Mar 23, 2009

ജീവികള്ക്ക് വേണ്ടിയും നമുക്കു വേണ്ടിയും

തത്തകളെ കുറിച്ച് ഉപബുദ്ധന്‍തത്തകളെ കൂട്ടിലിട്ട് വളര്‍ത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
1തത്തകള്‍ ഭാഷാശാസ്ത്രത്തില്‍ അവഗാഹമുള്ളവരാകുന്നു.
2കള്ളന്മാര്‍ വീട്ടിലേക്ക് വരുമ്പോള്‍ വീട്ടുകാരെ അറിയിക്കുന്നു

എന്‍റെ വീടിന്‍റെ അടുത്തുള്ള ഒരു തത്ത മലയാള ഭാഷയില്‍ വളരെയധികം പ്രാഗത്ഭ്യം നേടിയിട്ടുണ്ട്.
ആ തത്തയുടെ അടുത്താരെങ്കിലും പോയി
"കുട്ടനാടന്‍ പുഞ്ചയിലെ " എന്നു തുടങ്ങുന്ന ഗാനം ആരെങ്കിലും പാടിയാല്‍
അപ്പോള്‍ തന്നെ ആ തത്ത "കേക" എന്ന് പറയും
ആ തത്തയെ വളര്‍ത്തുന്ന വീട്ടുകാരന്‍ അതില്‍ അഭിമാനിക്കുന്നു തന്‍റെ തത്ത കൃത്യമായി കേക എന്ന വൃത്തം കണ്ടെത്തി എന്നതില്‍.
ആ തത്തയ്ക്ക് ആകെ പറയാനറിയുന്നത് കേക എന്ന് പറയാനാണ്.
അവനെയൊക്കെ എന്താ ചെയ്യുക?
ആ തത്തയെ എന്താണ് ഉത്തരാധുനികത ക്ലാസ്സിക്കുകള്‍ പഠിപ്പിക്കണമെന്നതാണ്
ആ നല്ല മനുഷ്യന്റെ അടുത്ത ലക്ഷ്യം.

പട്ടികളെ കുറിച്ച് ഉപബുദ്ധന്‍


ആ പാവം പട്ടിക്ക് സ്വാതന്ത്ര്യം നിഷേധിച്ച്
അതിന്‍റെ വികാരങ്ങളെല്ലാം അടിച്ചമര്‍ത്തി കൂട്ടിലിട്ട് വളര്‍ത്തുന്നത് തെറ്റല്ലേ?
പട്ടിയുടെ മുതലാളിയുടേ മറുപടി -
അതിന് ആ പട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ ?പട്ടി പരാതി പറയുന്നില്ലത്രേ!
ആ പട്ടി അങ്ങനെ ചിന്തിച്ചു എന്ന് പറയാന്‍ നിങ്ങള്‍ ആ പട്ടിയുടെ പോലെ ആണോ ചിന്തിക്കുന്നത്!
പട്ടിക്ക് എന്തോരം നന്ദി ഉണ്ടെന്ന് പറഞ്ഞാലും അതിന് താങ്ക് യൂ എന്ന് പറയാന്‍ പറ്റില്ല
അങ്ങനെ എന്തെങ്കിലും പറയാന്‍ കഴിവുണ്ടായെങ്കില്‍ പട്ടികള്‍ അതിന്റെ യജമാനന്‍ എന്ന് പറയുന്ന ആ മനുഷ്യനെ ,മനുഷ്യന്‍ ഇത് വരെ കണ്ടെത്തിയിട്ടുള്ളതിനേക്കാളും വലിയ തെറി പറഞ്ഞേനേ!`
പട്ടിയെ കൂട്ടിലിടുന്ന ആദ്യ ദിവസം അത് അടുത്ത വീട്ടുകാരെ ഉറക്കില്ല.പട്ടി അതിന്‍റെ പ്രതിഷേധം ഒരു ദിവസം മുഴുവനും കുരച്ചു കൊണ്ട് രേഖപ്പെടുത്തുന്നുണ്ട്.
ഞാനനുഭവിച്ചതാണ് എന്‍റെ അയല്‍ക്കാരന്‍ പട്ടിയെ കൊണ്ട് വന്ന ആദ്യദിവസം......
വാല്‍മുറിച്ചും വരി ഉടച്ചും ചങ്ങലയ്ക്കിട്ടും കൂട്ടിലിട്ടും പട്ടികളെ സംരക്ഷിക്കേണ്ടത് ആധുനിക ജീവിതത്തില്‍ മാന്യതയുടെ മാനദണ്ഡങ്ങളിലൊന്നാണ്.എല്ലാവരുമത് ചെയ്യുവിന്‍
പൂച്ചകളോട് ഉപബുദ്ധന്‍


