
എല്ലാവര്ക്കും ഇഷ്ടം ആരോഗ്യവാനായിരിക്കാന്‍
പക്ഷേ ഇഷ്ടമല്ലാത്തത് പഥ്യം നോക്കാന്‍
എല്ലാവര്ക്കും ഇഷ്ടം കമ്മ്യൂണിസം വരാന്‍
പക്ഷേ ആഗ്രഹം ഒരു മുതലാളി ആകാന്‍
എല്ലാവര്ക്കും ഇഷ്ടം ഒരു ജാതി ഒരു മതം
പക്ഷേ വിശ്വസിക്കൂന്നത് സ്വന്തം മതമേറ്റവും വലുതെന്ന്
എല്ലാവര്ക്കും കടയില്‍ നിന്ന് വാങ്ങാന്‍ ഇഷ്ടം നാടന്‍ പഴം
പക്ഷേ സ്വന്തം വീട്ടിലെ കൃഷി ഫ്ലൂരിടാനും യൂറിയയുമിട്ട്
എല്ലാവര്ക്കും ഇഷ്ടം പരിസ്ഥിതി സംരക്ഷിക്കാന്‍
പക്ഷേ സ്വന്തം വീട്ടിലെ വേസ്റ്റ് എറിയുന്നത് അയല്പക്കത്തേക്ക്
എല്ലാവര്ക്കും ഇഷ്ടം ചന്ദ്രനില്‍ പോകാന്‍
പക്ഷേ മടി ഉള്ളത് മുറ്റത്തേക്കിറങ്ങാന്‍
എല്ലാവര്ക്കും ഇഷ്ടമുള്ള നടി മഞ്ചുവാര്യര്‍
പക്ഷേ അണ് കോണ്‍ഷ്യസ് മൈന്‍ഡിനോട് ചോദിച്ചാല്‍ പറയും നയന്‍ താര
എല്ലാവര്ക്കും ഇഷ്ടം ഇന്‍ഡ്യ ജയിക്കാന്‍
പക്ഷേ ചിലര്‍ക്ക് ഇന്‍ഡ്യ ജയിച്ചില്ലെങ്കിലും സച്ചിന് 25 അടിക്കണം
എല്ലാവര്ക്കും ഇഷ്ടം അച്ച്യുതാനന്ദനെ
പക്ഷേ വിജയമെപ്പോഴും പിണറായിക്ക്
എല്ലാവര്ക്കും ഇഷ്ടം വീട്ടില്‍ വരുത്താന്‍ ഹിന്ദു,ഇന്‍ഡ്യാ ടുഡേ,ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്
പക്ഷേ വായിക്കാനിഷ്ടമുള്ളത് ക്രൈം,നാന,& ഫയര്‍
എല്ലാവര്ക്കും ഇഷ്ടം നാടു നന്നായി കാണാന്‍
പക്ഷേ ചെയ്യാത്തത് സ്വയം നന്നാകല്
എല്ലാവര്ക്കു ഇഷ്ടം ഞാനെഴുതാതിരിക്കുന്നത്
പക്ഷേ എന്താ ചെയ്യാ!!!!!!!!!!!!!!!!!!!!!!!!!!!!!
എല്ലാവര്ക്കും ഇഷ്ടം എന്നെഴുതുമ്പോള്‍ മനുഷ്യനെ മൊത്തം അവഹേളിക്കുന്നതായി തോന്നാം
ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.
“എല്ലാവര്ക്കും ഇഷ്ടം“ ഇതിന്റെ ഒരു കോപ്പി എടുത്ത് എല്ലാ വരിയിലും പേസ്റ്റ് ചെയ്ത്
അധികം കഷ്ടപ്പെടാതെ
ടൈപ്പ് ചെയ്ത് തീര്‍ക്കാന്‍ വേണ്ടി ചെയ്തതാണ്........
പിന്നെ എല്ലാവരും മോശം ആണെന്ന് ഞാന്‍ പറയില്ല.
അങ്ങനെ പറഞ്ഞാല്‍ അത് ഞാന്‍ എന്നെ തന്നെ മറക്കുന്നതിന് തുല്യമല്ലേ(ഹഹഹാ)
32 comments:
കൊള്ളാടാ ഗെഡീ... പക്ഷെ അവസാനത്തെ ആ ജാമ്യം എടുത്തത് വേണ്ടാര്ന്നു.
