്ഞു ഭക്തി കുറഞ്ഞത് കൊണ്ട്

ചില അസുഖങ്ങള്‍ വന്നു അപ്പോഴും
വീട്ടുകാര് പറഞ്ഞു ഭക്തി കുറഞ്ഞത് കൊണ്ട്

അടുത്ത പ്രശ്നം വരുന്നതിന് മുമ്പ്
ഞാനൊരു ഭക്തനായി മാറി
അപ്പോ ദേ വന്നൂ ഇതിനേക്കാളും വലിയ പ്രശ്നം

അതിനും നാട്ടുകാരും വീട്ടുകാരും പറഞ്ഞു
ഇതിനേക്കാളും വലിയതെന്തോ വരാനിരുന്നതാണ്
അത് വരാതിരുന്നതിന് ദൈവത്തിന് നന്ദി പറയാന്‍

അതും പോരാഞ്ഞ് വേറെ ഒരു കാര്യം കൂടി പറഞ്ഞു
വലിയ മനുഷ്യന്മാര്‍ക്കെല്ലാം വലിയ പ്രശ്നങ്ങളെല്ലാം അനുഭവിക്കേണ്ടതിനെ പറ്റി
ദൈവത്തിന് നന്ദി പറയൂ ഇത്രയുമല്ലേ സംഭവിച്ചുള്ളൂ അതിന്..

അനുഭവങ്ങളാണ് ഓരോരുത്തരെയും ഭക്തന്മാരാക്കുന്നത്

അനുഭവം

ഞാന്‍ കാണാന്‍ പോയ ഒരു സിനിമ കാണാന്‍ എന്‍റെ അച്ചനും കാണാന്‍ വന്നു.
ഞാന്‍ ക്ലാസ്സ് കട്ട് ചെയ്താണ് സിനിമ കാണാന്‍ പോയത്!!അതിന്‍റെ പോസ്റ്റര്‍ കണ്ടാല്‍ ആരും പോകും.
ഒരു ക്ലാസ്സിക് ഫിലിം ആയിരുന്നു.

ഞാന്‍ തിയ്യറ്ററില്‍ സിനിമ കാണാന്‍ ഇരുന്നത് അച്ചന്‍റെ പുറകിലെ സീറ്റില്‍.
ഞന്‍ അച്ചനെ കണ്ടു അച്ചനെന്നെ കണ്ടിട്ടില്ല.
കഷ്ടപ്പെട്ട് ക്യൂവില്‍ നിന്ന് സിനിമ കാണാന്‍ കയറിയിട്ട് എറങ്ങി പോകാനും വയ്യ!
ഞാന്‍ പ്രാര്‍ഥിച്ചു"ദൈവമേ അച്ചന്‍ പുറകിലേക്ക് നോക്കരുതേ"
ആ സിനിമ കാണുമ്പോള്‍ കണ്ണ് ചിമ്മാന്‍ പോലും ആര്‍ക്കും തോന്നില്ല.
പിന്നെ അല്ലേ പുറകിലേക്ക് തിരിഞ്ഞ് നോക്കാന്‍ പോകുന്നത്!

അങ്ങനെ തോന്നുന്നവരെ പൊട്ടന്മാരുടെ കരിമ്പട്ടികയിലുള്‍പ്പെടുത്താം.

ദൈവം അന്ന് എന്‍റെ പ്രാര്‍ഥന കേട്ടു.
അതിന് ശേഷം ഞാനൊരു ഭക്തനാണ്.
ഇത് ഏതെങ്കിലും യുക്തിവാദിയോട് പറഞ്ഞാല്‍ അവര് പറയും ദൈവത്തോട് പ്രാര്‍ഥിച്ചത് കൊണ്ടല്ല
അന്തരീക്ഷത്തിലെ ചില എനര്‍ജികള്‍ പ്രതിപ്രവര്‍ത്തിക്കാഞ്ഞത് കൊണ്ടാണ് അച്ചന്‍ തിരിഞ്ഞു നോക്കാഞ്ഞതെന്നൊക്കെ, അവര് പറയുന്നതാര് കേള്‍ക്കാന്‍!!
അവരോട് പോകാന്‍ പറ!!ഞാന്‍ ഇന്ന് ഒടുക്കത്തെ വിശ്വാസിയാണ്

(ഇപ്പോ ഞാന്‍ ദേവാലയത്തില്‍ പോകാറുണ്ട്
എന്‍റെ വീട്ടില്‍ നിന്ന് ഒരു കി.മീറ്റര്‍ ഉണ്ട് ബസ്സ് സ്റ്റോപ്പിലേക്ക്
ബസ് സ്റ്റോപ്പിലേക്ക് 2 വഴികളില്‍ കൂടി പോകാം.
നേരെയുള്ള വഴിയിലൂടെ പോയാല്‍ 1 കി.മീ ഉണ്ട്.
ദേവാലയത്തിന്‍റെ ഉള്ളിലുള്ള വഴിയിലൂടെ പോയാല്‍ ½ കി.മീ ലാഭിക്കാം.
ഞാനാ വഴിയിലൂടെ ആണ് പോകുന്നത്.