പൂച്ചയുടെ കണ്ണിലേക്ക് തിളച്ച വെളിച്ചണ്ണയും വെള്ളവുമൊക്കെ ഒഴിക്കുന്ന ചിലരുണ്ട്.
പട്ടികളും പൂച്ചകളും എല്ലാം ജീവിച്ച സ്ഥലം കയ്യേറി എന്ന് പറയുന്ന ജീവികളോട്
ഒന്നേ പറയാനുള്ളൂ ദൈവം ലോകം സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്.
സൃഷ്ടിയുടെ മകുടി അല്ല സോറി മകുടമാണ് മനുഷ്യന്‍.അവന് വേണ്ടീ ആണെല്ലാം.
മനുഷ്യന് എന്തെങ്കിലും കഴിവ് ദൈവം തന്നിട്ടുണ്ടെങ്കില്‍ അത് ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രമാണ്.അത കൊണ്ട് ഇരുന്ന് കുരച്ചിട്ടും കരഞ്ഞിട്ടും കാര്യമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. മൃഗങ്ങളെ സ്നേഹിക്കാനും പരിചരിക്കാനൊന്നുമല്ല ഞങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.
കോഴികളും മനുഷ്യനും ഉപബുദ്ധനുംകോഴി പനി വന്ന കോഴികളെ കൊന്നൊടുക്കുന്നവരോട്
കോഴികള്‍ രാത്രി ഉറക്കമില്ലാതെ നൈറ്റ് ഡ്യൂട്ടിക്ക് പോയത് കൊണ്ട് വന്നതാണോ പനി,അതോ കോഴി മഴ നനഞ്ഞത് കൊണ്ട് വന്നതോ?അങ്ങനെ അസുഖം വന്നാല്‍ കൂട്ടത്തോട് കൊല്ലാന്‍ മനുഷ്യന് അധികാരം ഉണ്ട്! കാരണം അവന്‍ സ്രഷ്ടിയുടേ മകുടിയാണല്ലോ!എയ്ഡ്സും.ക്ഷയവും,ട്യൂബുലാര്‍ ബാസിലസും ഒരു മണിക്കൂര്‍ മുമ്പ് കണ്ടു പിടിച്ച ടൈനിക്കാപ്പേഴ്സ് ബിഗ് ഡിസീസുമുള്ള മനുഷ്യനെ എന്നേ കൊല്ലേണ്ടതാണ്.ഏതായാലും മൃഗങ്ങള്‍ക്ക് മനുഷ്യന്‍ അസുഖം വരുമ്പോള്‍ മനുഷ്യന് ചെയ്യുന്നത് പോലെ മോഡേണ്‍ മെഡിസിന്‍ കൊടുത്ത് നരകിപ്പിച്ചുള്ള മരണം നല്‍കുന്നില്ലല്ലോ തല്‍ക്കാലം അതോര്‍ത്ത് സമാധാനിക്കാം.