എല്ലാവര്ക്കും ഇഷ്ടം ഇത് നന്നായി എന്ന് പറയാന്‍,
പക്ഷെ എനിക്കിഷ്ടം ഇത് മനോഹരം എന്ന് പറയാന്‍!
good
:):)
വാഴക്കോടന്‍
ഗന്ധർവ്വൻ
hAnLLaLaTh
എന്നിവര്‍ക്ക് എന്റെ പേരിലും ബ്ലൂലോകത്തിന്റെ പേരിലും നന്ദി രേഖപ്പെടുത്തികൊള്ളുന്നു
kalakki
നിത്യചൈതന്യ യതി വാര്‍ധക്യത്തില്‍ ഊട്ടിയില്‍ ഒരു ഗ്രാമത്തില്‍ താമസിക്കുമ്പോള്‍ രാവിലെ ഒരു കിലോമീറ്റര്‍ ദൂരം ഒരു പൊതുനിരത്ത് അടിച്ചുവാരുമായിരുന്നു എന്നു വായിച്ചതോര്‍മ്മിക്കുന്നു. (അതോ കുണൂറ് ആയിരുന്നോ?)
നിത്യചൈതന്യയതിക്കും,
പ്രകൃതിജീവന ഡോക്ടര്‍മ്മാര്‍ക്കും,
ഓഷോയ്ക്കും,ശ്രീ ശ്രീക്കും,
അമൃതാനന്ദമയിക്ക് അതൊക്കെ സാധിക്കും
സെന്‍സെക്സ് ഉയര്‍ത്താന്‍ വേണ്ടിയും നിലനില്‍പ്പിനു വേണ്ടിയുമുള്ള സമരവും നടത്തുന്നവര്‍ക്ക്
ഒന്നിനും സമയം ഉണ്ടാകില്ല
ഓഷോയും ശ്രീ ശ്രീ യും അമ്രുതാനന്ദമയിയും നിത്യചൈതന്യ യതിയുടെ ലാളിത്യം ഉള്‍ക്കൊണ്ടിരുന്നോ / ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് എനിക്കറിയില്ല.
എനിക്കറിയില്ല എന്നതുകൊണ്ടുമാത്രം സത്യം അങ്ങിനെയാകാതിരിക്കുന്നുമില്ല എന്നുവിനയപൂര്വം സമ്മതിക്കുന്നു.
നിത്യചൈതന്യയതി തന്നെയാണ് മികച്ചത്....
എനിക്ക് അധികം അറിയില്ല അദ്ദേഹത്തിന്റെ ഒരു പുസ്തകം മാത്രമേ വായിച്ചിട്ടുള്ളൂ
അതില്‍ നിന്ന് തന്നെ അങ്ങേരുടെ സ്റ്റാന്‍ഡേര്‍ഡ് മനസ്സിലായി..റിയലി ഗ്രേറ്റ്
ഓഷോ ആര്‍ഭാടക്കാരനായിരുന്നു എന്ന് പുള്ളിക്കാരന് തന്നെ സമ്മതിച്ചിരുന്നു
ശ്രീ ശ്രീ ഓഷോ പറയുന്ന കാര്യങ്ങള്‍ തന്നെ കുറേ പറയുന്നുണ്ട്
ആരുടെ അടുത്ത് നിന്ന് സമാധാനം കിട്ടുന്നോ അവിടെ പോട്ടെ
ടൈം കിട്ടുമ്പോ ഈ പോസ്റ്റ് ഒന്നു നോക്കാമോ?
http://vrajeshkumar.blogspot.com/2009/03/blog-post_29.html
യതിയുടെ കൃതികളിലൂടെ വെറുതെ യാത്രചെയ്താൽ മതി. ആരുടെയും അംഗീകാരം അത് ആവശ്യപ്പെടുന്നില്ല. അദ്ദേഹവും.
http://2.bp.blogspot.com/_l8iywqiQXn4/Sgr1i--ud-I/AAAAAAAABvA/xNv7CcsUCt8/s1600-h/ababa.jpg
നിര്‍ദ്ദേശിച്ച ബ്ളോഗ് വായിച്ചു. പ്രസക്തമായ ചിന്തകള്‍.
നിര്‍ദ്ദേശിച്ച ബ്ളോഗ് വായിച്ചു. പ്രസക്തമായ ചിന്തകള്‍.