എന്നിട്ടും വീട്ടുകാര്‍ക്ക് പരാതി ആണ് ഞാന്‍ ദേവാലയത്തില്‍ പോകുന്നില്ലത്രേ :)

എന്‍റെ ഫാമിലി റിലീജിയന്‍സ്

എന്‍റെ അച്ചന് ‍: (ഏതാണെന്ന് പറയുന്നില്ല.പറഞ്ഞാല്‍ പിന്നെ മതമില്ലാത്ത അനീഷിന്‍റെ
മതം അതാണല്ലേ എന്ന് ചിലപ്പോ ചിലര് ചോദിക്കും)
(അപ്പൂപ്പന്‍റെ അതേ മതം.തല്‍ക്കാലം അത്രേം അറിഞ്ഞാല് മതി)
അച്ചനാണ് രാവിലെ ദേവാലയത്തിന്‍റെ വാതില്‍ തുറക്കുന്നത്
വീട്ടില്‍ എപ്പോഴും ഭക്തിഭരമായ ചാനല്‍ മാത്രമേ വെയ്ക്കു.
എന്‍റെ അമ്മ : അച്ചനേക്കാളും ഭക്ത
കോമഡി എന്താണെന്ന് വെച്ചാല്‍ ഞങ്ങള്‍ 4 ബ്രദേര്‍സിന്‍റെ മതത്തെ പറ്റിയുള്ള കാഴ്ച്ചപ്പാടാണ്

ഒരു ബ്രദറിന്‍റെ : Other(അതായത് നിലവില്ലുള്ള മതങ്ങളൊന്നുമല്ല)
പിന്നത്തെയാളുടെ : Religious humanism
പിന്നെ ഞാന്‍ : ഡിങ്കോയിസം
വേറൊരാളുടെ : Agonistic Atheist



ഇന്ന് എന്‍റെ ജീവിതത്തില്‍ ഞാനെന്തെങ്കിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍
അതിന്‍റെ കാരണം എന്‍റെ അച്ചനാണെന്ന് കരുതുന്നു.


ആ ഒരു സംഭവത്തിന് ശേഷമാണ് എന്‍റെ കഷ്ടപ്പാടുകളെല്ലാം തുടങ്ങിയത്.

സംഭവം

6 മാസം മുമ്പ് വീടിന്‍റെ ഹൌസ് ഫാമിംഗ് നടക്കുന്നതിന്‍റെ തലേ ദിവസമാണത് സംഭവിച്ചത് !!!
വീട്ടില്‍ അവതാരങ്ങളുടെ രൂപങ്ങള്‍ വലിയ ചില്ലു കൂട്ടില്‍ എന്‍റെ അച്ചന്‍ അറേഞ്ച് ചെയ്യുന്ന സമയം. ഞാന്‍ അതിന്‍റേ കൂട്ടത്തില്‍ ഞാന്‍ വിശ്വാസിക്കുന്ന ഡിങ്കന്‍റെ ഫ്രെയിം ചെയ്ത ഒരു വലിയ ഒരു രൂപവും, പിന്നെ കഴിഞ്ഞ വര്‍ഷം ഡിങ്കന്‍റെ എല്ലാ ലക്കങ്ങളും ചേര്‍ത്ത് ഒരു വലിയ പുസ്തകം ഇറക്കിയിരുന്നു അതും(വേദഗ്രന്ഥം) കൂടി വെയ്ക്കാന്‍ ആവശ്യപ്പെട്ടു.

പറഞ്ഞ് തീര്‍ന്നില്ല

അച്ചന്‍ എന്‍റെ കയ്യിലിലുരുന്ന ഡിങ്കന്‍റെ ഫ്രെയിം ചെയ്ത വലിയ ആ രൂപം എടുത്ത് നിലത്തേക്ക് ഒരു ഏറ്. അതും പോരാതെ വേദഗ്രന്ഥമായ ബാലമംഗളത്തിലെ കുറെ പേജുകളും കീറി കളഞ്ഞു.. പിന്നെ വീടിന്‍റെ വാതിലില്‍ ഒട്ടിച്ചിരുന്ന സ്റ്റിക്കര്‍
"ഡിങ്കനില്‍ വിശ്വസിക്കൂ നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" അതും കീറി കളഞ്ഞു.
ഞാനിത് ടൈപ്പ് ചെയ്യുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ട്