ഇറച്ചി ആവശ്യമുള്ള സമയത്ത് വേണ്ട മാത്രയില്‍ വേണം നമുക്ക് പോരാ അത് എളുപ്പം വേവുന്നത് കൂടി ആകണം
ഇന്ന് മാടുകളെയും കോഴികളെയും തീറ്റി പോറ്റി പെട്ടെന്ന് വലുതാക്കിയെടുത്ത് കശാപ്പുശാലയുടെ മുമ്പില്‍ ഹാജരാക്കി നിറുത്തുകയാണ്.മാര്‍ദ്ദവം ഉള്ള ഭക്ഷണം മാത്രം അവയ്ക്ക് കൊടുക്കുക.മാടിന് കൊടുക്കുന്ന ഭക്ഷണം കൊണ്ടുണ്ടാകേണ്ടത് മാംസമാണ്.അതിന്‍റെ ആരോഗ്യവും സുഖവുമല്ല.ഇത്തിരി അനങ്ങിയാല്‍ ആയാസപ്പെട്ടാല്‍ മാംസം കുറയുകയോ ദൃഡമാകുകയോ ചെയ്യും.അതിനാല്‍ നില്‍ക്കുവാന്‍ മാത്രം ഇടം കൊടുത്ത് ബെല്‍ട്ടുകളാലും സ്ട്രാപ്പുകളാലും ബന്ധിച്ച് കൂടുകളില്‍ തിക്കിക്കൂട്ടി നിര്‍ത്തി ആകാശവും ഭൂമിയും കാണിക്കാതെ അവയെ വളര്‍ത്തുന്നതില്‍ ഒരു കുറ്റബോധവുമില്ലാത്ത മനുഷ്യന്മാര്
ആനകളെ കുറിച്ച് ഉപബുദ്ധന്‍


ആനകളെഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ ആനകളെ അനുസരിപ്പിക്കാന്‍ ക്രൂരമായ മാര്‍ഗ്ഗങ്ങളാണുപയോഗിക്കാറുള്ളത്.മൂര്‍ച്ചയൂള്ള ഇരുമ്പു തോട്ടികള്‍ ചെവിക്ക് പിന്നില്‍ തിരുകിയും പേടിപ്പിച്ചും ആണ്ഉത്സവങ്ങള്‍ക്കും മറ്റും ആനകളെ വിധേയരാക്കി നിര്‍ത്തുന്നത്.ആനയായാലും മനുഷ്യനായാലും സഹിക്കുന്നതിന് ഒരു പരിധി ഉണ്ടല്ലോ അത് ലംഘിക്കപ്പെടുമ്പോള്‍ ആണ് ആന പ്രതിഷേധിക്കുന്നത്.ഭയങ്കര വെയില്‍ ഉള്ള സമയത്ത് ആനകളെ നടത്തികൊണ്ടു വരുന്നതും,ചങ്ങല അണിയിച്ചും,വേദനിപ്പിക്കുന്നതുമെല്ലാം എന്തിനാണെന്ന് ദൈവത്തിനറിയാം അല്ലെങ്കില്‍ പള്ളിക്കമ്മിറ്റിക്കും ഉത്സവക്കമ്മിറ്റിക്കറിയാം.ഇത് നിര്‍ത്തലാക്കുന്നതിനെ കുറിച്ചല്ല പുതിയ ചര്‍ച്ച ഇടയുന്ന സമയം കണ്ടെത്താനുള്ള് മൈക്രോചിപ്പ് ഡെവലെപ്പ്മെന്‍റിനെ കുറിച്ചാണിപ്പോ പുതിയ ഡിസ്ക്കഷന്‍സ്.