എന്റെ പാര്ഥന് ചേട്ടോ ഞാന്‍ യതിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഒന്നും നോക്കിയിട്ടില്ല...
എനിക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ച് മനസ്സിലാക്കാനുള്ള പ്രായം പോലും ആയിട്ടില്ല....
ഡിങ്കന്റെ കഥ തന്നെ ബുദ്ധിമുട്ടി ആണ് മനസ്സിലാക്കുന്നത് ,കൂട്ടുകാരോടൊക്കെ ചോദിച്ച്...
താങ്കള്‍ക്ക് അങ്ങനെ തോന്നിയതിന്
ഞാന്‍ താങ്കളോടും എന്നോടും മാപ്പ് ചോദിക്കുന്നു
ഉപബുദ്ധന് പാര്ഥന് പറഞ്ഞതിണ്റ്റെ പൊരുള്‍ തെറ്റിധരിച്ചു എന്നു തോന്നുന്നു. ആര്‍ക്കെങ്കിലും സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ആരെങ്കിലും ശ്രമിച്ചു എന്നാണ് പാര്ഥന് പറഞ്ഞത് എന്ന് എനിക്കു തോന്നുന്നില്ല. (എങ്കിലും ഇക്കാര്യത്തില്‍ അവസാന വാക്ക് പാര്ഥണ്റ്റേതു തന്നെ. വാചക ഘടന അദ്ദേഹത്തിണ്റ്റേതാണല്ലോ. )പിന്നെ ഡിങ്കണ്‍ ദൈവം തന്നെയാണ്.എല്ലാ മതങ്ങളും അവരവരുടെ ദൈവങ്ങള്‍ മനുഷ്യ സമൂഹത്തിനു വേണ്ടി ചെയ്യുന്നു എന്നവകാശപ്പെടുന്ന കാര്യങ്ങളാണ് ഡിങ്കന് പങ്കിലക്കാടിനുവേണ്ടി ചെയ്യുന്നത്. Waiting for Godo എന്ന ക്രുതിയില്‍ യധാര്‍ധത്തില്‍ സംഭവിക്കുന്നത് waiting for God ആണെന്നതു പോലെ. (ഘടന അല്‍പ്പം പ്രഘരം (abstract) ആയിപ്പോയോ? ക്ഷമിക്കുക. ഞാന്‍ പലപ്പോഴും മനസ്സിലുള്ളത് തുറന്നുപറയാന്‍ ശ്റമിക്കുമ്പോള്‍ മറ്റുള്ളവറ്ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകാറുണ്ട്.
"വാലുവരച്ചു മേലോട്ട്
നാവുവരച്ചു കീഴോട്ട്
പതിഞ്ഞ മൂക്കും കുറ്റിച്ചെവിയും
നായുടെ ചിത്റം നന്നായി.
മനസ്സിലിങ്ങനെ വരച്ച ചിത്രം
പുറത്തിലേക്കു പകറ്ന്നപ്പോള്
ആയത് നായോ നരിയോ പുലിയോ
പാമ്പോ ചേമ്പോ ചുണ്ണാമ്പോ"
-കുഞ്ഞുണ്ണി
ഞാന്‍ പാര്‍ഥന്റെ ഭാഷാശാസ്ത്ര പരിമിതികളിലേക്ക് കടന്ന് ചെന്ന്
വെറുതെ ഒരു മണ്ടത്തരം എഴുതി എന്നുള്ളൂ
അങ്ങനെ ചെയ്യുമ്പോള്‍ പോ എന്ന പേര് ആരംഭത്തിലുള്ള ഒരാളെത്തും...
അദ്ദേഹത്തിന്റെ 2 കമന്റ് കിട്ടുന്നത്
എനിക്ക് റേഷന്‍ കാര്‍ഡ് കിട്ടുന്നത്
പോലെ വളരെ സന്തോഷം ഉണ്ടാക്കുന്ന
ഒരു കാര്യമാണ്....
എല്ലാം അതിന് വേണ്ടി ആയിരുന്നു...
കാര്യങ്ങള്‍ എല്ലാം ശരിതന്നെ.
പക്ഷെ എല്ലാം തമശയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖവും ആത്മനിന്ദയും ഉണ്ട്.
ആഡംബരം ഒരു തെറ്റാണോ...
ആത്മനിന്ദയും
ആത്മപ്രശംസയും
നല്ലതല്ല..............