എന്‍റെ സാലറിയുടെ 50% ഇന്‍വെസ്റ്റ് ചെയ്താണ് ആ രുപവും, ഗ്രന്ഥവുമെല്ലാം വാങ്ങിയത്.
പൈസ ഇന്ന് വരും നാളെ പോകും.പക്ഷേ മാനസികമായി ഞാന്‍ തളര്‍ന്നു.
എനിക്ക് എന്‍റെ വിശ്വാസം നിങ്ങള്‍ക്ക് നിങ്ങളുടെത് എന്നൊക്കെ പ്രസംഗിക്കും
ആ രൂപത്തില്‍ നോക്കി പ്രാര്‍ഥിച്ചാണ് ഞാന്‍ ദിവസവും വീട്ടില്‍ നിന്നിറങ്ങി കൊണ്ടിരുന്നത്.
ഇന്നെനിക്കത് സാധിക്കുന്നില്ല. അത് കൊണ്ട് ഒരു പാട് പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു.
ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല വീട്ടുകാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു.
ഇപ്പോ വീട്ടുകാര്‍ക്കും കഷ്ടപ്പാടാണ്. അവര്‍ക്ക് അങ്ങനെ തന്നെ വേണം.

20 comments:

ദീപക് രാജ്|Deepak Raj said...

കുറെ ആലോചിട്ടാണ് ഈ കമന്‍റ് ഇടുന്നത്. ഡിങ്കന്‍, കപീഷ്, മായാവി തുടങ്ങി തുടങ്ങിയ മതമില്ലാതവരുടെ ത്രിമൂര്‍ത്തി ദൈവങ്ങളെ തച്ചുടയ്ക്കുന്ന താങ്കളുടെ പിതാശ്രീ ക്രൂര കൃത്യമാണ് നടത്തിരിക്കുന്നത്... വിശ്വാസത്തിന്‍റെ മേലുള്ള കടന്നുകയറ്റമായി മാത്രമെ കാണാനാവൂ..
പിന്നെ പ്രശ്നങ്ങള്‍ എല്ലാം ദൈവത്തോട് പറയാമെന്ന ആശ്വാസം വിശ്വാസികള്‍ക്കുണ്ട്. അവിശ്വാസികള്‍, നിരീശ്വരവാദികള്‍ തുടങ്ങിയവര്‍ ആരോട് പറയും.
ചിരിപ്പിക്കുന്നതിനെക്കാള്‍ ചിന്തിപ്പികാന്‍ കൊള്ളാം പോസ്റ്റ്..

ഓഫ് : മാഷേ കൂട്ടത്തിലെ ആ പോസ്റ്റ് ഒന്നിടണം.. ചിരിക്കാന്‍ നല്ല വക തന്ന പോസ്റ്റ് ആയിരുന്നു അത്..

പാര്‍ത്ഥന്‍ said...

[ഇന്ന് എന്‍റെ ജീവിതത്തില്‍ ഞാനെന്തെങ്കിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍
അതിന്‍റെ കാരണം എന്‍റെ അച്ചനാണെന്ന് കരുതുന്നു.

ആ ഒരു സംഭവത്തിന് ശേഷമാണ് എന്‍റെ കഷ്ടപ്പാടുകളെല്ലാം തുടങ്ങിയത്.
]

ഇതിനുശേഷം പേജ്‌ സ്ക്രോൾ ചെയ്തില്ല. 6ൽ പഠിക്കുന്ന മോൻ അടുത്തുണ്ടായിരുന്നു. ദൈവമെ, ഒരു Aയുടെ മണം. പക്ഷെ പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് എനിയ്ക്കും കുറെശ്ശെ ദൈവ വിശ്വാസം വരുന്നുണ്ട്‌.

ഉപ ബുദ്ധന്‍ said...

ദീപ്ക് രാജ്

നല്ല അടിപൊളി കമന്‍റ്
----------------------------------
പാര്‍ത്ഥന്‍

6-മത്തെ ക്ലാസ്സില്‍ പഠിക്കുന്ന മകന്‍
പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല എന്ന്
നിങ്ങള്‍പ്രതീക്ഷിച്ച കാര്യങ്ങളെ കുറിച്ച് പ്രബന്ധമെഴുതും.ലോകം മാറി അതൊന്നുമറിയുന്നില്ലേ?

Latheesh Mohan said...

ഡിങ്കന്‍ മതത്തില്‍ ആളെ എടുക്കുമോ? ഞാന്‍ സേവാഗ് മതത്തിലാണ് നിലവില്‍. മതം മാറ്റം അനുവദിക്കുമോ?

vishnu said...

ഹോ താങ്കളുടെ അച്ഛനെ എനിക്കൊന്നു കാണണം . ഈ ദൈവ വിശ്വാസികളെ കൊണ്ട് പൊരുതി മുട്ടിയിരിക്കുന്നു . ഇവന്‍മരെയോക്കെയുണ്ടല്ലോ ...!!!! ദൈവമേ ഇവന്മാര്‍ക്ക് തക്ക ശിക്ഷ കൊടുക്കണേ

ഗി said...