ക്രൂരതയും ഭക്ഷണവും മനുഷ്യനും ഉപബുദ്ധനും1.ഭക്ഷണത്തിന് വേണ്ടി മറ്റ് ജീവജാലങ്ങളോട് ക്രൂരമായും വേദനിപ്പിക്കുന്ന രീതിയിലും പെരുമാറുന്നത് ശരിയാണോ എന്ന ധാര്‍മ്മികമായ ചോദ്യം സ്വയം ചോദിച്ച് ചിലര്‍ മന:പരിവര്‍ത്തനം വന്ന് സസ്യഭുക്കായി മാറിയിട്ടുണ്ട്
2.ചിലര്‍ക്ക് ജനിക്കുമ്പോള്‍ തന്നെ മാംസാഹാരത്തോട് പ്രിയമുണ്ടാകാറില്ല
3. ആരോഗ്യത്തിന് മാംസാഹാരം നല്ലതല്ല എന്ന കാരണത്താല്‍ ഉപേക്ഷിക്കുന്നവരുണ്ട്

ഹാര്‍വാര്‍ഡ് പോഷകാഹാര വിദഗ് ധനായ ജീന്‍ മേയറുടെ അഭിപ്രായത്തില്‍
ഇപ്പോഴുള്ള മാസോല്‍പ്പാദനം 10% കുറച്ചാല്‍ 60 മില്ല്യണ്‍ ജനങ്ങള്‍ക്ക് കഴിക്കുവാനുള്ള ധാന്യം ഇത് കൊണ്ട് ലഭിക്കും.ജനലക്ഷങ്ങളുടെ പട്ടിണി അങ്ങനെ മാറ്റാനാകുമെന്ന് അദ്ധേഹം അഭിപ്രായപ്പെടുന്നു

ഓ അത് ഇപ്പോ ഞാന്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ!
ബാക്കി 9 മില്യണ്‍ 99.9% ആള്‍ക്കാരും വിചാരിക്കണ്ടേ എന്ന് പറയുന്നവരോട്
.
മാംസാഹാരം ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു തെറ്റായോ പ്രശ്നമായോ അല്ല പറഞ്ഞ് വരുന്നത്.അതിഷ്ടമല്ലാത്തവരെ നിര്‍ബന്ധിച്ച് അതിലേക്ക് കൊണ്ടു വരുന്നതാണ് പ്രശ്നം
അതായത് ഗാന്ധിയന്‍ ആകാന്‍ കഴിവില്ലാത്തത് കൊണ്ട് ഗാന്ധിജിയുടെ തത്വങ്ങളെ അവഹേക്കിക്കുന്നവരുണ്ട്.നിങ്ങള്‍ക്ക് എന്തെങ്കിലും കഴിവില്ലായ്മയുണ്ടെങ്കില്‍ അതില്‍ അഹങ്കരിക്കാതിരിക്കുക.കുടിച്ചാലും മരിക്കും കുടിച്ചില്ലെങ്കിലും മരിക്കും എങ്കില്‍ പിന്നെ മരിച്ചൂടെ എന്ന് പറയുന്നവര് ആണ് പ്രശ്നം.
അമേരിക്കയിലെ ധാന്യോല്‍പ്പാദനത്തിന്റെ 90%വും മാംസോല്‍പ്പാദനത്തിനായി മൃഗങ്ങളെ തീറ്റി പോറ്റുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്ന സത്യമാണ്.പച്ച കറി തിന്നുന്നവര് നല്ലവരും അല്ലാത്തവര് മോശവുമാണ് എന്നല്ല ഞാന്‍ പറഞ്ഞ് വരുന്നത്.ഹിറ്റ്ലര്‍ വെജിറ്റേറിയനായിരുന്നു പിന്നെ ഇവിടെ(ഇന്‍ഡ്യയില്‍) പണ്ട് കുറേ വിഭജനങ്ങളുണ്ടാക്കിയ പണ്ടത്തെ പച്ചക്കറിക്കാരുമുണ്ട്.ചില പ്രദേശങ്ങളില്‍ നോണ്‍ മാത്രമേ കിട്ടൂ അപ്പോ അപ്പോ അതിജീവനത്തിന് അതില്ലാതെ പറ്റില്ല.