ആഡംബരം എന്ന വാക്ക് തന്നെ തെറ്റാണ്
ഞാനൊരു ആഡംബരപ്രിയനായി പോയല്ലോ
എന്ന് പറഞ്ഞ് ദു:ഖിക്കുന്നതും
എനിക്ക ആഡംബരങ്ങളില്‍ താത്പര്യമില്ല
എന്ന് പറഞ്ഞ് അഹങ്കരിക്കുന്നതും
തെറ്റാണോ എന്നെനിക്കറിയില്ല
അതെ. ആഡംബരം എന്നാല്‍ എന്ത്, അനാര്‍ഭാടമായ ജീവിതം ആരുടേത് ഇതൊന്നും നമുക്കറിയില്ലല്ലൊ. തെറ്റേത് ശരിയേത് എന്നും നമുക്കറിയില്ല. ഒ.വി.വിജയന് ഒരു സന്ദര്‍ഭത്തില്‍ എഴുതിയതോര്‍ക്കുന്നു "അജ്ഞേയതയുടെ വിനയമാണ് നമുക്കില്ലാതെ പോകുന്നത്. എനിക്കിതൊന്നും അറിയില്ല എന്ന അവബോധമാണ് നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു തീവ്ര മുസ്ളീം മതവിശ്വാസി അങ്ങനെയാകുന്നത് അവന് മുസ്ളീങ്ങളായ മാതാപിതാക്കള്‍ക്കു ജനിച്ചതുകൊണ്ടാണ്. തീവ്രഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവന് അങ്ങനെയായത് അവന് യാധാസ്ഥിതിക ഹിന്ദു കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണ്. എന്തുകൊണ്ടാണ് ഒരാളുടെ ജനനം ഒരു ഹിന്ദു കുടുംബത്തിലോ മുസ്ളീം കുടുംബത്തിലോ ആയതെന്ന് നമുക്കറിയില്ല. അയാള്‍ സ്വയം തീരുമനിച്ചിട്ടല്ല അങ്ങനെ സംഭവിച്ചത് എന്നു മാത്രമേ അറിയൂ. ഈ അജ്ഞേയതുടെ വിനയം നഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ ഇത്രയധികം വര്‍ഗീയ സംഘര്‍ഷങ്ങളും ചോരപ്പുഴകളും ഉണ്ടാകുമായിരുന്നില്ല." (ഭാഷ ഏേകദേശമാണ്. ഓറ്മ്മയില് നിന്ന് ഞാന്‍ ചികഞ്ഞെടുത്തതാണ്. ആശയം വിജയണ്റ്റേതുമാത്റവും.) (എന്നു പറഞ്ഞുകൂടാ ഇപ്പോള്‍ എണ്റ്റേതും. )
ഈശ്വരന്റ്റെ വെളിപാട് ഒരു മാദ്ധ്യമത്തിലൂടെ മാത്രമേ ഭൂമിയിലെത്തുകയുള്ളൂ എന്ന് പറയുമ്പോഴാണ് നാം
ഫലിതത്തില്‍ ചെന്നടിയുന്നത്.
പ്രപഞ്ചമനസ്സ് അല്ലെങ്കില്‍ അരൂപിയായ ഈശ്വരന് എന്ന് ഒന്നുണ്ടെങ്കില്‍
അത് മനുഷ്യന്റെയും മൃഗത്തിന്റെയും ഉള്ളുകളില്‍ സദാ തൊട്ടു വിളിച്ച് കൊണ്ടിരുന്നിരിക്കണം.ഈ അഖണ്ഡമനസ്സിന്റെ അറിവുകള്‍ ഓരോ ഗോത്രത്തിലേക്കും ഇറങ്ങിവന്നിരിക്കണം.ചരിത്രത്തിന് തെളിവുള്ള കാലഘട്ടത്തില്‍ മാത്രമല്ല,ചരിത്രാതീതയുഗങ്ങളില് പോലും.ഒരിടത്ത് മാത്രമല്ല,എല്ലായിടത്തും.ഇന്നലെ മാത്രമല്ല.ഇന്നും.അത് ഇന്നോടെ അവസാനിച്ചു ഇനി അതുണ്ടാകില്ല എന്ന് പറയുന്നതും മണ്ടത്തരമായിരിക്കും
(ഒ.വി വിജയന്)
എനിക്കിതൊന്നും വായിച്ചാല്‍ മനസ്സിലാവാറില്യ. ഷേരുവിണ്റ്റെ ഡയലോഗിണ്റ്റെ അറ്ഥം പോലും രണ്ടാം ക്ളാസ്സില്‍ പഠിക്കുന്ന മകളോട് ചോദിച്ചാണ് മനസ്സിലാക്കാറ്. കഴിഞ്ഞ ദിവസം അവള് ചോദിക്കുവാ "ഈ ഉപബുധണ്റ്റെ പോസ്റ്റില്‍ "റ്റാറ്റാ" എന്നതിനുപകരം എന്തിനാ "റ്റാറ്റ" എന്ന് എഴുതിയിരിക്കുന്നത്" എന്ന്. സത്യമായിട്ടും ചോദിച്ചതാ.