അടിപൊളിയെടാ. കൊറേ ചിരിച്ചു

നീര്‍വിളാകന്‍ said...

ആരാണ് ഈ ഉപബുദ്ധന്‍ എന്നു തിരക്കി കര്‍ട്ടന് പിന്നാമ്പുറത്തെത്തിയപ്പോളല്ലെ ആളെ പിടികിട്ടിയത്.... ഹും.... ഡിങ്കനാണ് ഇഷ്ടദൈവം എന്നു വായിച്ചപ്പോളാണ് കാര്യങ്ങളുടെ ഗുട്ടന്‍സ് ഏതാണ്ട് മനസ്സിലായത്.... ഞാനിവിടെയൊകെയുണ്ട്!!

Maria said...

ചന്ദ്രശേഖരന്‍ നായരുടെ കര്‍ഷകപ്പേജില്‍ നിന്നും തെറ്റിത്തിരിഞ്ഞെത്തിയതാണ് ഞാന്‍. എങ്കിലും എന്റെ ദീപക്കെ, കപീഷ്‌, മായാവി തുടങ്ങിയ ഉപദൈവങ്ങളോട്‌ ഡിങ്കണെ താരതമ്യം ചെയ്യാന്‍ എങ്ങിനെ മനസ്സു വന്നു? തിയോളജിയുടെ ബാലപാഠങ്ങള്‍ പോലും താങ്കള്‍ക്കറിയില്ലെന്നോ? നാരായണഗുരുവിന്റെ പ്രതിമയുടെ കൈ തച്ചുടക്കുമ്പോള്‍ വെള്ളാപ്പിള്ളി ആവേശം കൊള്ളുന്നതും പുണ്യാളന്റെ രൂപക്കൂട്‌ തകര്‍ക്കുമ്പോള്‍ കേവല ന്യൂനപക്ഷ സമുദായമായ ഞങ്ങള്‍ നസ്രാണികള്‍ വികാരം കൊള്ളുന്നതുമൊക്കെ അധികാര രാഷ്ട്രീയത്തില വെറും നമ്പറുകള്‍. അതുപോലെയാണോ പ്രപഞ്ചാരംഭം മുതലിങ്ങോട്ടുള്ള എതു ദൈവത്തേക്കാളും ഡീസന്റായ ഡിങ്കന്റെ കാര്യം? പ്രിയപ്പെട്ട ഉപബുദ്ധന്‍, താങ്കളുടെ മനസ്സിനും ഹ്രുദയത്തിനും ആത്മാവിനുമേറ്റ അഗാധമായ മുറിവ്‌ എന്റേയും ദുഖമാകുന്നു. ഭൂമി തുരന്ന് ശത്രുനിഗ്രഹത്തിനായി "ഹ്രാാ" എന്നലറി ഡിങ്കന്‍ വരുന്ന ആ ദിവസം അടുത്തിരിക്കുന്നു എന്ന് താങ്കളുടെ തന്തപ്പിടി മനസ്സിലാക്കിയാല്‍ അങ്ങോര്‍ക്കുകൊള്ളാം. ഇല്ലെങ്കില്‍ നമ്മള്‍ രണ്ടുപേരുമുള്‍പ്പെടെയുള്ള വിശ്വാസികളുടെ സമൂഹം ഡിങ്കനോടൊപ്പം സ്വര്‍ഗ്ഗത്തിലിരിക്കുമ്പോള്‍ നരകത്തില്‍ വീണ റ്റോമിനെപ്പോലെ ഈര്‍ച്ചവാളിനിരയായി കുന്തത്തിനുകുത്തുംകൊണ്ട്‌ കെടാത്ത തീയില്‍ കിടക്കാനാവും അങ്ങോരുടെ വിധി!

ഉപ ബുധം ശരണം ഗച്‌ഛാമി.

ഉപ ബുദ്ധന്‍ said...

vishnu ,
എല്ലാ മതങ്ങളും സത്യമാണ്.
ഒരു മതക്കാരുടെ ആചാരങ്ങള്‍ മറ്റ് മതക്കാര്‍ക്ക്
ശല്യമായി തീരാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.
മതത്തിന് വേണ്ടി മരിക്കുന്നതിനെ പ്രകീര്‍ത്തിക്കുകയും,
അങ്ങനെ മരിച്ചാല്‍ മോക്ഷം കിട്ടുമെന്ന് ഉദ്ദ്ബോദ്ദിപ്പിക്കുകയും
എല്ലാ മതങ്ങളുടേയും സ്വഭാവമാണ്.