മനുഷ്യന്റെ പല്ല് മാംസാഹാരം കഴിക്കാന്‍ യോജിച്ചതാണ് എന്ന് പറയുന്നവരോട് ഉപബുദ്ധന്‍


നിങ്ങള്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ഭക്ഷിക്കാം പക്ഷേ
നീ ഒരു ക്രിസ്ത്യാനി അല്ലേ?നീ എന്താ ബ്രാഹ്മണനാ, ദൈവം നമുക്ക് വേണ്ടി അല്ലേ ഇതെല്ലാം സൃഷ്ടിച്ചിരിക്കുന്നത്?
ഈ സൈസ് ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക.
മാംസാഹാരത്തോട് പ്രിയമില്ലാത്തവരെ അതിന് നിര്‍ബന്ധിക്കാതിരുന്നാല്‍ കുറെ ജീവികളെങ്കിലും നല്ല രീതിയില്‍ ചാകും അല്ലെങ്കില്‍ മരിക്കും.അലോപതിക്കാരന്റെ വാക്ക് കേട്ട് പന്നിയിറചിയും,പട്ടിയിറച്ചിയും മറ്റും തിന്ന്കലോറി കൂട്ടാന്‍ തുടങ്ങിയവരോട് അവര് ഇപ്പോ പറഞ്ഞിരിക്കുകയാണ്
കലോറി കുറഞ്ഞ ഭക്ഷണം കഴിച്ചാല്‍ ആരോഗ്യത്തോടെ ജീവിക്കുമെന്ന്!!!!!എന്താ ചെയ്യാ?

വടക്കന്‍ പറവൂരില്‍ ഒരാള്‍ വിതരണം ചെയ്യുന്ന ഒരു നോട്ടീസുണ്ട്.അയാള്‍ പറയുന്നു ഞാന്‍ വിതരണം ചെയ്യുന്ന നോട്ടീസ് ദൈവം എന്നെ കൊണ്ട് എഴുതിപ്പിച്ചതാണെന്ന്
നോട്ടീസിലെ ചില ഭാഗങ്ങള്‍

"താങ്കള്‍ എപ്പോഴെങ്കിലും അറവുശാല സന്ദര്‍ശിച്ചിട്ടുണ്ടോ?അറവുശാലയുടെ പുറകില്‍ കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന സാധു മിണ്ടാപ്രാണികളെ കണ്ടിട്ടുണ്ടോ?കൈകാലുകള്‍ കൂട്ടികെട്ടി കൊല്ലാനായി മറിച്ചിടുന്മ്പോള്‍ നിസ്സഹയാതയോടെ ആ പാവം ജീവി തേങ്ങുന്നത് താങ്കള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?കത്തി കഴുത്തില്‍ ആഴ് ന്നിറങ്ങുമ്പോള്‍ തെറിച്ചു വീഴുന്ന ചുടുരക്തം താങ്കള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?തലയറുത്തു കഴിയുമ്പോഴും ഉടലുകള്‍ ജീവന്‍ പോകാതെ ചലിക്കുന്നത് താങ്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നുണ്ടോ"?
ഇതെല്ലാം നുണയാണെന്ന് തോന്നുന്നുവെങ്കില്‍ ഏതെങ്കിലും താങ്കള്‍ ഏതെങ്കിലും അറവുശാല രാവിലെ 3 മണിക്കും അഞ്ചു മണിക്കുമിടയില്‍ സന്ദര്‍ശിക്കുക

ഇങ്ങനെ പറയിപ്പിക്കുന്ന ദൈവങ്ങള്‍ ഇപ്പോ ബിസി ആണെന്ന് തോന്നുന്നു?
കുറച്ച് നാള് മുമ്പ് ക്രിസ്മസ്സ് ഒരു വെള്ളിയാഴ്ച്ച വന്നപ്പോ അന്ന് ഇറച്ചി തിന്നാന്‍ അനുവാദം കൊടുക്കാന്‍ ഒരു ദൈവം വന്നിട്ടുണ്ട്.
പിന്നെ വന്നിട്ടില്ല

