“പ്രകൃതിയിലെ തന്നെ ചില അംശങ്ങളെ പ്രകൃതിയില്‍നിന്നു
വേര്‍പ്പെടുത്തുവാനും അവയുടേതായ അസ്ഥിത്വം നേടാനും സഹായിക്കുന്ന
ഒന്നാകുന്നു ജീവിതമെന്ന പ്രക്രിയ. അതായത് രമണാ ജീവിതം പ്രകൃതിയിലെ തന്നെ ചില
അംശങ്ങളെ പ്രകൃതിയില് നിന്നും അന്യവല്‍ക്കരിക്കുന്നു. ജീവിതമെന്നാല്‍
സ്വാതന്ത്യമാണ് സ്വാതന്ത്യമെന്നാല്‍ ജീവിതവും.....“
“സംവേദനത്തെയുംവിചാരത്തെയും പൂര്‍വികമായ ധാരണയേയും നിഗമനത്തേയും നാം വ്യവസ്ഥയില്ലാതെ ബോധമെന്നു വിളിക്കുന്നുണ്ടെങ്കിലും വ്യക്തിസത്തയില്‍ നടക്കുന്നതായ ബോധപ്രക്രിയയായി ഇവയെ എണ്ണാന്‍ തുടങ്ങുമ്പോള്‍ കേവലമായ സംവേദനത്തെ വാഗീയമായ വിചാരത്തില്‍ നിന്നും വകതിരിച്ചു തന്നെ മനസിലാക്കണം. മന്ദബുദ്ധികളുടേയും മനോരോഗികളുടെയും ചിന്താസരണികള്‍ ഒഴുകികൂടി സങ്കുലിതമായിട്ടുള്ളതാണ് സാധാരണക്കാരന്റെ ബോധതലം....“ (നിത്യ ചൈതന്യ യതി)
ഇത് പോലെ ഉള്ള എന്തേലും കഴിവുള്ള എഴുത്തുകാരുടെ പഞ്ച് ഡയലോഗ്സ് ഡബിള്‍ ക്വോട്ട്സില്‍ ഇട്ട് സന്ധര്‍ഭവും സ്വാരസ്യവും വ്യക്തമാക്കി ഒരു ലേഖനം എഴുതണം എന്ന് കുറേ നാളായി ആഗ്രഹിക്കണൂ. ലാസ്റ്റ് ഞാന്‍ മനസിലാക്കി ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ടെന്ന്. എന്നാലും ഞാന്‍ തോല്‍വി സമ്മതിച്ചില്ല.
“എല്ലാവരും സോഡയെ സോഡ എന്നല്ലേ പറയുന്നത് പക്ഷേ എനിക്ക് ഷോഡ എന്നേ പറയാന്‍ പറ്റൂ“ (ഹരിശ്രീ അശോകന്‍ )
മൂന്നു വര്‍ഷം മുമ്പ് ചെന്നൈയില്‍ ജോലി തേടി വന്ന പോക്കറിനു അധികം നാള് ജോലി അന്വേക്ഷിച്ച് കഷ്ടപെടേണ്ടി വന്നില്ല! ഏകദേശം ഒരു മാസം കൊണ്ട് തന്നെ ഒരു കമ്പനിയില്‍ ജോലി ശരിയായി. അതും ഒരു M.N.C. യില്‍ . തെറ്റിദ്ധരിക്കണ്ട! M(മരുത) N(നായകം) C(കമ്പനി). കറണ്ട് പോയാ ജനരേറ്ററോ , കമ്പ്യൂട്ടറിനു യു പി എസോ ഇല്ലാത്ത ഒരു M.N.C. മാസത്തിലൊരിക്കല്‍ നാട്ടില്‍ ലീവിനു പോകുമ്പോള്‍ നാട്ടുകാരോടെല്ലാം പോക്കര്‍ ചെന്നൈയില്‍ ഒരു M.N.C. യില്‍ ആണെന്ന് പറയും.( M.N.C. യുടേ ഫുള്‍ ഫോം പറയില്ല.)
[ ജോലിക്ക് കയറിയ ആദ്യ ആഴ്ചയില്‍ തന്നെ പോക്കറിനു ഉണ്ടായ ഒരു ദുരനുഭവം! ]
രാവിലെ തന്നെ കുളിച്ച് ക്ലീന്‍ ഷേവ് ചെയ്ത് ഗ്ലാമറായി പോക്കര്‍ കമ്പനിയിലേക്ക് പുറപെട്ടു.
അവിടെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയാണ് ജോലി. തമിഴില്‍ അധികം പ്രാവീണ്യമില്ലാത്തത് കൊണ്ട് മരുത് മൊതലാളിയോട്, പോക്കര്‍ അധികം സംസാരിക്കാറില്ല.
കറക്ട് ടൈമില്‍ ജോലി സ്ഥലത്തെത്തി പോക്കര്‍ ആത്മാര്‍ഥമായി പണിയാരംഭിച്ചു
ജോലി തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ മരുത് പോക്കറിന്റെ അടുത്ത് വന്നു ചോദിച്ചു “ഷേവ് പണ്ണിയാച്ചാ ? ”
പോക്കര്‍ : കാലെയില് പണ്ണിയാച്ച് സാര്‍ (മരുത് ഒരു വിധം തമിഴ് പറഞ്ഞൊപ്പിച്ചു)
അരമണിക്കൂറിനു ശേഷം..
മരുത് വീണ്ടും “ഷേവ് പണ്ണിയാച്ചാ”?
പോക്കര്‍ : കാലെയില് പണ്ണിയാച്ച് സാര്‍ .
[ഞാന്‍ ഷേവ് ചെയ്തിട്ട് വേണോ ഇയാള്‍ക്ക് ചോറ് തിന്നാന്‍ . എന്ത് ഭ്രാന്താ ഇത്!! പോക്കര്‍ മനസില്‍ പറഞ്ഞു]
ഒരു മണിക്കൂറിനു ശേഷം വീണ്ടും മരുത്: കറക്ടാ “ഷേവ് പണ്ണീട്ടിരിക്ക് ല്ലേ ?
പോക്കര്‍ : സൊല്ലിയാച്ചില്ലേ സാര്‍ !!
ഒരു മണിക്കൂറിനു ശേഷം കമ്പനിയില്‍ പെട്ടെന്ന് കറണ്ട് പോയി..
പോക്കര്‍ മരുത് സാര്‍ ഇരിക്കുന്ന സീറ്റിന്റെ അടുത്ത് ചെന്ന് പറഞ്ഞു “സാര്‍ ഞാന്‍ ഇത് വരെ എന്റെര്‍ ചെയ്ത ഡാറ്റാസ് ഒന്നും സേവ് ചെയ്തില്ലായിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടോ?
മരുത് : യോ അറിവ് കെട്ട #***@. എവളോ തടാവൈ കേട്ടാച്ച് നാന്‍ ഷേവ് പണ്ണിയാച്ചാ പണ്ണിയാച്ചാന്ന് . തമിഴിലെ കുറേ തെറി വേറേം.
അന്ന് മുതല്‍ പോക്കര്‍ ക്ലീന്‍ ഷേവ് ചെയ്തിട്ടില്ല.സുബ്രഹ്മാണ്യപുരം ഫിലിമിലെ ശശികുമാറിന്റെ പോലെ താടി വളര്‍ത്തിയാണ് ജീവിച്ച് കൊണ്ടിരിക്കുന്നത്.