
സിനിമാ റിവ്യൂ അല്ല ഉദ്ദേശിക്കുന്നത്.കേരളത്തില്‍ ഈ പടം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ചാന്‍സ് ഉണ്ട്
ഞാന്‍ കാരണം ആരെങ്കിലും ഈ പടം കണ്ടാല്‍ അവര് എന്നെ തെറി പറയില്ല എന്ന് ഉറപ്പുള്ളത്
കൊണ്ട് ആണ് ഇത് പോസ്റ്റുന്നത്
തമിഴ് പടം
സിനിമാപ്പെട്ടി എന്ന ഗ്രാമത്തില്‍ ജനിക്കുന്ന എല്ലാ ആണുങ്ങളും മദ്രാസില്‍ പോയി
ഒരു സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞ് പടം റിലീസാകുന്നതിന് മുമ്പേ 2010-ല് ഞാനാണ് അടുത്ത സി.എം
എന്ന് പറയുന്നു .ഇത് കാരണം ഗവണ്മെന്‍റ് ആ നാട്ടിലേക്കുള്ള കറണ്ട്,ഇലക്ട്രിസിറ്റി,വെള്ളം
ഇതെല്ലാം ബ്ലോക്ക് ചെയ്യുന്നു.
ഈ പ്രശ്നം ഒഴിവാക്കാന്‍ വേണ്ടി നാട്ടാമൈ ഒരു തീര്‍പ്പ് കല്പിക്കുന്നു.
ഈ നാട്ടില്‍ ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളേയും കള്ളിപ്പാല്‍ കൊടുത്ത് കൊന്ന് കളഞ്ഞേക്കണം എന്ന്
ഈ നിയമം തെറ്റിക്കുന്ന മാതാപിതാക്കളെ ചിമ്പുവിന്‍റെ പടം 100 തവണ കാണിക്കണം എന്ന വേറേ ഒരു ശിക്ഷയും.
അങ്ങനെ ആ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ആണ് നായകന്‍റെ (ശിവ) ജനനം.
അമ്മൂമ്മ കുഞ്ഞ് ആണ്‍കുഞ്ഞായത് കൊണ്ട് ജനിച്ച ഉടനെ തന്നെ വിഷം ചേര്‍ത്ത പാല്‍ കൊടുക്കുന്നു.
പാല്‍ കുടിപ്പിക്കാന്‍ നോക്കുമ്പോള്‍ കുഞ്ഞ് പറയുന്നു “പാട്ടീ പാട്ടീ ഒരു നിമിഷം നില്ല്“
എന്നെ ഗുഡ്സ് വണ്ടിയില്‍ കയറ്റി മദ്രാസിലേക്ക് വിട്.
പാട്ടി അങ്ങനെ ചെയ്യുന്നു.പാട്ടിയും കൂടെ പോകുന്നു ആ നവജാതശിശുവിന്‍റെ ഒപ്പം.
1.ആ കുഞ്ഞ് സൂപ്പര്‍ സ്റ്റാറാകുമോ?
2.പാട്ടീ അവന്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി വഴിവിട്ട് പലതും ചെയ്യുന്നു, എന്തിന് വേണ്ടി?
3.സ്വന്തം അച്ചനെ വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേക്ഷിച്ച് വരുന്ന ശിവ എങ്ങനെ കണ്ടെത്തുന്നു.?
4.10 വര്‍ഷത്തേക്ക് എണീക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ അസുഖത്തെ
ശിവ എങ്ങനെ അതിജീവിക്കുന്നു
5.കോടതി എന്ത് കൊണ്ട് ശിവയെ വെറുതെ വിടുന്നു?പാട്ടിക്ക് എന്തിന് ഗോള്‍ഡന്‍ ഗ്ലോബ് കൊടുക്കുന്നു?
ഒരു പാട് ചോദ്യങ്ങളുണ്ട്.

ഈ പടം കണ്ടില്ലെങ്കില്‍ വലിയ ഒരു നഷ്ടം ആയിരിക്കും
ഞാന്‍ രണ്ട് തവണ കണ്ടു കഴിഞ്ഞു.
ഇനിയും കാണും.
അടുത്ത കാലത്തൊന്നും ഒരു സിനിമ
കണ്ട് ഇത്രേം പൊട്ടിചിരിച്ചിട്ടില്ല.
തമിഴന്മാര്ക്ക് കോമഡി അറിയില്ല
എന്ന് പറയുന്നവന്മാര് ഈ പടം കാണണം.
പ്രണയം ഇത്ര ഭംഗിയായി അവതരിപ്പിച്ച വേറെ ഒരു ചിത്രമുണ്ടോ എന്നറിയില്ല.
സേതു,അനിയത്തിപ്രാവ്,സേതുരാമയ്യര്‍ സി.ബി.ഐ(3),തുമ്പോളി കടപ്പുറം ഈ
ചിത്രങ്ങള്‍ക്ക് ശേഷം പ്രണയത്തിന്‍റെ തീവ്രമായ ആവിഷ്ക്കാരം ഈ ചിത്രത്തിലെ കണ്ടിട്ടുള്ളൂ.
പുസ്തകത്തിലൂടെ ഭരതനാട്യം പഠിക്കുന്നതിനു ഉള്ള പരിമിതികളെല്ലാം അതിജീവിച്ച്
പ്രണയിനിയെ സ്വന്തമാക്കാന്‍ ഉള്ള ഡെഡിക്കേഷന്‍ പല കമിതാക്കള്‍ക്കും പ്രചോദനമാകുമെന്ന
കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.