സസ്യങ്ങള്‍ക്ക് നെര്‍വസ് സിസ്റ്റം ഇല്ല.അത് കൊണ്ട് സസ്യങ്ങള്‍ക്ക് വേദന ഇല്ല.വേദന ഇല്ലാത്തതിനെ വേദനിപ്പിക്കാമോ? ഒരു പഴുത്ത പൂവന്‍ കൊല വെട്ടുന്നത് തെറ്റല്ലേ എന്നൊക്കെ
മറുചോദ്യം ചോദിക്കാം.നിങ്ങള്‍ക്ക് മാംസാഹാരം ദഹിപ്പിക്കാനുള്ള ദഹനേദ്രിയ സിസ്റ്റം ഉണ്ടെങ്കില്‍ തിന്നുക തിന്നാത്തവരെ നിര്‍ബന്ധിക്കാതിരുന്നാല്‍ മാത്രം മതി.ലോകത്തിലെ ആവാസ വ്യവസ്ഥ കൃത്യമായി മുമ്പോട്ട് പോകാന്‍ കാരണം മനുഷ്യന്‍ മാംസം ഭക്ഷിക്കുന്നത് കൊണ്ടാണെന്നൊക്കെ പറഞ്ഞ് നടക്കാതിരുന്നാല്‍ മതി.
ഒരു കാര്യം പറഞ്ഞ് കൊണ്ട് ഇത് അവസാനിപ്പിക്കുന്നു.
മനുഷ്യന്റെ ഭക്ഷണം എന്താണെന്ന് എനിക്കറിയില്ല!!

പാലും മനുഷ്യനും ആരോഗ്യവും ഉപബുദ്ധനും


മനുഷ്യനൊഴിച്ച് വേറൊരു ജീവിയും
വേറൊരു ജീവിയുടെ പാല്‍ കുടിക്കുന്നില്ല.
കറന്നെടുക്കുക എന്നത് പ്രാകൃതമാണെന്നും,
തെറ്റാണെന്നും അങ്ങനെ പലതും കേട്ടിട്ടുണ്ട് ..


ഗാന്ധിജിക്ക് വലിയ ഒരു അസുഖം വന്നപ്പോള്‍
പാല്‍ കുടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചു...........
പക്ഷേ അദ്ധേഹം നിര്‍ബന്ധത്തിന് വഴങ്ങിയില്ല.
കാരണം അദ്ധേഹം പാല്‍ കറക്കാന്‍ വേണ്ടി
മനുഷ്യന്‍ ചെയ്യുന്ന അക്രമങ്ങള്‍
ചെറുപ്പത്തില്‍ കണ്ടിരുന്നതായി പറയുന്നു.


ഇന്ന് കേരളത്തില്‍ ഇറങ്ങുന്ന എല്ലാ പാക്കറ്റ് പാലുകളിലും
കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നു
മനുഷ്യന്റെയും മൃഗങ്ങളുടെയും വിസര്‍ജ്യത്തില്‍ കാണുന്ന
കോളിഫോം ബാക്ടീരിയ പനി,ന്യൂമോണിയ,ടൈഫോയ്ഡ് എന്നിവയ്ക്കും
കാരണമാകുന്നു.

ഉപബുദ്ധന്‍ കണ്ട ചില കാഴ്ചകള്‍കോസ് മെറ്റിക്സ് നിര്‍മ്മാതാക്കള്
കട്ടിയുള്ള ഷാംപൂ മൃഗങ്ങളുടെ കണ്ണിലൊഴിച്ചും മൂക്കില്‍ കൂടി പമ്പ് ചെയ്തും ആണ് പരീക്ഷണങ്ങള്‍ നടത്തുന്നത്
ഈ ജീവികള്‍ക്ക് ഇന്ദ്രിയങ്ങളും തലച്ചോറും ഉണ്ടെന്നും പിന്നെ വേദന അറിയുമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ വിസ്മരിക്കുന്നു. മൃഗങ്ങളെ ബോധം പോലും കിടത്താതെ ആണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സിനേറ്ററിലേക്കു തള്ളിവിടുന്നത്