മതത്തിന് വേണ്ടി മരിക്കേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോള്‍ പ്രവാചകനോടു പോലും നാട് വിട്ട് പോകാനാണ് ദൈവം കൽപ്പിച്ചത്.അങ്ങനെ ഒഴിഞ്ഞ് പോകാന്‍ കഴിയില്ലെങ്കില്‍
ആദര്‍ശങ്ങളില്‍ വിട്ട് വീഴ്ച്ച ചെയ്തും ക്ഷമ അവലംഭിച്ചും ഒത്തൊരുമിച്ച് ജീവിക്കാന്‍ ശ്രമിക്കണം
(ചേകനൂര്‍ മൌലവി)
----------------------
latheesh mohan

ഡിങ്കന്‍ ഒരൊറ്റ കാര്യം മാത്രമേ പ്രചരിപ്പിക്കാനാവശ്യപ്പെട്ടിട്ടുള്ളൂ
“ദൈവം സ്നേഹമാണെന്നതും,മനുഷ്യന്‍റെ നിസ്വാര്‍ഥമായ സേവനങ്ങളിലും പ്രവര്‍ത്തികളിലും അടങ്ങിയിട്ടുള്ളതാണ് ദൈവമെന്നതും”
പിന്നെ അത് ഡിങ്കന്‍ പറഞ്ഞു എന്നു പറഞ്ഞ് നടക്കണമെന്നുമില്ല.
ഡിങ്കോയിസം വ്യക്തിപരമായി അനുഷ്ഠിക്കേണ്ട ഒന്നാണ്.
-------------------
Paul

ദുഖത്തില്‍ പങ്ക് ചേര്‍ന്നതില്‍ സന്തോഷം

Maria said...

ഇല്ല ഉപബുധന്‍. ഡിങ്കന്‍ സ്‌നേഹം മാത്രമാവാന്‍ വഴിയില്ല. വ്യവസ്‌ഥാപിത മതങ്ങള്‍ പറഞ്ഞുവച്ച കാര്യങ്ങളേയും സ്രുഷ്‌ടിച്ചുവച്ച ദൈവങ്ങളേയും നോക്കി പൊട്ടിച്ചിരിക്കുകയാണ്
ഡിങ്കന്‍. Bertrant Russel പറഞ്ഞിരുന്നു "faith is the stuff that makes you believe a loaf of bread is the body of God" എന്ന്. ഇത്‌ ഇന്‍ഡ്യന്‍ സാഹചര്യങ്ങളിലേക്ക്‌ പറിച്ച്‌ നട്ടാല്‍ "faith is the stuff that makes you believe that a sculpture of Rama will surface in an abandoned mosque if the Gods so decree" എന്നും "faith is the stuff that makes you believe that the more number of Kafirs you kill, you are nearer to Allah" എന്നും "faith is the stuff that makes you believe you serve God when you use every tactics within your power to erase out all evidence of the brutal murder of a teenaged nun by two priests" എന്നുമൊക്കെ നമുക്ക്‌ വായിക്കേണ്ടിവരും.

അതുകൊണ്ട്‌ എല്ലാ മതങ്ങളിലേയും പ്രധാന ദൈവങ്ങളും പുരോഹിതരും ഇന്നു ചരിക്കുന്നത്‌ അധര്‍മ്മത്തിന്റെ, ധനത്തിനും അധികാരത്തിനും സുഖലോലുപതയ്ക്കും പിറകെയുള്ള പരക്കം പാച്ചിലിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന പാതയിലാണെന്നു കൂടിയാണ് ഡിങ്കന്‍ തെളിയിക്കുന്നത്‌.
ക്ഷമിക്കുക. താങ്കളോട്‌ വിയോജിക്കുന്നത്‌ വിഷമത്തോടെയാണ്.
ഇനി ഒരു via-media കണ്ടുപിടിക്കണമെങ്കില്‍ത്തന്നെ അതേതാണ്ട്‌ ഇപ്രകാരമായിരിക്കും. "എല്ലാ മതങ്ങളും സത്യമാണ്. മതങ്ങളിലോ ദൈവങ്ങളിലോ വിശ്വസിക്കാത്ത മനുഷ്യന്റെ ആത്മാര്‍ഥമായ പ്രവൃത്തിയിലും അവന്റെ മനസ്സാക്ഷിയിലും ഉള്ളതും സത്യം തന്നെയാണ്. ഒരു മതം ദൈവത്തിന് ഒരു പേരിട്ടുവിളിക്കുമ്പോള്‍ മറ്റൊരു പേരില്‍ ദൈവത്തെ ആരും വിളിക്കരുതെന്ന് അനുശാസിക്കുന്നത്‌ ഗുരുതരമായ തെറ്റാണ്. ("ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്‌" എന്നു പറയുന്നിടത്താണ് ഒരു മതം വിശ്വസ്‌നേഹത്തിനും എളിമക്കും സാഹോദര്യത്തിനും പകരം വെറുപ്പിനും വിദ്വേഷത്തിനും പകയ്ക്കും ചരിത്രത്തിലെ ഏറ്റവും നിഷ്‌ഠൂരമായ ചോരപ്പുഴകള്‍ക്കും വഴിമരുന്നിടുന്നത്‌. ഇങ്ങനെ പറയാത്ത മതങ്ങള്‍ (ദൈവങ്ങള്‍) നമുക്കില്ല എന്നതാണ് സമകാലീന സമൂഹങ്ങളുടെ ദുരന്തം.