മകള്‍ക്ക് റ്റാറ്റ ഇഷ്ടപ്പെടാഞ്ഞത് കാരണം ഞാന്‍ "റ്റാറ്റാ" എന്നാക്കിയിട്ടുണ്ട്....
ചെറുപ്പത്തില്‍ തന്നെ കപീഷ് മാത്രം ശരി കപീഷിലൂടെ മാത്രം പാപമോചനം സാദ്ധ്യമാകൂ എന്ന് മാതാപിതാകന്മാരും മതമേലദ്ധ്യക്ഷന്മാരും പഠിപ്പിച്ചതില്‍ നിന്നും ഒരു കാലത്തും മോചനം നേടാത്തവരാണ്
ഷേരു വര്‍ഗ്ഗത്തില്‍ പെട്ടവര്‍
അവരെന്താണ് പറയുന്നതെന്ന് അവര്‍ക്കറിയില്ല
അവര്‍ക്ക് ഉള്ളത് നാട്ടുകാരുടെ കൈയില്‍ നിന്ന് കിട്ടിക്കൊളും
ഇവരിപ്പോഴും 1000 വര്‍ഷം പുറകിലാണ് ജീവിക്കുന്നത്
ഇവരുടെ വിശ്വാസം ശരി ആണെന്ന് ഇവര്‍ വിശ്വസിക്കുന്നത് കാരണം എല്ലാവരുടേയും കാര്യത്തിലത് ശരിയാകുമെന്ന് വിശ്വസിക്കുന്ന ഇവരുടെ മതങ്ങള്‍ ഈ നൂറ്റാണ്ടോടെ തീരും......
ഒരു സര്‍ക്കസ്സ് കൂടാരത്തില്‍ നിന്ന് കാട്ടിലെത്തിയ ഒരു കപീഷിനെ കുറിച്ച്
വാല്മീകിയുടെ റേഞ്ചില്‍ കഥ എഴുതുന്ന മോഹന്‍ ദാസ് എഴുതി എന്ന് കരുതി
കപീഷിനെ ഒന്നും ഞങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല.....
ഇത് യാത് മാഗന്ദാസ്? പുള്ളി ഇമ്മാതിരി ഒത്തിരി നോവലുകള്‍ യഴുതിയിരിക്കുന്നാ?
മോഹന്‍ ദാസ് ബാലരമയിലെ മായാവിയുടെ സൃഷ്ടാവാണ്
അത് പോലും അറിയില്ല അയ്യേ!!!!!!!!!!!!!!!!!!!!!!
മായാവി അത്ര പോരാ!!
ഞങ്ങളുടെ ഡിങ്കനുമായി താരതമ്യപ്പെടുത്തുമ്പോള്‍
“ഞങ്ങള്‍ വെല്ലുവിളിക്കുന്നു ഞങ്ങടെ വേദഗ്രന്ഥമായബാലമംഗളംപോലെ വേറൊന്ന് നിര്‍മ്മിക്കാന്‍“
അതു ശരിയാണ്. ഡിങ്കനേപ്പോലെ ഒരു പെര്‍ഫെക്റ്റ് ദൈവത്തെ സ്റുഷ്ടിക്കാന് മതങ്ങള്‍ക്കുപോലും കഴിഞ്ഞോ എന്നു സംശയിക്കണം.
അനേകം പേരെ പിഴിഞ്ഞ് കൊണ്ട് ഇത്തിരി പേര് നല്കുന്ന നിവേദ്യത്തിന് വായ് പൊളിക്കുന്നവരല്ലോ
നിങ്ങളുടെ ദൈവങ്ങള്‍???????