മനുഷ്യനിര്‍മ്മിതമായ രാസമാലിന്യം ഉപയോഗിച്ചുണ്ടാക്കുന്ന പഴങ്ങളും മറ്റും തിന്നേണ്ട ഗതികേട് പാവം ജീവികള്‍ക്ക്.ചികിത്സകനെന്ന സ്ഥാനം ദുരുപയോഗിച്ച് ആധുനിക ഡോക്ടര്‍മ്മാര് ജീവികളുടെ പ്രാകൃതിക ജീവിതത്തെ തകര്‍ക്കുന്നു.കൃത്രിമ ഗര്‍ഭോത്പ്പാദനം നടത്തി പ്രാകൃതിക സുഖങ്ങള്‍ തകര്‍ക്കുന്നു.സങ്കരവര്‍ഗങ്ങള്‍ ഉണ്ടാക്കുകയും കൃത്രിമമായ വളര്‍ച്ചയ്ക്കുള്ള ഔഷധങ്ങള്‍ കുത്തിവെയ്ക്കുന്നു.
ജീവികളുടെ വരിയുടയ്ക്കുന്നതിനും അംഗഭംഗം വരുത്തുന്നതും ഒരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യുന്നു
മൃഗങ്ങളെ വെയിലത്ത് വണ്ടികളില്‍ അനങ്ങാന്‍ സ്ഥലമില്ലാതെ,ഗട്ടറും ചാടിച്ച് കൊണ്ട് പോകുന്നവര്
അതിന്‍റെ ബുദ്ധിമുട്ടിനെ കുറിച്ചൊന്നും ഓര്‍ക്കാറില്ല
കോഴികളുടെ കാലില്‍ കത്തി കെട്ടി കൊണ്ടുള്ള കോഴിപോര്,ജല്ലിക്കെട്ട്-കാളയുടെ കൊമ്പുമ്മേല്‍ പിടിച്ച് വേറെ ,ദൈവത്തിന്റെ അനുഗ്രഹം കിട്ടാനായി മൃഗ ബലി

തെരുവ് പട്ടികളെ കൊല്ലാനായി പുതിയ നിയമം കൊണ്ടു വരാന്‍ ശ്രമിക്കുന്ന ഭരണകൂടം.


നമ്മുടെ രാജ്യത്തെ 80% പശുക്കളും ലാഭകരമായി വളത്താവുന്നതല്ല എന്നാണ് ചില ശാസ്ത്രഞന്മാരുടെ കണ്ടുപിടുത്തം കണ്ണട വെച്ചവരെ എല്ലാം കൊന്നു കളയാന്‍ പണ്ടൊരു മഹാന്‍ പറഞ്ഞത് പോലെ.മനുഷ്യന്‍റെ ആരോഗ്യം ഭക്ഷണം വിനോദം,സുഖം ഇതൊക്കെ തന്നെ വലുത്.

പണ്ട് മനുഷ്യന്‍ മൃഗങ്ങളെ അവരുടെ ഉപയോഗത്തിനായി ദൈവം സൃഷ്ടിച്ച വസ്തുക്കളായി കണക്കാക്കിയിരുന്നില്ല.മൃഗങ്ങളെ ദൈവത്തെ പോലെ ആരാധിക്കുകയും ചെയ്തിരുന്നതായി നമുക്ക് കാണാം. പണ്ട് വിശക്കുമ്പോള്‍ ഒരു മൃഗത്തെ വേട്ടയാടി പിടിച്ച് ഭക്ഷിച്ച മനുഷ്യന്‍ ഇന്ന് ചെയ്യുന്നത്???????
ജന്തുവര്‍ഗ്ഗങ്ങളുടെ നാശം പ്രകൃതിയില്‍ അസന്തുലിതാവസ്ഥയുണ്ടാക്കും .അതു മൂലം മനുഷ്യരുടെ ജീവിതത്തിന് തന്നെ ആണ് അപായവുമുണ്ടാകാന്‍ പോകുന്നത്. ഈ ലോകത്തിലെ ജീവികളില്‍ ഒന്ന് മാത്രമാണ് നാം എന്ന ചിന്ത കടന്ന് വന്നില്ല എങ്കില്‍ അതിന്‍റെ പണി കിട്ടുമ്പോള്‍ പഠിക്കാന്‍ പോലും ബാക്കി ഉണ്ടാകില്ല.എന്തെങ്കിലും ഒന്ന് ചെയ്യൂ അല്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കൂ