മാണിക്യം said...

ഉഗ്രന്‍ പോസ്റ്റ്
അതിലും തട്ട് തകര്‍പ്പന്‍ കമന്റ്കള്‍!

“ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്‌.”
-- പോള്‍ ഒരു സംശയം
ഏകദൈവത്തിനു സംശയമോ വേറെ ദൈവം കൂടിയുണ്ടെന്ന് ..അതു കൊണ്ട് തന്നെ തീരുമാനിക്കരുതോ ഇതൊന്നും ദൈവം പറഞ്ഞിട്ടില്ല, ദൈവത്തിനെ മെനഞ്ഞെടുത്ത മനുഷ്യന്റെ വാക്കുകള്‍ തന്നെയാണെന്ന്...

അമതന്‍ said...

“+2 പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്
വീട്ടുകാര് പറഞ്ഞു ഭക്തി കുറഞ്ഞത് കൊണ്ട്

ചില അസുഖങ്ങള്‍ വന്നു അപ്പോഴും
വീട്ടുകാര് പറഞ്ഞു ഭക്തി കുറഞ്ഞത് കൊണ്ട്

അടുത്ത പ്രശ്നം വരുന്നതിന് മുമ്പ്
ഞാനൊരു ഭക്തനായി മാറി
അപ്പോ ദേ വന്നൂ ഇതിനേക്കാളും വലിയ പ്രശ്നം

അതിനും നാട്ടുകാരും വീട്ടുകാരും പറഞ്ഞു
ഇതിനേക്കാളും വലിയതെന്തോ വരാനിരുന്നതാണ്
അത് വരാതിരുന്നതിന് ദൈവത്തിന് നന്ദി പറയാന്‍“
നന്നയിട്ടുണ്ട് ....
ആശംസകള്‍

Maria said...

response to Manikyam.
മേഘങ്ങളുടെ ഇടയിലിരുന്ന് വെളുത്തതാടിയും ഉഴിഞ്ഞ്‌ താഴോട്ടൊന്ന് നോക്കിപ്പോയപ്പോള്‍ അദ്ദേഹത്തിനൊരു സന്ദേഹം. അല്ല, ഈ പഹയന്മാര്‍ ഇനി മറ്റു വല്ല ദൈവങ്ങളേക്കൂടി പടച്ചു വിട്ടുകളയുമോ? പണ്ടത്തെക്കാലമല്ല, ധാരാളം കോമ്പറ്റിഷനായി ഇപ്പോള്‍ത്തന്നെ. പണ്ടൊക്കെ വല്ല പുറജാതി ദൈവങ്ങളും മല്‍സരത്തിനു വന്നാല്‍ത്തന്നെ "കടന്നുപോകിന്‍ വെറും ജീവനില്ലാവിഗ്രഹങ്ങളേ! സ്വര്‍ഗത്തിന്റെ നാലയലത്തുപോലും കടന്നുചെല്ലാന്‍ തലേവരയില്ലാത്ത നിക്രുഷ്‌ട (പിണറായിയോട്‌ ക്ഷമാപണം)ജീവികളേ! കൂപമണ്ടൂകങ്ങളേ!" എന്നൊക്കെ ഒന്ന് വിരട്ടിവിട്ടാല്‍ മതിയായിരുന്നു. ഇന്നങ്ങനെയാണോ? ആള്‍ദൈവങ്ങളും ആണ്‍ ദൈവങ്ങളും പെണ്‍ ദൈവങ്ങളുമൊക്കെ റാമ്പില്‍ ക്യാറ്റ്‌ വോക്കിനിറങ്ങുമ്പോലെ തുരുതുരാന്ന് പ്രത്യക്ഷപ്പെടുകയല്ലെ? പടശ്ശോനെ! ഞമ്മടെ കോയീന്റെബിരിയാണീല് പാറ്റ ബീഴ്വോ?
ഇത്രയൊക്കെ ചിന്തിച്ചുവശായ അദ്യം മ+അദനി സ്‌റ്റയിലില്‍ "മക്കളേ....!!!!!!!! ഞമ്മളെ സുയിപ്പാക്കല്ലേ....!!!" എന്ന് നേരെ ചൊവ്വേ കാര്യം പറയുന്നതിനുപകരം ബല്ലാണ്ട്‌ മസ്സിലുപിടിച്ച്‌ "ഞാനല്ലാണ്ട്‌ അന്യ ദൈവോന്‍ നെനക്കൊണ്ടാവണ്ട" എന്നുവെരട്ടുസ്‌റ്റയിലിലൊന്നു പറഞ്ഞുനോക്കി. അത്രന്നെ.