(ആനന്ദ്-ശവഘോഷയാത്ര)
ഡിങ്കോയിസം ഒരു മതമല്ല ഒരു ജീവിത രീതിയാണ്....
ഇതില്‍ ഉള്ളവരുടെ പ്രത്യേകതകള്‍
1.ആരോടും തര്‍ക്കിക്കില്ല സ്വന്തം മതം വലുതാണെന്ന് പറഞ്ഞ്...
2.ഏറ്റവും വലുത് സ്നേഹമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍..
3.ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് ഇവര്‍ യോജിക്കുന്നു
4.ഈ ലോകത്തിന്റെ അവകാശികള്‍ മനുഷ്യനാണെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നില്ല
5. ഈ ലോകത്തിലെ ജീവികളില്‍ ഒന്ന് മാത്രമാണ് നാം എന്ന ചിന്ത യുള്ളവരാണിവര്
3 things cannot be long and hidden
Sun ,moon and Dinkan
-Budhha Quotes
പണ്ടുപണ്ട് ഒരിക്കല്‍ എസ്.കെ.നായര്‍ അഴീക്കോടിനെ ഉദ്ദേശിച്ച് "അഴീക്കോടന്‍" എന്നു പറഞ്ഞു. അന്ന് അഴീക്കോടിന് ഇന്നത്തേപ്പോലെയല്ല, നല്ല തെളിഞ്ഞ പ്റജ്ഞയായിരുന്നു. "എണ്റ്റെ പേരില്‍ ഇല്ലാത്ത ഒരു ചില്ലക്ഷരം അദ്ദേഹം എനിക്കുതന്നതുകൊണ്ട് അദ്ദേഹത്തിണ്റ്റെ പേരില്‍ ഉള്ളതുകൂടി ഞാന്‍ ഇങ്ങോട്ടെടുക്കുന്നു" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഡിങ്കണ്റ്റെ പേരിലെ ചില്ല് എടുക്കാതെ "ഡിങ്കനിസം" എന്നാക്കിയാലോ? അപ്പോള്‍ നാമൊക്കെ "ഡിങ്കനിസ്റ്റു"കളും ആവും.
CPI(ML)Dinkanist
എന്നൊരു പാര്‍ട്ടി തുടങ്ങാം.
പക്ഷേ എല്ലാ പാര്‍ട്ടിയും അധ:പതിക്കും എന്നാണ് വലിയ തത്വ ചിന്തകന്മാര് പറഞ്ഞിരിക്കുന്നേ...
മുന്‍പൊരിക്കല്‍ ഞാന്‍ മായ മറയൂരിണ്റ്റെ പോസ്റ്റിനേക്കുറിച്ച് പറഞ്ഞിരുന്നല്ലോ. തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം ഒരു പോസ്റ്റിട്ടു. ഇനി അച്യുതനാനയുടെ സോറി, അച്യുതാനന്ദണ്റ്റെ (ഈ "വാരിക്കുഴി ദിനപ്പത്ര"ത്തിന് അപ ബോധ മനസ്സിന്മേലുള്ള ഒരു സ്വാധീനമേ!) നേത്രുത്വത്തില്‍ ഇനി കിറുക്രിത്യം കമ്മ്യൂണിസ്റ്റ് ലൈനിലൂടെ പാര്‍ട്ടി എങ്ങനെയൊക്കെ മുന്നേറും എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ പോസ്റ്റിണ്റ്റെ അന്തസ്സത്ത. ശ്ശോ! മനുഷ്യന് നന്നാവാതെ ഒരു തത്വ സംഹിതയ്ക്കും മാനവ സമൂഹത്തെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഇവരിനി എന്നാണ് മനസ്സിലാക്കുക! ഓരോരോ പാര്‍ലമെണ്റ്ററി വ്യാമോഹങ്ങളേ! സി. രാധാക്രുഷ്ണണ്റ്റെ "മുന്‍പേ പറക്കുന്ന പക്ഷികള്‍" നക്സലുകളേക്കുറിച്ചാണ്. അപചയം അവരേയും ഭീതിദമായ രീതിയില്‍ ബധിക്കുന്നത് അദ്ദേഹം ഹ്റുദയത്തില്‍ തട്ടും വിധം വരച്ചുകാട്ടുന്നുണ്ട്.
പോളിചൂട്ടോ മാഷെ...
Post a Comment