8 comments:

ഗന്ധർവൻ said...

kollam nalla blog

അനില്‍@ബ്ലോഗ് // anil said...

ഹോ , വായിച്ചു ക്ഷീണിച്ചു.
ഓരോന്നായി പോസ്റ്റാമായിരുന്നു.
:)
പല്‍തിനോടും യോജിക്കുന്നില്ല കേട്ടോ.

Anonymous said...

very good.....
:)
ആശംസകൾ.....

Unknown said...

മാംസാഹാരം ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു തെറ്റായോ പ്രശ്നമായോ അല്ല പറഞ്ഞ് വരുന്നത്.അതിഷ്ടമല്ലാത്തവരെ നിര്‍ബന്ധിച്ച് അതിലേക്ക് കൊണ്ടു വരുന്നതാണ് പ്രശ്നം
മറുചോദ്യം ചോദിക്കാം.നിങ്ങള്‍ക്ക് മാംസാഹാരം ദഹിപ്പിക്കാനുള്ള ദഹനേദ്രിയ സിസ്റ്റം ഉണ്ടെങ്കില്‍ തിന്നുക തിന്നാത്തവരെ നിര്‍ബന്ധിക്കാതിരുന്നാല്‍ മാത്രം മതി.

ഇവിടെ നടക്കുന്നത് നേരെ തിരിച്ചല്ലേ ഉപഗുപ്താ....ഞങ്ങള്‍ തിന്നാത്തത് കൊണ്ട് മറ്റാരും തിന്നണ്ട എന്നല്ലേ ചിലര്‍ പറയുന്നത്. നിര്‍ബന്ധിച്ച് തീറ്റിക്കുന്നത് എവിടെയാണാവോ?

മാണിക്യം said...

അനില്‍@ബ്ലോഗ് പറഞ്ഞതിനോട് യോജിക്കുന്നു
ഒരോന്ന് ആയി പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ ...
ചിത്രങ്ങള്‍ നന്ന്
മൃഗങ്ങള്‍ കൂടുതല്‍ സ്നേഹവും കാരുണ്യവും അര്‍ഹിക്കുന്നു ...
ഈ ഭൂമിയുടെ അവകാശികള്‍ ആണവരും...

Unknown said...

I am living in Bangalore here we are fed up with street dogs ... Street dogs killed lot of kids in bangalore ...even dogs are attacking as group.. I agree that all animals having rights to live here ...we can think this way ...but dogs are not thinking that way because they are animals...so what should be the option to kill? .... take them to some forest...? by the way lot of human beings are treating and living here worse than animals and street dogs...we should think about them first or animals ?

binu said...

ബ്ലോഗ് വായിച്ചപ്പോള്‍ മരവിപ്പിക്കാനുള്ള ഇഞ്ചക്ഷന്‍ നല്‍കാതെ നെഞ്ചിങ്കൂടില്‍ കത്തികൊണ്ട് ആഞ്ഞ് വരച്ചത് പോലെ...

ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ വായിച്ചതിന്റെ ഓര്‍മ്മ വരുന്നു..

അവരൊക്കെ എന്നേ അധികാരത്തില്‍ നിന്ന് ഭ്രഷ്ടരാക്കപ്പെട്ടിരിക്കുന്നു..

PRASAD. K said...

thank u upabuddhaa...
http://sasyaharam.blogspot.com/