ഉപ ബുദ്ധന്‍ said...

എന്‍റെ പോളേട്ടാ

സ്വന്തം സഹോദരനേ കൊല്ലാതിരിക്കാന്‍ ഒരുത്തന്
മതം ആവശ്യമാണെങ്കില്‍
മതത്തെ എതിര്‍ക്കുന്നതില്‍ കാര്യമില്ല.


ധാര്‍മികത നമുക്ക് ആരെങ്കിലും പറഞ്ഞ് തരേണ്ട ആവശ്യമുണ്ടോ?
ജന്മനാ നമുക്ക് അത് ഉണ്ട് എന്ന് തോന്നുന്നു.


ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്‌" എന്നു പറയുന്നിടത്താണ് ഒരു മതം വിശ്വസ്‌നേഹത്തിനും എളിമക്കും സാഹോദര്യത്തിനും പകരം വെറുപ്പിനും വിദ്വേഷത്തിനും പകയ്ക്കും ചരിത്രത്തിലെ ഏറ്റവും നിഷ്‌ഠൂരമായ ചോരപ്പുഴകള്‍ക്കും വഴിമരുന്നിടുന്നത്‌. ഇങ്ങനെ പറയാത്ത മതങ്ങള്‍ (ദൈവങ്ങള്‍) നമുക്കില്ല എന്നതാണ് സമകാലീന സമൂഹങ്ങളുടെ ദുരന്തം.

പണ്ട് അങ്ങനെ പറഞ്ഞാലേ ആള്‍ക്കാര് നന്നാവുകയുള്ളൂ എന്ന അവസ്ഥ ആയിരിക്കാം ദൈവങ്ങളെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്

Maria said...

ദൈവത്തിന്റെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നുമനസ്സിലാക്കുന്നത്‌ ഒരു ഉപബുധനും ഒരു മാണിക്യവും ഒരു പോളേട്ടനും വിരലിലെണ്ണാവുന്ന മറ്റുചിലരും മാത്രമാണ് എന്നതും സമകാലീന ഭാരത സമൂഹത്തിന്റെ ദുരന്തങ്ങളിലൊന്നാണ്. മൃഗീയഭൂരിപക്ഷവും സാധാരണ ചോദിക്കാറ് "മരണത്തിനുശേഷം ഇതിനൊക്കെ മറുപടിപറയേണ്ടിവരും എന്ന ഭയമില്ലെങ്കില്‍ മനുഷ്യന്‍ പിടിച്ചുപറിക്കാരനും അക്രമിയും ദുര്‍ന്നടപ്പുകാരനുമാകില്ലേ?" എന്നാണ്. നരകം എന്ന ഭീഷണിയും സ്വര്‍ഗം എന്ന പ്രലോഭനവുമില്ലെങ്കില്‍ നാമെല്ലാം തനി വില്ലന്‍ വേഷങ്ങളായി സംഹാരതാണ്‍ഢവമാടുമെന്ന് എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. എങ്കില്‍ എല്ലാ നിരീശ്വരവാദികളും അജ്‌ഞ്ഞേയതാവാദികളും തികഞ്ഞ ക്രിമിനലുകളാകേണ്ടതല്ലേ? അങ്ങനെ സംഭവിച്ചുകാണുന്നില്ലെന്നുമാത്രമല്ല, തികഞ്ഞ ഈശ്വരഭക്തര്‍ ചരിത്രത്തിലെ കുരിശുയുധങ്ങളിലും യൂറോപ്പില്‍ റെഫോര്‍മേഷന്‍ ഉള്‍പ്പെടെ പല കാലഘട്ടങ്ങളിലും ഇന്‍ഡ്യയില്‍ പാക്കിസ്താന്‍ വിഭജനകാലഘട്ടത്തിലും ബോസ്‌നിയന്‍ ആഭ്യന്തരയുധത്തിലും ദില്ലിയില്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നും ബാബറി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ടും ഇങ്ങേയറ്റം ഗോധ്ര വരെയും തികഞ്ഞ ക്രിമിനലുകളായി മാറുകയും കടുത്ത ചോരപ്പുഴകളൊഴുക്കുകയും ചെയ്തത്‌ നാം കാണുകയും ചെയ്തിരിക്കുന്നു. അറിയാം. നാം ഇത്‌ പരസ്‌പരം പറഞ്ഞുകൊണ്ടിരുന്നിട്ട്‌ കാര്യമില്ലെന്ന്. എങ്കിലും യാധാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം മനസ്സിന് ആര്‍ജ്‌ജവമുള്ള മറ്റുചിലര്‍കൂടി ഉണ്ടെന്നുള്ളത്‌ വലിയൊരാശ്വാസമാവുകയും ജീവിതത്തെക്കുറിച്ച്‌, നമ്മുടെ സമൂഹത്തെക്കുറിച്ച്‌ പ്രതീക്ഷയാവുകയും ചെയ്യുന്നു.

Muzafir said...

haaii njaanum oru mathamillaatha jeevana....enikku ningalude blog valare ishtamaayi

Paul said...

Jeevan, Welcome to the club!

തേന്മൊഴി said...

ഉപബുദ്ധൻ തോൽക്കരുത്....കാഷ് ഇന്നുവരും നാളെ പോകും...ഇനിയും ഡിങ്കന്റെ ഫോട്ടോസ് ഫ്രേം ചെയ്യുക...അച്ചനെറിഞു പൊട്ടിക്കാൻ കൊടുക്കുക...നമ്മുടെ രാജ്യത്ത് ഏതൊരു വ്യക്തിക്കും സ്വന്തം വിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശം ഉണ്ട് അതു നിഷേധിക്കാൻ ഒരച്ചനും വളർന്നിട്ടില്ലാ‍ാ....പിന്നെ തിയേറ്ററിൽ നടന്നത് അതു ഡിങ്കന്റെ ശക്തി ഒപ്ന്നു തന്നെയാണ്...ഡിങ്കന്റെ ശക്തിപ്രഭാവം തെളിയിക്കുന്ന സംഭവവികാസങൾ ഇനിയും നടക്കാനിരിക്കുന്നതെയുള്ളൂ...അച്ചനും മറ്റു കുടുംബങളും സത്യം തിരിച്ചറിഞ്ഞ് ഡിങ്കന്റെ പാതയിലോട്ടു വരും എന്ന പ്രത്യാശ കൈവിടാതെ പ്രവർത്തിക്കുക...താങ്കളെ ഡിങ്കൻ തുണക്കും...ഓം ഡിങ്കായ നമ:

Paul said...

Sorry, ente malayaalam lipi pooyee...! ini compyoottane (avanaanu ente compyoo kuttan)vilichchu reinstall cheyyanam..!thenmozhiyute mozhi kettu. santhosham. pinne chinthichu chinthichu thala pukanjappol oru samsayam.

പണ്ട് അങ്ങനെ പറഞ്ഞാലേ ആള്‍ക്കാര് നന്നാവുകയുള്ളൂ എന്ന അവസ്ഥ ആയിരിക്കാം ദൈവങ്ങളെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

eethoru jeevitha veekshanavum sathyaththil, yaadhaardhyaththil adhishtitham aakeendathalle?

allaaththa onnu engineyaanu namme sathyaththiloote nayikkunnathu?
athukontu upabudhaneppole daivangalkku athra eluppam mappukotukkaan njaanilla.

Paul

തേന്മൊഴി said...

ചീറിപാഞു വരുന്ന വണ്ടിക്കുമുന്നിൽ ചാടിയാൽ നമ്മുടെ പൊടിപോലും കാണീല്ലാ എന്നുള്ളത് നമുകെല്ലാമറിയാവുന്ന യാഥാർത്യം...എന്നു വച്ച് ചത്തെ അടങൂന്നും പറഞ് അതിനുമുന്നിൽ ചാടിക്കൊടുത്താൽ ഡ്രവറുടെ കയ്യീന്ന് പുളിച്ച തെറി കേട്ടതു മാത്രം മിച്ചമെന്നും വന്നേക്കാം....അപൂർവമായിട്ടിങനെയൊക്കെ സംഭവിക്കുമ്പോഴും നമ്മുടെ മുന്നിൽ ആ യാഥാർത്യം ഉറച്ചു തന്നെ നിൽക്കുന്നു...ഓടുന്ന വണ്ടുക്കുമുന്നിൽ ചാടിയാൽ തടി മണ്ണിലുരുളും...അതുകൊണ്ട് ജീവിത വീക്ഷണങളെല്ലാം യാധാർത്ത്യത്തിൽ അധിഷ്ഠിതമാകണമെന്ന വീക്ഷണകോൺ നമ്മെ എവിടെയും കൊണ്ടെത്തിക്കില്ലാ..യാഥാർത്യം തന്നെ മിഥ്യകളുടെയും തത്യകളുടെയും ഒരു കൂമ്പാരമാണ്....ഇതിനെകുറിചൊന്നും ആധികാരികമായി പറയാൻ ഞാൻ ആളല്ല പോൾ...ഞാൻ വെറുമൊരു ശിശു...